നന്ദന 7[ Rivana ] 142

 
അച്ചന്റെ ഫോണാണ് ഞാനിപ്പോ യൂസ് ചെയ്യുന്നത്. അധികം പഴക്കം ഇല്ലേലും അച്ഛൻ സൂക്ഷിച്ചു തന്നെയാണ് ഫോൺ കൊണ്ട് നടന്നിരുന്നത് അതാ ഫോൺ കണ്ടാലേ മനസിലാകും.

വേറെയും കുറച്ചു സാധനങ്ങൾ ഉണ്ട് അത് ഇനി അടുത്ത വരവിൽ കൊണ്ട് വരാമെന്ന് വച്ചു.

അങ്ങനെ ഞങ്ങൾ ചെന്നെയിൽ എത്തി ദിവാകരൻ മാമ ഹോട്ടലിൽ രണ്ടു മുറി എടുത്ത് അതിൽ ഞങ്ങൾ രാത്രി തങ്ങി. പിറ്റേന്ന് പകൽ കോളേജിൽ എന്റെ ഒപ്പം വന്നു എന്റെ ഗാർഡിയൻ ആയി പ്രിൻസിപ്പാലിനോട് സംസാരിച്ചു, എല്ലാം കഴിഞ്ഞു ഞങ്ങളുടെ കോളേജിന്റെ ഹോസ്റ്റലിലേക് എന്റെ കൂടെ വന്ന് ആക്കി തന്നു. അവിടേം എന്റെ ഗാർഡിയൻ ആയി ദിവാകരേട്ടൻ.

എല്ലാം റെഡിയാക്കി തന്നതിന് ശേഷമാണ് ദിവാകരേട്ടൻ അവിടെന്ന് പോയത്. എല്ലാ അർത്ഥത്തിലും ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് ചെയ്തു തന്നു.

_____

എന്റെ ഏറ്റവും വലിയ ഡ്രീമിലേക്കുള്ള കാൽവെപ്പുകളായിരുന്നു എന്റെ പിന്നീട് അങ്ങോട്ടുള്ള കോളേജ് ജീവിതം. ഞാൻ എന്റെ എല്ലാ കോൺസെൻട്രഷനും പഠനത്തിൽ മാത്രമായിരുന്നു. ഹോസ്റ്റലിലൊ, കോളേജിലോ ഉള്ള കുട്ടികളോടൊന്നും അധികം കൂട്ടാകാൻ നിന്നില്ല. സാധാരണ രീതിയിൽ തമ്മിൽ സംസാരിക്കും എന്നല്ലാതെ അതിനപ്പുറം ആരോടുമായും ചങ്ങാത്തം കൂടിയില്ല. ഞാൻ യെന്നിലേക് പരമാവധി ഒതുങ്ങി നിന്നു.

പഠനത്തിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ.

ക്ലാസ്സിലും കോളേജിലും ഒക്കെ പല സംസ്ഥാനത്ത് നിന്നുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. അവർ ആരൊക്കെ എവിടെന്ന് ആണെന്ന് എനിക്ക് പൂർണമായി അറിയില്ല, ഞാൻ അതിന് ശ്രമിച്ചിട്ടില്ല.

ഇടക്ക് ലീവ് ഉള്ളപ്പോൾ ഞാൻ നാട്ടിൽ വന്നു ദിവാകരൻമാമയുടെ അടുത്തു നിൽക്കും. അത് പോലെ അപർണയുമായും ദിവകാരൻമാമയുമായൊക്കെ മിക്ക ദിവസങ്ങളിലും ഫോൺ ചെയ്യും. റോയിയെ എപ്പോഴും വിളിക്കില്ലേലും ഇടക്ക് വല്ലപ്പോഴും വിളിക്കും.

അവനിപ്പോഴും ടെസയുമായി നല്ല സ്നേഹത്തിലാണ്. അവന് ഒരു ജോലിയായിട്ട് വേണം അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാനെന്നു ഇടക്ക് അവനെന്നോട് പറയും.

എന്റെ രാത്രി സ്വപ്നങ്ങളിൽ അച്ഛനുമമ്മയും എപ്പോഴും ഉണ്ടാകും.

ഒരേ ഒഴുക്കോടെ കോളേജ് ജീവിതം പോയിക്കൊണ്ടിരുന്നു. ഒരു വര്‍ഷം കഴിഞ്ഞതൊന്നും അറിഞ്ഞേയില്ല.

ഒരു മാറ്റങ്ങളും ഇല്ലാതെ പോയി കൊണ്ടിരുന്ന എന്റെ ജീവിതം മാറി മറിയുന്നത് ഞാൻ സെക്കന്റ് ഇയർ ആയപ്പോഴാണ്. അതും കറക്ടായി പറഞ്ഞാൽ ഫസ്റ്റ് ഇയർ സ്റ്റുടെന്റ്സിന് ക്ലാസ് തുടങ്ങുന്ന ദിവസം.

അന്ന് ഞാൻ കോളേജിലെക് വന്നു, വരാന്തയിലൂടെ ഞാൻ എന്റെ ക്ലാസ്സ് റൂമിലേക്കു നടക്കുകയായിരുന്നു.

അപ്പോഴാണ് എന്റെ എതിരായി വരുന്നയാളുടെ മുഖത്തേക്ക് എന്റെ കണ്ണ് പോയത്.

തുടരും….

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

62 Comments

  1. കൈലാസനാഥൻ

    നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.

  2. Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.

Comments are closed.