ഹോസ്പിറ്റലിൽ… അരുൺ ഓടിയെത്തുമ്പോൾ, ഏട്ടൻ അമ്മയെയും മണിക്കുട്ടിയെയും ആശ്വസിപ്പിക്കാൻ പാടുപെടുകയാണ്… ഏട്ടന്റെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
ഇതികർത്തവ്യാമൂഢനായി അൽപനേരം നിന്ന അരുൺ പെട്ടെന്ന് തന്നെ മനസ്സിനെ തിരിച്ചുപിടിച്ചു…
“ഏട്ടാ…” അവൻ വരുണിന്റെ തോളിൽ കൈ വച്ചു…
വരുണിന്റെ കണ്ണുകളിൽ കണ്ണുനീർ തിളങ്ങുന്നുണ്ടായിരുന്നു എങ്കിലും മുഖത്ത് രോക്ഷം ഇരച്ചു കയറി…
“അരുൺ… വണ്ടിയിറക്കെടാ…” ഡോക്ടർമാർ ഉപയോഗിക്കുന്ന വെള്ള കോട്ട് ഊരി വലിച്ചെറിഞ്ഞു, പുറത്തേക്ക് പാഞ്ഞ വരുണിന്റെ കൂടെ ഓടിയെത്താൻ അരുൺ നന്നേ കഷ്ടപ്പെട്ടു…
അച്ഛനോടുള്ള ഏട്ടന്റെ സ്നേഹം അവനറിയാം എങ്കിലും ഏട്ടന്റെ ഈ രീതിയിലുള്ള ഒരു രൂപമാറ്റം അരുണിനെ അമ്പരപ്പിച്ചു കളഞ്ഞു…
ഏട്ടന്റെ വണ്ടി ഡ്രൈവ് ചെയ്യുമ്പോ അവന്റെ കൈകൾ യാന്ത്രികമായാണ് ചലിച്ചു കൊണ്ടിരുന്നത്…
അച്ഛന്റെ വണ്ടി കിടന്നിടത്ത് ചെന്നു വണ്ടി നിർത്തുമ്പോൾ, അവിടെ ഒരു പോലീസ് സംഘം പരിശോധന നടത്തുന്നുണ്ടായിരുന്നു…
“അജയ്…” വരുണിന്റെ വിളി കെട്ട് കമ്മിഷണർ, അജയ് രവീന്ദ്രൻ അവർക്കരികിലേക്ക് വന്നു…
“എടാ… നിങ്ങളിപ്പോ… ഇവിടെ… അങ്കിൾ… എങ്ങനെയുണ്ടിപ്പോ…”
അജയ് അവരെ മാറിമാറി നോക്കി…
“ഏട്ടനടക്കം ഡോക്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് അജയേട്ടാ… പക്ഷേ 24 മണിക്കൂർ…” അരുണിന്റെ നോട്ടം വരുണിലേക്ക് പാളി വീണപ്പോൾ, അവൻ എവിടേക്കോ തുറിച്ചു നോക്കുന്നത് കണ്ട, അരുണും, അജയും ആ ഭാഗത്തേക്ക് നോക്കി…
പെട്ടെന്നാണ്, എന്തോ ഒളിപ്പിക്കാൻ ശ്രമിച്ച ഒരു കോൺസ്റ്റബിളിനെ, പാഞ്ഞുചെന്ന് വരുൺ കോളറിൽ പിടിച്ചു പൊക്കിയെടുത്ത് പിന്നിലുണ്ടായ ജീപ്പിൽ ഇടിച്ചു നിർത്തി, കൂടെയുള്ള പോലീസ്‌കാർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ, പോക്കറ്റിൽ നിന്നും സർജിക്കൽ ബ്ലേഡ് എടുത്ത്, കൈതത്തണ്ടയിലെ രക്തക്കുഴലുകൾക്ക് മുകളിലായി രണ്ടു വര വരഞ്ഞു… ടാപ് തുറന്ന പോലെ രക്തം ഒഴുകാൻ തുടങ്ങി… അയാളുടെ കണ്ണുകൾ ചുവന്നു…
അയാളുടെ കഴുത്തിൽ ആ ബ്ലേഡ് ചേർത്ത് വച്ചു വരുൺ ചുറ്റും നോക്കി, അരുണും ബാക്കി പോലീസുകാരും വിരണ്ടു നിൽക്കുമ്പോൾ, അജയുടെ മുഖത്ത് വിരിഞ്ഞ ചിരി തനിക്കുള്ള അനുവാദമാണെന്ന് മനസ്സിലാക്കി, വരുൺ പിന്നെയും ആ കോൺസ്റ്റബിളിന് നേരെ തിരിഞ്ഞു…
“ഒരൊറ്റ പേര്…” അവൻ അയാളുടെ കാതിൽ മന്ത്രിച്ചു…
“വാസു… വാസുദേവൻ… കൽ…”
“കൽപ്പാത്തി വാസുദേവൻ…” വരുൺ ആ പേര് ഉറക്കെ മുഴുവനാക്കിയപ്പോൾ, അതുവരെ അവന്റെ മുഖത്തുണ്ടായ കോപം അരുണിന്റെയും അജയുടെയും മുഖത്തേക്ക് വ്യാപിച്ചു…
Next part ini eppo avvum idunne
മെയ് 17
Poliyayittund ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു
Waiting for the next part brooo
താങ്ക്സ് ബ്രോ ???
Nannayittund.appo e storiyum avasanikkarayi allae.??.pinnae paranja timil edunna karyam ellavarkkum Oro preshnagal allae bro athinidayil nigalokkae ethil kanikkumnna athmarthatha njagal kandillennu veykkum.pinnae date paranjal a datinu vendi kathirikkendi varum. time eduthu ezhuthi post cheyythal mathi.vayikkan njagal ellarum undu nigalkkoppam
നന്നായിട്ടുണ്ട് സമയം എടുത്ത് എഴുതിയാൽ മതി
നന്ദി സഹോ, വായനക്കും വാക്കുകൾക്കും ?
തുടക്കമുണ്ടെങ്കിൽ ഒരു ഒടുക്കവും വേണമല്ലോ. നല്ല കഥകളുമായി ഇനിയും വരാൻ ശ്രമിക്കാം ?