ദൗത്യം 15 [ശിവശങ്കരൻ] 214

Views : 18280

 

കോൺസ്റ്റബിൾ ഒളിപ്പിക്കാൻ നോക്കിയ ഒരു പേപ്പർ, അയാളുടെ പോക്കറ്റിൽ നിന്നെടുത്ത് വരുൺ, അജയ്ക്ക് കൊടുത്തു കൊണ്ട് നടന്നു കാറിൽ കയറി ഇരുന്നു…

 

തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള, അശോക് ലയ്‌ലൻഡ് ലോറിയുടെ കാലഹരണപ്പെട്ട ഇൻഷുറൻസ് പേപ്പർ ആയിരുന്നു അത്…

 

അരുൺ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ്, അജയ് വിന്ഡോ ഗ്ലാസിനടുത്തു വന്നു നിന്നു…

 

“പ്രതികാരം വേണ്ടാ എന്ന് ഞാൻ പറയുന്നില്ല… പക്ഷേ… നിങ്ങളുടെ കൈകൊണ്ട് അവൻ മരിക്കരുത്… എന്നെ നിങ്ങൾക്ക് ആയുധമാക്കാം… ഒരങ്കിൾ മാത്രമല്ല എനിക്ക് വിജയ് അങ്കിൾ… അച്ഛൻ മരിച്ചതോടെ സ്വപ്‌നങ്ങൾ അവസാനിച്ചെന്നു കരുതിയ എന്നെ, അച്ഛന്റെ ആഗ്രഹത്തിനനുസരിച്ചു ഒരു പോലീസ് ഓഫീസർ ആയി കാണാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചത് അദ്ദേഹമാണ്… ആ ആളെ ഈ അവസ്ഥയിലാക്കിയവർ…”

 

“ഏതു പൊന്നുതമ്പുരാനായാലും കൊന്നു തള്ളിയിരിക്കും…”

 

അജയ് മുഴുവപ്പിക്കുന്നതിനു മുൻപ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന അരുൺ മുരളുന്ന പോലെ പറയുന്നത് കേട്ടു വരുണും അജയും ഒരുപോലെ അമ്പരന്നു…

 

“അജയ് സർ ഒരു ഉപകാരം ചെയ്യണം, കുറച്ചു കഴിയുമ്പോൾ ഒരു അക്രമം നടക്കുന്നതിന്റെ വയർലെസ്സ് മെസ്സേജ് വരും, അത് കിട്ടിയ ഉടൻ ആ ലോറി ഡ്രൈവറെയും പൊക്കി സർ തന്നെ സ്പോട്ടിൽ എത്തണം…”

 

അരുൺ പറഞ്ഞത് എന്തെന്ന് മനസ്സിലാകാതെ അജയ് നിന്നപ്പോൾ, അരുണിന്റെ മുഖത്ത് വിരിഞ്ഞ അപരിചിതമായ ഭാവം നോക്കി ഇരിക്കുകയായിരുന്നു വരുൺ.

 

******************************

 

പൊടിപറത്തിക്കൊണ്ട് ആ മെഴ്‌സിഡെസ് പാലക്കാട് 15km എന്ന മൈൽക്കുറ്റിയും കടന്നു പാഞ്ഞുപോയി…

 

********************************

 

അതേ സമയം, മേലേടത്ത് വീട്ടിൽ…

സൂര്യസേനൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ, ഹോമകുണ്ഡം ആളിക്കത്തുകയായിരുന്നു… പരികർമിയായി പ്രിയശിഷ്യൻ വിഷ്ണുനാരായണൻ നമ്പൂതിരിയും കൂടെ കുറച്ചു ശിഷ്യന്മാരും.

ഹോമകുണ്ഡത്തിനരികിൽ ഒരു ചന്ദനത്തിൽ തീർത്ത മരപ്പാവയും, കുറച്ചു തലമുടികളും, വലിയൊരു ചെമ്പാണിയും അത് തറക്കാനുള്ള മരം കൊണ്ടുള്ള കൊട്ടുവടിയും ഇരിക്കുന്നു…

 

അതിനരികിൽ തൊഴുകൈയ്യോടെ… ദിവാകരൻമാഷും ഇന്ദിരാദേവി ടീച്ചറും ഇരിക്കുന്നു…

മകന്റെ ആത്മാവിന്റെ സാന്നിധ്യം ഉള്ള വീട്ടിൽ വച്ചു വേണം ആത്മാവിനു മോക്ഷപ്രാപ്തി നൽകാൻ എന്ന് പറഞ്ഞു കൊണ്ടുവന്നതാണ് അവരെ…

 

പക്ഷേ മകളെയും മരുമകളാവേണ്ടിയിരുന്ന കുട്ടിയേയും കാണാതായ വിഷമത്തിൽ ഇരിക്കുകയായിരുന്നു അവർ…

 

അവരെയും കൊണ്ടേ തിരിച്ചു വരൂ എന്ന് സച്ചി കൊടുത്ത വാക്ക് മാത്രമായിരുന്നു ആ പാവങ്ങൾക്കുള്ള ബലം…

 

മന്ത്രജപങ്ങൾ ഉയർന്നുകൊണ്ടിരുന്നു… അതിനനുസരിച്ചു ഇടയ്ക്കിടെ വീഴുന്ന നെയ്യും എള്ളും പൂവും അഗ്നിയെ ആളിക്കത്തിച്ചുകൊണ്ടിരുന്നു…

 

**********************************

Recent Stories

The Author

ശിവശങ്കരൻ

8 Comments

  1. Next part ini eppo avvum idunne

    1. ശിവശങ്കരൻ

      മെയ്‌ 17

  2. Poliyayittund ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു

    Waiting for the next part brooo

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ 😍😍😍

  3. Nannayittund.appo e storiyum avasanikkarayi allae.🥲🥲.pinnae paranja timil edunna karyam ellavarkkum Oro preshnagal allae bro athinidayil nigalokkae ethil kanikkumnna athmarthatha njagal kandillennu veykkum.pinnae date paranjal a datinu vendi kathirikkendi varum. time eduthu ezhuthi post cheyythal mathi.vayikkan njagal ellarum undu nigalkkoppam

    1. നന്നായിട്ടുണ്ട് സമയം എടുത്ത് എഴുതിയാൽ മതി

      1. ശിവശങ്കരൻ

        നന്ദി സഹോ, വായനക്കും വാക്കുകൾക്കും 😍

    2. ശിവശങ്കരൻ

      തുടക്കമുണ്ടെങ്കിൽ ഒരു ഒടുക്കവും വേണമല്ലോ. നല്ല കഥകളുമായി ഇനിയും വരാൻ ശ്രമിക്കാം 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com