ദൗത്യം 15 [ശിവശങ്കരൻ] 214

തന്റെ ഏട്ടന്റെ വിളിയല്ല അതെന്നു അറിയാമായിരുന്നിട്ടും, ആ വിളിയിൽ എന്തുകൊണ്ടോ അവൾ നിശ്ചലയായി… അവൾ അരുണിന് നേരെ തിരിഞ്ഞു…

കുറച്ച് മുൻപ് ഭ്രാന്തിയെപ്പോലെ പെരുമാറിയ അവളുടെ മാറ്റങ്ങൾ നിരീക്ഷിക്കുകയായിരുന്നു അവൻ…

പിടക്കുന്ന കണ്ണുകളും ഉയർന്നുതാഴുന്ന ശ്വാസഗതിയും, ഒരു ഭ്രാന്തിയുടേതല്ലെന്ന് അവൻ തിരിച്ചറിഞ്ഞു…

അവൻ അച്ചുവിന്റെ അടുത്തേക്ക് നടന്നു…

അരുൺ ഓരോ അടിയും വക്കുമ്പോൾ, അച്ചു ഉള്ളിലുയർന്ന വ്യാകുലതയോടെ, അവനെത്തന്നെ നോക്കി നിന്നു… അപരിചിതരെ കാണുമ്പോൾ, അകറ്റാൻ, അവൾ പഠിച്ചു വച്ചിരുന്ന അഭിനയം പുറത്തെടുക്കാൻ അവൾക്കായില്ല അപ്പോൾ…

അവളുടെ തലക്ക് ഇരുവശവും കൈകൾ കുത്തിനിന്നു, അവൻ അവളുടെ കണ്ണിലേക്കു നോക്കി…

അതേ സമയം അച്ചുവിന്റെ മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു… നീരജേട്ടന്റെ മുഖവുമായി ഈ വീട്ടിൽ ആദ്യം വന്നപ്പോൾ മുതൽ ഇയാളെ ശ്രദ്ധിച്ചു തുടങ്ങിയതാണ്… ഏട്ടന്റെ ആത്മാവ് ചേക്കേറിയ ശരീരത്തിന്റെ ഉടമയോട് ആദ്യം ബഹുമാനമായിരുന്നു… പിന്നീടെപ്പോഴോ അത് ചെറിയൊരു ഇഷ്ടത്തിലേക്ക് വഴുതി, എങ്കിലും… സാഹചര്യങ്ങൾ ഉൾക്കൊണ്ടു, ആ ചിന്തകളെ ഉള്ളിലൊതുക്കി നിൽക്കുകയായിരുന്നു അവൾ…

പക്ഷേ ഇപ്പോൾ… അരുണിന്റെ കണ്ണുകൾ കാന്തങ്ങളായി അവൾക്കുതോന്നി… ആ കണ്ണുകളിലേക്ക്… അവനിലേക്ക് എന്തോ ഒരുൾപ്രേരണയാൽ അവൾ ചേർന്ന് നിന്നു…

 

“അരുൺ…!!!” ശാസനയുടെ സ്വരം വേദലക്ഷ്മിയുടേതാണെന്ന് തിരിച്ചറിഞ്ഞതും രണ്ടുപേരും പരസ്പരം പിടഞ്ഞു മാറി…

അച്ചു വീണ്ടും ആ ജനലഴികളുടെ സമീപം നിന്നു… മുഖത്ത് പഴയ നിരാശയ്ക്ക് പകരം, അവളറിയാതെ തന്നെ, ഒരു നാണം കലർന്നിരുന്നു… ഒപ്പം ചുണ്ടുകളിൽ, ഒളിപ്പിക്കാൻ അവൾ പാടുപെടുന്ന, ഒരു കുഞ്ഞു പുഞ്ചിരിയും…

എന്നാൽ…ദേഷ്യം വന്ന മുഖത്തോടെ നിൽക്കുന്ന വേദയെ നേരിടാനാകാതെ, അരുൺ വിക്കി…

“അവൾ… അവൾക്ക്…”

 

“സ്… മിണ്ടരുത് നീ…” വേദ ചൂണ്ടുവിരൽ ചുണ്ടോടു ചേർത്ത് ശബ്ദിക്കരുതെന്നു അരുണിനോട് പറഞ്ഞു… പറയുകയല്ല, അതൊരു ആജ്ഞയായിരുന്നു… അരുൺ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിന്നു…

8 Comments

  1. Next part ini eppo avvum idunne

    1. ശിവശങ്കരൻ

      മെയ്‌ 17

  2. Poliyayittund ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു

    Waiting for the next part brooo

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  3. Nannayittund.appo e storiyum avasanikkarayi allae.??.pinnae paranja timil edunna karyam ellavarkkum Oro preshnagal allae bro athinidayil nigalokkae ethil kanikkumnna athmarthatha njagal kandillennu veykkum.pinnae date paranjal a datinu vendi kathirikkendi varum. time eduthu ezhuthi post cheyythal mathi.vayikkan njagal ellarum undu nigalkkoppam

    1. നന്നായിട്ടുണ്ട് സമയം എടുത്ത് എഴുതിയാൽ മതി

      1. ശിവശങ്കരൻ

        നന്ദി സഹോ, വായനക്കും വാക്കുകൾക്കും ?

    2. ശിവശങ്കരൻ

      തുടക്കമുണ്ടെങ്കിൽ ഒരു ഒടുക്കവും വേണമല്ലോ. നല്ല കഥകളുമായി ഇനിയും വരാൻ ശ്രമിക്കാം ?

Comments are closed.