ദൗത്യം 15 [ശിവശങ്കരൻ] 214

Views : 18280

“ഞാൻ പറഞ്ഞത് ഒന്നും നിനക്ക് ഓർമയില്ലേ… ഈ വീട്ടിലുള്ളവരുടെ ജീവൻ കാത്തുപിടിച്ചു കുറെ ആയി ഞാൻ… നീയായിട്ട് ഇനി എന്നെ തോൽപ്പിക്കരുത്… എത്രനാൾ എന്നറിയില്ല… കഴിയും വരെ എനിക്ക് മുന്നോട്ട് പോയെ പറ്റൂ… പ്ലീസ് നിനക്ക് കഴിയുമെങ്കിൽ… ഇനി ഇങ്ങോട്ട് വരരുത്…”

 

“ദേവേച്ചി…” അവൻ ഇടർച്ചയോടെ അവളെ നോക്കി…

 

അവന്റെ വിളിയിലൂടെ കഴിഞ്ഞതൊന്നും അവനു ഓർമയില്ലെന്നു മനസ്സിലായി വേദക്ക്… അവന്റെ അവസ്ഥയിൽ വേദക്ക് അവനോട് സഹതാപം തോന്നി… പക്ഷേ… ഇവിടെ അരുണിനോടുള്ള സഹതാപത്തിന് സ്ഥാനമില്ല…

 

“പ്ലീസ്… അരുൺ…” നിറഞ്ഞ കണ്ണുകളോടെ കൈകൾ കൂപ്പിയ വേദലക്ഷ്മിയോട്, പിന്നെയൊന്നും പറയാൻ നിൽക്കാതെ, അവൻ മുറി വിട്ടിറങ്ങി.

അവൻ ഇറങ്ങിയതും വേദ അച്ചുവിന്റെ മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു.

കുറച്ചു നേരം നീരജിന്റെ അമ്മയുടെയും അച്ഛന്റെയും കൂടെ ചിലവഴിച്ചിട്ട്, അരുൺ വേഗം അവിടെ നിന്നും ഇറങ്ങി…

 

*******************************

 

റൂമിലെത്തിയ അരുണിന്റെ മുഖം വലിഞ്ഞു മുറുകി ഇരിക്കുകയായിരുന്നു… അതേ സമയം പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തു.. അവൻ അത് എടുത്തു നോക്കി…

 

‘ചന്തു കാളിങ്…’ അവനോട് തല്ലുകൂടാൻ മൂഡ് ഇല്ലാത്തതു കൊണ്ട് അരുൺ ഫോൺ കട്ടിലിലേക്കിട്ട് കൈ രണ്ടും വിടർത്തി മലർന്നു കിടന്നു… തലയിലൂടെ കഴിഞ്ഞ കാര്യങ്ങൾ ഓടിക്കൊണ്ടിരുന്നു…

 

അച്ചു… അവൾ ഒരു പിടിയും തരുന്നില്ല… ഒരു ഭ്രാന്തിയായാണ് ഇതുവരെ കണ്ടിരുന്നത്… പക്ഷേ… അവളുടെ സമീപം നിന്ന അത്രയും സമയം, കടലിരമ്പുന്ന ആ കണ്ണുകളിൽ പക്ഷേ, ഭ്രാന്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നോ… അവൻ ചാടിയെഴുന്നേറ്റു…

 

ഇല്ല!!! അവൾക്ക് ഭ്രാന്തില്ല…!!! അഭിനയമാണ് അവളുടെ… പക്ഷേ… പക്ഷേ, എന്തിനു…

 

“നീ ചിന്തിച്ചത് ശരിയാണ് അരുൺ…”

 

അരുൺ വെട്ടിതിരിഞ്ഞു നോക്കിയപ്പോൾ,മുറിയിലെ ടേബിളിനരികിൽ ഇട്ടിരുന്ന, കസേരയിൽ ഇരിക്കുകയാണ് നീരജ്…

“അവൾക്ക് ഭ്രാന്തില്ല…”

 

“പക്ഷേ… നീരജേട്ടാ…”

അരുണിനെ മുഴുവപ്പിക്കാൻ സമ്മതിക്കാതെ നീരജ് ഇടയിൽ കയറി…

 

കഴിഞ്ഞ കുറച്ചു സമയങ്ങളിൽ ഉണ്ടായകാര്യങ്ങൾ എല്ലാം അവനെ പറഞ്ഞു കേൾപ്പിച്ചു… വീട്ടിലുള്ളത് ദേവയല്ല വേദയാണെന്നും, അവൾ അവിടെയുള്ളവരെ സംരക്ഷിക്കാൻ നോക്കുകയാണെന്നും… എല്ലാ കാര്യങ്ങളും കേട്ടപ്പോൾ അരുണിന് ചെറിയൊരാശ്വാസം തോന്നി… പക്ഷേ നീരജ്… അവനു സ്വസ്ഥമാകാൻ കഴിയുന്നുണ്ടായിരുന്നില്ല…

 

“അവൾ… എന്റെ അച്ചു… അവൾ പ്രതികാരത്തിനൊരുങ്ങുകയാടാ… പക്ഷേ… ഒറ്റക്ക് എന്റെ കുട്ടിക്ക് കഴിയില്ലടാ…”

 

“ഞാനുണ്ടാകും ഏട്ടാ…”

പെട്ടെന്ന് അരുൺ പറഞ്ഞത് കേട്ടു സംശയത്തോടെ നീരജ് നോക്കുമ്പോൾ കട്ടിലിൽ ഇരുന്നു തറയിലെ ഏതോ സാങ്കല്പികബിന്ദുവിൽ ദൃഷ്ടി ഉറപ്പിച്ചിരിക്കുന്ന അരുണിനെ ആണ് കണ്ടത്…

Recent Stories

The Author

ശിവശങ്കരൻ

8 Comments

  1. Next part ini eppo avvum idunne

    1. ശിവശങ്കരൻ

      മെയ്‌ 17

  2. Poliyayittund ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു

    Waiting for the next part brooo

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ 😍😍😍

  3. Nannayittund.appo e storiyum avasanikkarayi allae.🥲🥲.pinnae paranja timil edunna karyam ellavarkkum Oro preshnagal allae bro athinidayil nigalokkae ethil kanikkumnna athmarthatha njagal kandillennu veykkum.pinnae date paranjal a datinu vendi kathirikkendi varum. time eduthu ezhuthi post cheyythal mathi.vayikkan njagal ellarum undu nigalkkoppam

    1. നന്നായിട്ടുണ്ട് സമയം എടുത്ത് എഴുതിയാൽ മതി

      1. ശിവശങ്കരൻ

        നന്ദി സഹോ, വായനക്കും വാക്കുകൾക്കും 😍

    2. ശിവശങ്കരൻ

      തുടക്കമുണ്ടെങ്കിൽ ഒരു ഒടുക്കവും വേണമല്ലോ. നല്ല കഥകളുമായി ഇനിയും വരാൻ ശ്രമിക്കാം 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com