“അളിയാ…” നീരജിനെ നോക്കി ജീവൻ വിളിച്ചു, വിളിച്ചു കഴിഞ്ഞപ്പോഴാണ് അവൻ പഴയ നീരജല്ല എന്നു ജീവൻ ഓർത്തത്.
“സോറി, ഞങ്ങടെ നീരജാന്നു ഓർത്തു, അറിയാതെ…” അവന്റെ അവസ്ഥ കണ്ടു ബാക്കി രണ്ടു പേരുടെയും കണ്ണുകൾ കൂടി നിറഞ്ഞു.
“അളിയാ, നീ പറയാൻ വന്നത് പറയടാ, നിന്റെ നീരജ് തന്നെയാ, കുറച്ചു നേരം, ഇവന്റെ ബോഡി ഞാൻ എടുത്തേക്കാ, നീ പറയ്…”
അത് കേട്ടതും, ജീവൻ കണ്ണൊക്കെ തുടച്ചു ഉഷാറായി,
“എടാ, ഈ നാറിയാ, ഇവൻ കാരണാ നമ്മുടെ വിഷ്ണു… ഒരടിയെങ്കിലും എനിക്ക് കൊടുക്കണം…”
“ന്യായമായ ആവശ്യമാണ്… അല്ലേ ഡോക്ടറെ…” നീരജ് തിരിഞ്ഞു ഡോക്ടറെ നോക്കി.
“എന്നാ എനിക്കും കൊടുക്കണം ആ ചെറ്റക്ക്… ഞാനാ അവന്റെ അമ്മയെ വിളിച്ചു പറഞ്ഞത്… ആ അമ്മയുടെ കണ്ണീരിനു പകരമാവില്ല എങ്കിലും ഇവന്റെ കരച്ചിൽ ഇവിടെ മുഴങ്ങണം…”
“അതും ന്യായമായത്…”
“എങ്കിൽ എനിക്കും വേണം ആ നാറിയെ…” മിഥുനും പറഞ്ഞു.
“ഏയ്… അങ്ങനെ പാടില്ല… ന്യായമായ കാരണം വേണം…” നീരജ് പുഞ്ചിരിച്ചുകൊണ്ട് മിഥുനെ നോക്കി…
“കാരണമോ… കാരണം…” മിഥുന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞുവന്നു… പല്ലുകടിച്ചു പിടിച്ചു നിറഞ്ഞ കണ്ണുകളോടെ അവൻ തുടർന്നു…
“കാരണം, ഇവനും കൂടി ചേർന്നു ഇല്ലാതാക്കിയത് എന്റെ കൂട്ടുകാരെയാണ്…” ദേഷ്യവും സങ്കടവും കൊണ്ടു ചുവന്ന മിഥുന്റെ കണ്ണുകളിലേക്ക് ഒരു നിമിഷം നീരജ് നോക്കി. ഒരു നിമിഷത്തേക്ക് അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…
“ഐ ആം കൺവിൻസ്ഡ്… അപ്പൊ മക്കളേ… കൊല്ലരുത്, ജീവൻ ബാക്കി വെക്കണം…” ഡോക്ടറുടെ അടുത്തുനിന്ന് നീരജ് ടേബിളിന് അടുത്തേക്ക് നടക്കുമ്പോൾ ജീവനും മിഥുനും ജിബിനും രോക്ഷത്തോടെ ഡോക്ടറെ പൊതിഞ്ഞു.
പിറകിൽ ഡോക്ടറുടെ നിലവിളി ഉയരുമ്പോൾ സർജിക്കൽ ഗ്ലൗസ് ധരിച്ചു കോണിക്കൽ ഫ്ലാസ്ക് ഇളക്കുകയായിരുന്നു നീരജ്.
“ഓക്കേ, ഗയ്‌സ്, ഇനി അവനെ ഞാൻ പറഞ്ഞു വിട്ടേക്കട്ടെ…” നീരജ് പറഞ്ഞത് കേട്ട് മൂന്ന് കൂട്ടുകാരും ഡോക്ടറെ സ്വാതന്ത്രനാക്കുമ്പോൾ, അയാൾ ഏകദേശം മൃതപ്രായനായിരുന്നു.
“എന്റെ പോന്നു ഡോക്ടറെ, താനിനി വെള്ളം കിട്ടാണ്ട് ചത്തു എന്നാവണ്ട, ദാ, 60% ആൽക്കഹോൾ ആണ് ഞാൻ തരുന്നേ, അതും പ്യുവർ ഫോം ഓഫ് എത്തനോൾ. കണ്ണൊക്കെ അടിച്ചു പോകും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നോക്കട്ടെ, താനിത് ടേസ്റ്റ് ചെയ്തിട്ട് പറയ്…”
നീരജ് അയാളുടെ വായ് ബലമായി തുറന്നു വച്ചു അതിലേക്ക് അല്പാൽപ്പമായി ആ ദ്രാവകം ഒഴിച്ച് കൊടുത്തു.
ജിബിനും ജീവനും കൂടി, അയാളെ കാറിൽ കൊണ്ടുപോയി ഇരുത്തി, കാർ ന്യൂട്രലിൽ ഇട്ടു പുറകിൽ നിന്നും തള്ളി വിട്ടു. നേറെ പോയി ഇടത്തോട്ട് തിരിയേണ്ട വാഹനം, ഒരു സ്റ്റീൽ റോഡ് വച്ചു സ്റ്റിയറിങ് ലോക്ക് ചെയ്തിരുന്നതിനാൽ നേരെ മുന്നോട്ട് പോയി, അഗാധമായ കൊക്കയിലേക്ക് പതിക്കുന്നത് അവർ സന്തോഷത്തോടെ നോക്കി നിന്നു.
Next part ini eppo avvum idunne
മെയ് 17
Poliyayittund ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു
Waiting for the next part brooo
താങ്ക്സ് ബ്രോ ???
Nannayittund.appo e storiyum avasanikkarayi allae.??.pinnae paranja timil edunna karyam ellavarkkum Oro preshnagal allae bro athinidayil nigalokkae ethil kanikkumnna athmarthatha njagal kandillennu veykkum.pinnae date paranjal a datinu vendi kathirikkendi varum. time eduthu ezhuthi post cheyythal mathi.vayikkan njagal ellarum undu nigalkkoppam
നന്നായിട്ടുണ്ട് സമയം എടുത്ത് എഴുതിയാൽ മതി
നന്ദി സഹോ, വായനക്കും വാക്കുകൾക്കും ?
തുടക്കമുണ്ടെങ്കിൽ ഒരു ഒടുക്കവും വേണമല്ലോ. നല്ല കഥകളുമായി ഇനിയും വരാൻ ശ്രമിക്കാം ?