നന്ദന 7[ Rivana ] 142

 

അതിനടിയിൽ ആണ് ഞങ്ങൾ ഇരിക്കുന്നത്.

അച്ഛൻ മരത്തിൽ ചാരി ഇരിക്കുകയാണ് അച്ഛന്റെ തോളിലേക് ചാരി അമ്മയും മരത്തിനോട് ചേർന്ന് കാലുകൾ നീട്ടി ഇരിക്കുന്നു അമ്മയുടെ മടിയിൽ തല വച്ചു ഞാൻ കിടക്കുകയാണ് ചെയ്യുന്നത്. അമ്മ എന്റെ മുടിയിഴകളെ തലോടി കൊണ്ടിരിക്കുന്നുണ്ട്.

“ നന്ദൂ… “ കുറച്ചു സമയത്തിന് ശേഷം അച്ഛൻ എന്നെ വിളിച്ചു.

“ മ്മ്,,,, “ ഞാൻ കിടന്ന് കൊണ്ട് തന്നെ മറുപടി കൊടുത്ത്.

“ അച്ഛൻ മോളോട് ഒരു കാര്യം പറയാനുണ്ട് “ ഗൗരവത്തോടെയുള്ള അച്ഛന്റെ ശബ്‌ദം കേട്ട് ഞാൻ എണീറ്റിരുന്നു.

“ എന്താ ച്ചാ,,, “

“ അച്ഛനും അമ്മയ്ക്കും ഏറ്റവും സന്തോഷം ഉള്ള കാര്യം എന്താന്നറിയോ നന്ദുവിന് “

ഞാൻ കുറച്ചു നേരം ആലോചിച്ചു നിന്നു.

“ ഞാൻ സന്തോഷത്തോടെ ഹാപ്പിയായി ഇരിക്കുന്നത് കാണുന്നത് അല്ലേ “ എല്ലാ അച്ഛനമ്മാർക്കും ഉള്ളിൽ തോന്നുന്ന കാര്യം മക്കൾ എപ്പോയും നന്നായി ഇരിക്കുന്നത് കാണുന്നത് തന്നെ.

അതിന് അച്ഛന്റെ മുഖത്ത് വിരിഞ്ഞ ചിരി ഞാൻ പറഞ്ഞത് ശരി വച്ചു.

“ നന്ദൂട്ടി ഇപ്പൊ മുതൽ ഒരു യാഥാർത്ഥ്യം മനസിലാക്കേണ്ടതുണ്ട് ഭൂമിയിൽ നന്ദുവിന്റെ കൂടെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നില്ലെന്നുള്ള കാര്യം,,,,,, പക്ഷെ നന്ദൂട്ടിയുടെ എല്ലാ സ്വപ്നങ്ങളിലും ഞാനും അമ്മയും കാണും,,,,,,, കൂടാതെ നന്ദുവിന്റെ കൂടെ എപ്പോഴും ഞങ്ങൾ ഉണ്ടായിരിക്കും,,,,, പക്ഷെ ആർക്കും കാണാൻ സാധിക്കില്ലെന്ന് മാത്രം,,,,,,, അച്ഛനും അമ്മക്കും പോവാനുള്ള നേരായി അത്കൊണ്ടാണ് മോളോട് ഇതൊക്കെ പറയുന്നേ,,,,,, “

അച്ഛൻ പറയുന്നത് കേട്ടിട്ട് എന്റെ കണ്ണുകൾ ഒക്കെ ഒഴുകി ഇറങ്ങുണ്ട് ഇത്രയും നേരം സന്തോഷത്തോടെ ഇരുന്ന എന്റെ മനസ് സങ്കടം കൊണ്ട് നിറഞ്ഞു.

“ അച്ഛനും അമ്മേം എങ്ടാ പോണേ,,,, ഞാനും വരാ,,,,അച്ഛനും അമ്മേം പോണോടത്തേക്ക്,,,,, എനിക്കൊറ്റയ്ക്ക് അവിടെ നിക്കണ്ട,,,, നിക് ഒറ്റക് അവിടെ നിക്കാൻ പേടിയാ,,,, ഞാൻ മാത്രം ന്തിനാ അവിടെ നിക്കണേ,,,, ഞാനും നിങ്ങടെ കൂടെ വരാ,,, അമ്മേ,,, അച്ഛനോട് പറ അമ്മേ ഞാൻ കൂടെ വരാന്ന് പറ അമ്മേ,,,, നിക് ഒറ്റക് അവിടെ നിക്കാൻ കഴിയൂലന്നു പറ അമ്മേ,,, “ ഞാൻ കരച്ചിലിനിടെ പറഞ്ഞോണ്ടിരുന്നു.

62 Comments

  1. കൈലാസനാഥൻ

    നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.

  2. Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.

Comments are closed.