ചുറ്റിലും പല തരങ്ങളിൽ ഉള്ള ചെടികൾ, ആ ചെടികളിൽ നിറയെ പല നിറത്തിൽ ഉള്ള പൂക്കൾ വിരിഞ്ഞു നില്‍ക്കുന്നു. പൂന്തോപ്പ് ആണേൽ കണ്ണെത്താ ദൂരത്തോളം വിശാലമായി പരന്നു കിടക്കുകയാണ്.
ആ പൂക്കളിൽ നിന്നും വരുന്ന ഗന്ധം ഞാൻ ഇന്നേ വരെ അറിയാത്ത സുഗന്ധമായിരുന്നു. പക്ഷെ അവിടം ആകെ നിശബ്ദമായിട്ടാണ് ഉള്ളത് ഒരു കാറ്റിന്റെ നർമ്മര ശബ്‌ദം പോലും കേൾക്കുന്നില്ല.
പൂക്കളിൽ നിന്നും ഞാൻ മെല്ലെ മുകളിലേക്കു നോക്കി ആകശത്തിന് സ്വർണത്തിന്റെ നിറമാണ് കാണപ്പെടുന്നത്.
“ അച്ഛാ നമ്മളിതിപ്പൊ എവിടെയാണ് “ വളരെ ആകാംഷയോടും ചെറു പേടിയോടും ഞാൻ ചോദിച്ചു.
“ ഹേയ് നന്ദു ഇവിടെ പേടിക്കാൻ മാത്രം ഒന്നുമില്ല കണ്ടില്ലേ എന്ത് ഭംഗിയാ ഇവിടെയെല്ലാം കാണാൻ. നന്ദൂന് ഇവിടെ എല്ലാം ഇഷ്ട്ടായോ “
“ മ്മ്മ് “ ഞാൻ ചെറു മൂളലോടെ അതെയെന്ന് പറഞ്ഞു അപ്പോഴും എനിക് എന്തെന്നില്ലാത്ത ഒരു പേടി ഉള്ളിൽ ഉണ്ടായിരുന്നു.
“ നന്ദൂട്ടി ഒന്ന് കണ്ണടച്ചേ “ അച്ഛൻ പറഞ്ഞപ്പോ ഞാൻ കണ്ണുകൾ അടച്ചു
“ നന്ദൂന് ഞാൻ ഒരു വലിയ സർപ്രൈസ് ഗിഫ്റ്റ് തരാൻ പോവുകയാണ് “
“ എന്താണ് “ ഗിഫ്റ്റ് തരാൻ പോവാണെന്ന് കേട്ടപ്പോ ഞാൻ എന്തെന്ന് അറിയാൻ കണ്ണുകൾ തുറന്നു.
“ ഏയ് കണ്ണ് തുറക്കല്ലേ നന്ദൂട്ടി, രണ്ടു കണ്ണും അടച്ചേ “ ഞാൻ എന്റെ രണ്ടു കണ്ണുകളും അടച്ചു.
“ ഇനി ഞാൻ പറയാതെ തുറക്കരുത് ട്ടോ “
“ മ്മ് “
കുറച്ചു നേരം ഞൻ അങ്ങനെ ഇരുന്നു. കണ്ണ് തുറക്കാനൊക്കെ തോന്നുന്നുണ്ട് പക്ഷെ തുറന്നില്ല.
“ ആ ഇനി കണ്ണ് തുറക്ക് “ ഞാൻ പതിയെ കണ്ണുകൾ തുറന്നു.
എന്റെ മുന്നിൽ മലയാള തനിമയോട് സ്ത്രീത്വം തുളുമ്പി നിക്കുന്ന ഒരു മുഖമാണ് ഉണ്ടായിരുന്നത്.
“ അമ്മ “ എനിക് അധികം ആലോചിക്കേണ്ടി വന്നില്ല മനസ്സിലാക്കാൻ വേണ്ടി.
ഫോട്ടോസിൽ കണ്ടതിനേക്കാളും ഭംഗി നേരിട്ട് കാണുമ്പോ ഉണ്ട്.
നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.
Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.