നന്ദന 7[ Rivana ] 142

 

“ നിന്റെ ഈ ദേഷ്യം കാണാനും ഒരു ഭംഗിയാടി നന്ദൂസേ “ അച്ഛൻ അമ്മയുടെ ഇടുപ്പിലൂടെ കയ്യിട്ട് ഒന്ന് ചേർത്ത് നിർത്തിയിട്ട്‌ പറഞ്ഞു.

അച്ഛൻ അങ്ങനെ ചെയ്തപ്പോ അമ്മയുടെ മുഖത്ത് മിന്നിമറഞ്ഞ നാണം ഞാൻ കണ്ടു.

ഞാൻ ആദ്യമായിട്ടാണ് അച്ഛന്റേം അമ്മയുടേം റൊമാൻസ് കാണുന്നത്. അച്ഛൻ ഇത്രയും റൊമാന്റിക് മോഡിലായി ഒരിക്കല്‍ പോലും ഞാൻ കണ്ടിട്ടില്ല. അച്ഛനു റൊമാൻസ് ഒക്കെ അറിയുമെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത്.

“ യെഹെം യെഹെം, ഇവിടെ നിങ്ങൾ മാത്രമല്ല ഉള്ളത് “ എന്നും പറഞ്ഞു ഞാൻ നാല് ഭാഗത്തേക്കും നോക്കുന്നത് പോലെ ചെയ്തു ഒപ്പം ഇടം കണ്ണിട്ട് അവരെ നോക്കുകയും ചെയ്തു.

“ ഈ മനുഷ്യൻ ഒരു ബോധോം ഇല്ല മോൾ നിൽക്കുന്നു “ അമ്മ അച്ഛന്റെ കൈവിടിവിച്ചിട്ട് മാറി നിന്നു.

അമ്മ മാറി നിന്നതും ഞാൻ വീണ്ടും അമ്മയുടെ അടുത്തേക്ക് ചേർന്ന് ഒട്ടി നിന്നു അമ്മയുടെ മുഖത്തേക്ക് നോക്കി.

“ അച്ഛനും ഇവിടെ ണ്ടു ട്ടോ,,, അമ്മയെ കിട്ടിയപ്പോ നന്ദൂട്ടിക്‌ അച്ഛനെ ഒന്നും കണ്ണിൽ പിടിക്കാതായിന്നു തോന്നുന്നല്ലോ,,,, “ അച്ഛൻ എന്നെ നോക്കി ഇല്ലാത്ത നിഷ്കളങ്കത എല്ലാം വരുത്തി കൊണ്ട് പറഞ്ഞു.

“ ഇത്രയും ചുന്ദരിയായ ന്റെ അമ്മ ഇവിടെ നിക്കുമ്പോ കിളവനായ നിങ്ങളെ ഒക്കെ ആര് നോക്കാനാ “ ഞാൻ ഉള്ള എല്ലാ പുച്ഛവും വാരിവിതറി കൊണ്ട്കൊണ്ട് പറഞ്ഞു.

അമ്മയെ കാണാൻ വളരെ ചെറുപ്പമാണ് 30 വയസിന് താഴെ മാത്രമേ അമ്മയെ ഇപ്പൊ കാണുമ്പോ തോന്നിക്കു. പോരാത്തതിന്. അമ്മയുടെ മുഖത്തേക്ക് നോക്കിയാ പിന്നെ കണ്ണെടുക്കാൻ കഴിയില്ല അത്രക്കും കാന്തികതയുണ്ട് ആ മുഖത്തിന്, പ്രതേകിച്ചു കണ്ണുകൾക്കു കടും കറുപ്പ് നിറഞ്ഞ കൃഷ്ണ മണിക് ചുറ്റുംനേരിയ ചുവന്ന നരമ്പുകൾ പോലും കാണാൻ പറ്റാത്ത വെളുപ്പാണ് വല്ലാത്തൊരു തെളിച്ചവും പ്രകാശവും ആണ് അമ്മയുടെ കണ്ണുകൾക്ക്.

“ ആടി ഞാൻ നിനക്ക് ഇപ്പൊ കിളവൻ ആയി ല്ലേ, ഒറ്റ നിമിഷം മുൻപ് കണ്ട ഇവൾ മധുര പതിനേഴുകാരിയും,,,,, ഇത്രയും നാൾ ഞാനേ ണ്ടായിരുന്നുള്ളു,,,, ഞാൻ മാത്രേ ണ്ടായിരുന്നുള്ളു “ ഇല്ലാത്ത സങ്കടം വരെ മുഖത്തേക്ക് വരുത്തി അച്ഛൻ പറഞ്ഞപ്പോ എനിക് ചിരിയാണ് വന്നത് പക്ഷെ ഞാനത് പുറത്ത് കാണിക്കാതെ സാധാരണ രീതിയിൽ പറഞ്ഞു.

62 Comments

  1. കൈലാസനാഥൻ

    നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.

  2. Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.

Comments are closed.