ദൗത്യം 15 [ശിവശങ്കരൻ] 214

Views : 18280

 

“ഡോ! നിങ്ങളൊക്കെ ആരാ… എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നെ…”

കസേരയോട് ചേർത്ത് കെട്ടിവച്ചിരിക്കുന്ന തന്റെ കൈകാലുകൾ അനക്കാൻ പറ്റാതെ ഡോക്ടർ ഗംഗാധരൻ ഭീതിയോടെ ചോദിച്ചു.

മുറിയിലുണ്ടായിരുന്നതിൽ മൂന്നു മുഖങ്ങൾ പരസ്പരം നോക്കി ചിരിക്കുന്നത് അയാൾ കണ്ടു…

 

“അലറണ്ട ഡോക്ടറെ, കാര്യമില്ല, ഇത് പണ്ട് ഗവണ്മെന്റ് ഉപേക്ഷിച്ചിട്ട വെയർഹൌസ് ആണ്. ഇതിപ്പോ കാടിനുള്ളിലാ. ഒരു 2 km ഓളം  ഒരൊറ്റ മനുഷ്യജീവിപോലും ഇല്ല.”

അവരുടെ മുഖം വ്യക്തമായതും ഡോക്ടർ ഗംഗാധരൻ ഒന്ന് വിറച്ചു.

“നിങ്ങളെ… ഞാൻ… നിങ്ങളാ പയ്യന്റെ…”

 

“അതേടാ നാറി… നീ കൊല്ലാൻ കൊടുത്തുവിട്ട ആ പയ്യന്റെ കൂട്ടുകാരാ ഞങ്ങൾ…” ചാടിയെഴുന്നേറ്റ് വന്ന ജീവൻ അത് പറയുമ്പോൾ ജിബിനും മിഥുനും അവനെ തടഞ്ഞു.

അവിടേക്ക് നടന്നടുത്ത നാലാമനെ കണ്ടു ഡോക്ടർ നെറ്റി ചുളിച്ചു…

“ഇയാൾ…”

“ഞാനോ… ഞാനാണ് ഇന്നു തന്നെ കൊല്ലാൻ പോകുന്നത്…” വന്ന ആൾ കൂസലില്ലാതെ പറഞ്ഞു. എന്നിട്ട് തിരിഞ്ഞു നിന്നു ETOH എന്നെഴുതിയ ഗ്ലാസ്‌ ജാറിൽ നിന്നും 60 ml ദ്രാവകം എടുത്ത് ഒരു കോണിക്കൽ ഫ്ലാസ്കിലേക്ക് പകർത്തി. അതിലേക്ക് 100 ml വെള്ളവും കൂട്ടി.

“തന്നെ… തന്നെ എനിക്ക് അറിയുക പോലും ഇല്ലല്ലോ, തനിക്ക് എന്തിനാടോ എന്നോട് ശത്രുത?” ഡോക്ടർ ഗംഗാധരൻ കരയുന്ന അവസ്ഥയിലായി.

“തനിക്ക് എന്റെ ഈ മുഖം അല്ലേ പരിചയമില്ലാത്തത്, ഇതോ… ഓർമ്മയുണ്ടോ മിസ്റ്റർ, ഈ മുഖം…”

അയാൾ പതുക്കെ തിരിഞ്ഞു നിന്നു… ഇത്രയും നേരം അപരിചിതമായ മുഖത്തോടെ നിന്ന ചെറുപ്പക്കാരൻ ഇപ്പോൾ, വർഷങ്ങൾക്ക് മുന്നേ താൻ തന്നെ പോസ്റ്റ്മോർട്ടം ചെയ്ത ഒരു യുവാവിന്റെ മുഖവുമായി നിൽക്കുന്നത് കണ്ടതും, ഡോക്ടർ മരവിച്ചു ഇരുന്നുപോയി…

“എന്താടോ… ഓർമ്മവരുന്നുണ്ടോ…?” അയാൾ ചോദിച്ചതും മരവിപ്പ് മാറിയ ഡോക്ടർ ആർത്തലച്ചു…

“എന്നെ… എന്നെ കൊല്ലരുത് നീരജ്… ”

 

“ആഹാ… ഡാ പിള്ളേരെ, ഡോക്ടർക്ക് എന്റെ പേരുപോലും മറന്നിട്ടില്ലടാ… ഞാൻ എല്ലാർക്കും സ്പെഷ്യൽ ആണല്ലേ ഡോക്ടറെ…” നീരജ് ചോദിച്ചു.

മൗനമായിരുന്ന ഡോക്ടറുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു വച്ചു നീരജിന്റെ മുഖത്തോടെ നിൽക്കുന്ന അരുൺ ചോദിച്ചു,

“പിന്നെ എന്തിനാടോ അവർ എന്നെ കൊന്നുകളഞ്ഞത്… ജീവിക്കാൻ വിട്ടൂടാർന്നോ, താൻ എന്തിനാടോ അവർക്ക് കൂട്ടും നിന്നത്? പറയേണ്ടാർന്നോ… പോട്ടെ, എന്നോട് ചെയ്തത് എനിക്ക് വെറും മൈ *%% ആണ്. എന്റെ വിഷ്ണു… അവനെ… എന്റെ കൂടെ നിന്നു എന്നുള്ളൊരു തെറ്റല്ലേ അവൻ ചെയ്‌തുള്ളൂ…?”

 

“പ്ലീസ്… എന്നെ കൊല്ലരുത്… എന്റെ കുടുംബം… എന്റെ മക്കൾ…”

 

“അതെന്നാ വർത്താനാ ഡോക്ടറെ, തനിക്ക് മാത്രേ കുടുംബം ഒള്ളൂ, പന്ന പൊ&₹%ടി മോനെ, ഞങ്ങടെ നീരജിനും വിഷ്ണുവിനും ഉണ്ടായിരുന്നടാ…” ജീവൻ പിന്നെയും ഡോക്ടറെ ആക്രമിക്കാൻ തുനിഞ്ഞു.

Recent Stories

The Author

ശിവശങ്കരൻ

8 Comments

  1. Next part ini eppo avvum idunne

    1. ശിവശങ്കരൻ

      മെയ്‌ 17

  2. Poliyayittund ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു

    Waiting for the next part brooo

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ 😍😍😍

  3. Nannayittund.appo e storiyum avasanikkarayi allae.🥲🥲.pinnae paranja timil edunna karyam ellavarkkum Oro preshnagal allae bro athinidayil nigalokkae ethil kanikkumnna athmarthatha njagal kandillennu veykkum.pinnae date paranjal a datinu vendi kathirikkendi varum. time eduthu ezhuthi post cheyythal mathi.vayikkan njagal ellarum undu nigalkkoppam

    1. നന്നായിട്ടുണ്ട് സമയം എടുത്ത് എഴുതിയാൽ മതി

      1. ശിവശങ്കരൻ

        നന്ദി സഹോ, വായനക്കും വാക്കുകൾക്കും 😍

    2. ശിവശങ്കരൻ

      തുടക്കമുണ്ടെങ്കിൽ ഒരു ഒടുക്കവും വേണമല്ലോ. നല്ല കഥകളുമായി ഇനിയും വരാൻ ശ്രമിക്കാം 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com