ഞാൻ അമ്മ എന്ന് പറയുന്നത് കേട്ട് ആ കണ്ണുകൾ നിറഞ്ഞുവോ. അതെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.
“ അദ്യമായി അമ്മേനെ കാണുമ്പോ കരയാണോ ന്റെ കുട്ടി “ അമ്മ എന്നെ ചേർത്തു പിടിച്ചു കൊണ്ട് ചെറു വിതുമ്പലോടെ പറഞ്ഞു.
അമ്മ പറഞ്ഞപ്പോളാണ് ഞാൻ കരയുകയായിരുന്നെന്ന് എനിക്ക് മനസിലായത്.
ഞാൻ കൂടുതൽ ആലോചിക്കാതെ അമ്മയെ കണ്ട സന്തോഷത്തിൽ മുറുകെ കെട്ടി പിടിച്ചു അമ്മ എന്നെ മൃദുവായും.
എനിക്കിപ്പോഴും ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല എന്റെ അമ്മയെ എനിക് നേരിട്ട് കാണാൻ പറ്റുമെന്ന് ഇത് ഇപ്പൊ കാണുക മാത്രം അല്ല അമ്മക്ക് എന്നോടുള്ള സ്നേഹം എത്ര മാത്രം ഉണ്ടെന്ന് അറിയുകയും ചെയ്തു. ഒരിക്കലും അമ്മയിൽ നിന്നും സ്നേഹം കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല.
അതെല്ലാം എനിക് അച്ഛനിൽ നിന്ന് തന്നെ കിട്ടിയിരുന്നു. ഒരു നിമിഷമേ അമ്മയെ കണ്ടുള്ളൂവെങ്കിലും ഒരു യുഗം കണ്ടു തീർന്ന പ്രതീതിയാണ് എന്റെ മനസ്സിൽ ഇപ്പോ ഉള്ളത്.
അമ്മയെ കാണാൻ വളരെ ചെറുപ്പമാണ് 30 വയസിന് താഴെ മാത്രമേ അമ്മയെ ഇപ്പൊ കാണുമ്പോ തോന്നിക്കു. പോരാത്തതിന് നല്ല ഭംഗിയും. ആ കവിളുകൾ ഒക്കെ ചുവപ്പും വെളുപ്പും കൂടി കലർന്ന് വല്ലാത്തൊരു ഭംഗിയാണ് അമ്മയെ കാണാൻ. ഒരാളിലും ഞാനിത്രയും ഭംഗി കണ്ടിട്ടില്ല.
“ അമ്മയുടേം മോൾടേം കരച്ചിലും പിഴിച്ചിലും ഇന്നെങ്ങാനും കഴിയുമോ “ കളിയാക്കി കൊണ്ടുള്ള അച്ഛന്റെ സംസാരമാണ് ഞാൻ അമ്മയെ കെട്ടിപിടിച്ചിരുന്ന കൈകൾ വിടുവിക്കുന്നത്.
“ കളിയാക്കണ്ട ജയേട്ട,,, ഇത്രേം കാലത്തിനിടക്ക് ആദ്യായാണ് എനിക് ന്റെ മോളെ കാണാനായേ.,,,,, അപ്പോ ഇങ്ങനെ ഒക്കെ ചെയ്തു പോയീന്നിരിക്കും,,,, “ അമ്മ പരിഭവം പറയുന്നത് പോലെ അച്ഛനോട് പറഞ്ഞു.
“ ഞാൻ ഒന്നും പറഞ്ഞില്ല പോരെ “ അച്ഛൻ അമ്മയുടെ കവിളിൽ ചെറുതായൊന്ന് തട്ടിയിട്ട് പറഞ്ഞു.
“ നിങ്ങൾക് എപ്പോയും ന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കണം “ അമ്മ ചെറിയ കെറുവോടെ പറഞ്ഞു.
നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.
Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.