ദൗത്യം 15 [ശിവശങ്കരൻ] 214

 

“എടാ… നീ… എങ്ങനെ… നീരജേട്ടൻ…” ചന്തുവിന് അങ്കലാപ്പു മാറിയിരുന്നില്ല…

 

“നീരജേട്ടൻ എന്നോട് അവരുടെ കഥ എല്ലാം പറഞ്ഞിട്ടുണ്ട്… അതിൽ എന്റെ കൈകൊണ്ട് ചാവാനുള്ളവരിൽ ഒരാളാടാ ഈ പുന്നാര മോൻ ഗംഗാധരൻ ഡോക്ടർ…”

 

അവസാനം പറഞ്ഞത് കേട്ടു ചന്തുവിന് മനസ്സിലായി… ഇത് സീൻ കോൺട്രാ ആണെന്ന്…

 

അവൻ കോൾ കട്ട്‌ ചെയ്ത് നേരെ വിജയരാഘവനെ വിളിച്ചു…

“അങ്കിൾ…”

 

*******************************

 

വീട്ടിലേക്ക് അതിവേഗം പായുകയാണ്, വിജയരാഘവന്റെ ബെൻസ്… ഡ്രൈവിംഗ് സീറ്റിൽ വിജയരാഘവൻ തന്നെ… ചന്തുവിന്റെ കോൾ വന്നത് മുതൽ അസ്വസ്ഥത പൊതിഞ്ഞിരിക്കുകയാണ്… അത് വെളിവാക്കുന്ന രീതിയിൽ അയാളുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞിരുന്നു… സീറ്റിൽ കിടന്ന ഫോൺ പിന്നെയും റിങ് ചെയ്തു… ഒരുവേള ഫോണിൽ വന്ന നമ്പറിലേക്ക് അയാളുടെ കണ്ണുകൾ ചെന്നു…

 

“വിഷ്ണുനാരായണൻ…” ആ ചുണ്ടുകൾ മന്ത്രിച്ചു…

പായിക്കാട്ടെ വിഷ്ണുനാരായണൻ നമ്പൂതിരി… എന്തിനായിരിക്കും ഇപ്പൊ ഈ വിളി…

 

ഫോണിലേക്ക് ശ്രദ്ധ പാഞ്ഞ അതേ നിമിഷം, തന്റെ വാഹനത്തിന് നേരെ വന്ന തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള അശോക് ലയ്‌ലാൻഡ് ലോറി അയാൾ കണ്ടില്ല…

 

********************************

 

ഇതേ സമയം വലിയേടത്ത് വീട്ടിൽ, അടുക്കളയിൽ തന്റെ വലംകണ്ണ് തുടിക്കുന്നതെന്തിനെന്നറിയാതെ ഉഴറുകയാണ് ശ്രീദേവി… അവളുടെ കൈ തട്ടി ഗ്ലാസ്‌ വീണതും… ഹാളിൽ പതിവ് പോലെ പോപ്‌കോണും കഴിച്ചുകൊണ്ടിരുന്ന അനു, ടീവിയിൽ എന്തോ കണ്ടു പേടിച്ച പോലെ അടുക്കളയുടെ ഭാഗത്തേക്ക് നോക്കി അലറിവിളിച്ചു…

“അമ്മേ………..!!!”

 

************************

8 Comments

  1. Next part ini eppo avvum idunne

    1. ശിവശങ്കരൻ

      മെയ്‌ 17

  2. Poliyayittund ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു

    Waiting for the next part brooo

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  3. Nannayittund.appo e storiyum avasanikkarayi allae.??.pinnae paranja timil edunna karyam ellavarkkum Oro preshnagal allae bro athinidayil nigalokkae ethil kanikkumnna athmarthatha njagal kandillennu veykkum.pinnae date paranjal a datinu vendi kathirikkendi varum. time eduthu ezhuthi post cheyythal mathi.vayikkan njagal ellarum undu nigalkkoppam

    1. നന്നായിട്ടുണ്ട് സമയം എടുത്ത് എഴുതിയാൽ മതി

      1. ശിവശങ്കരൻ

        നന്ദി സഹോ, വായനക്കും വാക്കുകൾക്കും ?

    2. ശിവശങ്കരൻ

      തുടക്കമുണ്ടെങ്കിൽ ഒരു ഒടുക്കവും വേണമല്ലോ. നല്ല കഥകളുമായി ഇനിയും വരാൻ ശ്രമിക്കാം ?

Comments are closed.