നന്ദന 7[ Rivana ] 142

 
അവിടെ എത്തി എന്നെ ഡോക്ടർ പരിശോധിച്ചപ്പോൾ ടെൻഷൻ കാരണം പേടിച്ചു ടെമ്പറേച്ചർ കുറഞ്ഞു കുഴഞ്ഞു വീണതാണെന്ന് പറഞ്ഞു എന്നെ അവിടെ അഡ്മിറ്റ് ചെയ്തു.

ഗ്ളൂക്കോസും ഡ്രിപ്പും ഒക്കെ ഇട്ട് എന്നെ കുറച്ചു നേരം icu വിൽ കിടത്തി.

സാവധാനം എന്റെ ടെമ്പറേച്ചർ ഒക്കെ റെഡിയായി എനിക്ക് ബോധം വന്നു. വലിയ കുഴപ്പം ഇല്ലാത്തത് കാരണം എന്നെ റൂമിലേക്കു മാറ്റി. മരുന്നിന്റെ ഡോസ് കാരണം നല്ല ക്ഷീണം ഉള്ളോണ്ട് ഉറക്കത്തിൽ ആയിരുന്നു.

മരുന്നിന്റെ ക്ഷീണം ഒക്കെ മാറി കണ്ണ് തുറന്ന് ഞാൻ സംസാരിക്കാനും മറ്റും തുടങ്ങിയപ്പോളാണ് ഡോക്ടറിന് എന്റെ മനോ നില തെറ്റിയെന്ന് മനസിലായത്. കാരണം ഞാൻ ഉറങ്ങി എഴുന്നേറ്റതിന് ശേഷം എന്തൊക്കെയോ പരസ്പര ബന്ധം ഇല്ലാത്ത കുറെ കാര്യങ്ങൾ പറയുകയാണ് ചെയ്യുന്നത്, അതിൽ അധികവും അച്ഛനെ പറ്റിയുള്ളതായിരുന്നു. കൂടാതെ എനിക്കാരെയും തിരിച്ചറിയാൻ പറ്റിയിരുന്നില്ല.

എന്റെ ഈ അവസ്ഥ കണ്ട് എന്നെ നേരെ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. എന്റെ ഈ അവസ്ഥയും കാര്യങ്ങളും ഒക്കെ അച്ഛന്റെ പെങ്ങമ്മാരും ഏട്ടന്മാരും അറിഞ്ഞിരുന്നു.

അവർ പിന്നെ അധികം താമസിയാതെ അച്ഛനെ എല്ലാ കർമങ്ങളും ചെയ്തു അടക്കം ചെയ്തു.

അച്ഛന്റെ സ്വന്തം കൂടപ്പിറപ്പുകളായ എന്റെ വല്യച്ചന്മാരും അമ്മയിമാരും കൂടെ ചേർന്ന് സ്ഥിരമായി എന്നെ മെന്റൽ ഹോസ്പിറ്റലിൽ അടച്ചിടാൻ പറഞ്ഞു. എനിക് ഷോക്ക് വരെ തരാൻ അവർ ഡോക്ടർസിനോട് പറഞ്ഞിരുന്നു.

പക്ഷെ അവിടെ ഉള്ള ഡോക്ടർസ് എനിക് അതിനുമാത്രം അസുഖം ഇല്ലെന്നും അവർ എനിക്ക് ഷോക്ക് കൊടുക്കാൻ കഴിയില്ലെന്നും ഒക്കെ പറഞ്ഞു.

എന്നെ ഭ്രാന്തിയെന്ന മുദ്ര കുത്തി എന്റെ അച്ഛന്റെ പേരിൽ ഉള്ള വീടും പറമ്പും എല്ലാം കൈവശം ആക്കാനായിരുന്നു അവരുടെ ശ്രമം. അതവർ നല്ല ഭംഗിയായി ചെയ്യുകയും ചെയ്തു, പെട്ടെന്ന് തന്നെ. എന്റെ അച്ഛന്റെ പേരിൽ ഉള്ള എല്ലാ സ്വത്തും അവരുടെ പേരിലേക്ക് ആക്കാൻ ഉള്ള നിയമ പരമായ നീക്കങ്ങളിൽ അവർ ഒത്തിരി മുന്നോട്ടേക്ക് പോയിരുന്നു.

62 Comments

  1. കൈലാസനാഥൻ

    നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.

  2. Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.

Comments are closed.