ആത്യമേ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്.
നന്ദന7 | nanthana part 7 |~
Author : Rivana | previous part
“നന്ദു… നന്ദൂട്ടി”ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന അച്ഛന്റെ മധുരമൂറുന്ന ശബ്‌ദം.
“ മ്മ്.. “ ആ ഉറക്കത്തിലും ഞാൻ നേരിയ ശബ്ദത്തിൽ വിളി കേട്ടു.
“ എണീറ്റേ നന്ദൂട്ടി “
“ ഹ്ഹ “ ഞാൻ ചെറു മൂളലോടെ തന്നെ കണ്ണുകൾ തുറന്നു. ഉറക്കത്തിൽ നിന്ന് എണീക്കാൻ ശ്രമിച്ചതും ഉറക്കച്ചടവും കണ്ണിലേക്കു വരുന്ന വെളിച്ചവും കൺ പോളകൾ വീണ്ടും അടയാൻ തുടങ്ങി. രണ്ടു മൂന്ന് തവണ ഞാൻ കണ്ണുകൾ തുറന്നടച്ചുകൊണ്ട് മെല്ലെ എണീറ്റു.
ഞാൻ എണീറ്റിരുന്നതും നേരെ മുൻപിൽ കണ്ടത് നിറഞ്ഞ ചിരിയോടെ എന്നെയും നോക്കി ഇരിക്കുന്ന അച്ഛനെ. അച്ഛന്റെ മുഖത്തെ ചിരി കണ്ടതും അറിയാതെ എന്റെ ചുണ്ടിലും ചിരി വന്നു.
“ എന്തൊരു ഉറക്കവാ ഇത്, ഒരു ബോധവും ഇല്ലാണ്ട് എത്ര നേരമായി കിടക്കാൻ തുടങ്ങിയെന്ന് അറിയോ “
“ നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു അതാ ഇങ്ങനെ ഉറങ്ങിയേ “ അതും പറഞ്ഞു കൊണ്ട് ഞാൻ ചുറ്റുമൊന്ന് നോക്കി. അപ്പോഴാണ് ഞാനിപ്പോ എവിടെ ആണെന്നുള്ള കാര്യം മനസിലാക്കുന്നത്.
ഞാനിത്രയും നേരം കിടന്നിരുന്നത് എന്റെ റൂമിലോ അച്ഛന്റെ റൂമിലോ അല്ലായിരുന്നു. ഞാനിത് വരെ കാണാത്ത ഒരു ലോകത്തായിരുന്നു.
വെള്ള മേഘങ്ങൾ പോലെ പതുപതുപ്പുള്ള കിടക്ക പോലെ എന്തോ ഒന്നിലാണ് ഞാൻ കിടന്നിരുന്നത്.
ആ കിടക്ക നിൽക്കുന്ന ഭാഗം ഒഴികെ ബാക്കി എല്ലാ ഇടവും ഒരു വലിയ പൂന്തോപ്പ് പോലെയാണ് കാണുന്നത്.
നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.
Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.