ദൗത്യം 15 [ശിവശങ്കരൻ] 214

 

“ഞാനുണ്ടാകും അച്ചുവിന്റെ കൂടെ…” അരുണിന്റെ നോട്ടം നീരജിലേക്കായി…

 

“ഈ യുദ്ധം എന്റെ നിയോഗമാണെന്നല്ലേ ഏട്ടൻ ഒരിക്കൽ പറഞ്ഞത്… അപ്പോൾ ഞാൻ ഉണ്ടാകും അവൾക്കു മുന്നിൽ കവമായി… ഞാൻ മരിക്കാതെ അവളെ തൊടാൻ പറ്റില്ല, പോരെ… ”

 

“പോരാ…” നീരജിന്റെ മറുപടി കേട്ട് അരുൺ അവനെ നോക്കി ഇനിയെന്താ എന്നുള്ള മട്ടിൽ…

 

“നിനക്കും ഒന്നും വരരുത്…” നീരജിന്റെ വാക്കുകൾ അരുണിന്റെ മുഖത്ത് പുഞ്ചിരി വിടർത്തി… അത് പതുക്കെ നീരജിന്റെ മുഖത്തും വ്യാപിച്ചു…

 

വീണ്ടും മൊബൈലിൽ ‘ചന്തു കാളിങ്…’ എന്ന് കാണിച്ചപ്പോൾ അരുൺ കട്ട്‌ ചെയ്യാനൊരുങ്ങി…

 

“കൂട്ടുകാരാണെന്തോ പറയാനുണ്ട്… സംസാരിക്ക്..” അതും പറഞ്ഞു നീരജ് വായുവിൽ ചേർന്നു…

 

“ഹലോ… പറയടാ…” അരുൺ ഫോൺ ചെവിയിൽ ചേർത്തതും അവിടെ നിന്നു നല്ല കനത്തിൽ ഒരു വാക്ക് കേട്ടു…

 

“അളിയാ തെറി പറയല്ലേടാ…”

 

“പിന്നെ ഞാൻ എന്ത് പറയണമെടാ… എത്ര പ്രാവശ്യം വിളിച്ചാലാ തമ്പുരാനേ ഒന്ന് കിട്ടുക…”

 

“എടാ ഞാൻ…”

 

“നീയിങ്ങോട്ടൊന്നും പറയണ്ടാ… ദേവേച്ചി എല്ലാം പറഞ്ഞു… എന്നാലും എങ്ങനെ തോന്നിയെടാ നിനക്ക് ആ പാവത്തിനോട്…”

 

അച്ചുവിന്റെ മുറിയിൽ വച്ചുണ്ടായ കാര്യമെല്ലാം വേദ ഈ കാലനോട്‌ പറഞ്ഞിട്ടുണ്ട്… അതിനു തെറി പറയാനാണ് ഈ വിളി…

 

“എടാ പറ്റിപ്പോയി…” അരുൺ കുറ്റസമ്മതത്തിനൊരുങ്ങി…

 

“ഉവ്വാടാ… ഒരുത്തിയെ കടലിൽ കൊണ്ടുപോയി തള്ളാൻ നോക്കിയിട്ട് ഇപ്പൊ പറ്റിപ്പോയീന്നോ…”

 

“ഏഹ്… ഞാൻ… അത്… നീരജേട്ടൻ…”

 

“നീരജേട്ടൻ…???” ചന്തുവിന് സംശയമായി…

 

“എടാ… നീ പറഞ്ഞില്ലേ, ആ മരുന്ന് സ്ലോ പോയ്സൺ ആണെന്ന്…”

 

“ആ… അതിനു…”

 

തുടർന്നു നീരജ് ആവേശിച്ചു മാഷിന്റെ വീട്ടിൽ പോയതും അത് ദേവയല്ല വേദയാണെന്നുള്ള കാര്യവും കുറച്ച് മുൻപ് നീരജേട്ടൻ പറഞ്ഞത് വച്ചു എല്ലാക്കാര്യങ്ങളും, അരുൺ ചന്തുവിനോട് പറഞ്ഞു…

 

“എടാ… അപ്പൊ ദേവേച്ചി…” ചന്തുവിന്റെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു…

 

“ദേവേച്ചി ഇപ്പൊ ഇല്ലടാ…” അതിനേക്കാൾ സങ്കടത്തിൽ അരുൺ അത് പറയുമ്പോൾ അറിയാതെ അവന്റെ കണ്ണുകളിൽ ചുവപ്പുരാശി പടർന്നു…

 

“അരുണേ… ഞാൻ വിളിച്ചതെ… ദേവേ… അല്ല വേദലക്ഷ്മി എന്നെ വിളിച്ചിരുന്നു… അപ്പൊ ഏതോ ഒരു ഡോക്ടർ വിളിച്ചിരുന്നു… നാളെ വരുന്നുണ്ടെന്നു പറയാൻ പറഞ്ഞു…” അവൻ ഓർമയിൽ എന്തോ ചികയുന്ന പോലെ തോന്നി…

 

ചന്തു ആലോചിക്കുന്നത് ഡോക്ടറുടെ പേരാണെന്നു മനസ്സിലായതും അരുൺ പതിയെ പറഞ്ഞു…

 

“ഗംഗാധരൻ…”

 

അത് കേട്ടതും അങ്ങെത്തലക്കൽ ഒരു ഞെട്ടൽ അരുണിന് അനുഭവപ്പെട്ടു…

 

ചന്തു ഞെട്ടി, ചെവിയിൽ നിന്നെടുത്ത്, ഫോണിലേക്ക് ഒന്നുകൂടി നോക്കി…

എന്നിട്ട് വീണ്ടും അത് ചെവിയിലേക്ക് ചേർത്തു…

8 Comments

  1. Next part ini eppo avvum idunne

    1. ശിവശങ്കരൻ

      മെയ്‌ 17

  2. Poliyayittund ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു

    Waiting for the next part brooo

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  3. Nannayittund.appo e storiyum avasanikkarayi allae.??.pinnae paranja timil edunna karyam ellavarkkum Oro preshnagal allae bro athinidayil nigalokkae ethil kanikkumnna athmarthatha njagal kandillennu veykkum.pinnae date paranjal a datinu vendi kathirikkendi varum. time eduthu ezhuthi post cheyythal mathi.vayikkan njagal ellarum undu nigalkkoppam

    1. നന്നായിട്ടുണ്ട് സമയം എടുത്ത് എഴുതിയാൽ മതി

      1. ശിവശങ്കരൻ

        നന്ദി സഹോ, വായനക്കും വാക്കുകൾക്കും ?

    2. ശിവശങ്കരൻ

      തുടക്കമുണ്ടെങ്കിൽ ഒരു ഒടുക്കവും വേണമല്ലോ. നല്ല കഥകളുമായി ഇനിയും വരാൻ ശ്രമിക്കാം ?

Comments are closed.