അതുവരെ കാറിൽ നിന്നിറങ്ങാതെ, കൽപ്പാത്തിയിൽ എത്തിയ കാര്യം വീട്ടുകാരെ വിളിച്ചറിയിച്ചുകൊണ്ടിരുന്ന അവൻ, സച്ചി, സച്ചിദാനന്ദൻ, ഇല്ലഞ്ഞിപ്പാടത്തെ സഖാവ്, ഡോർ തുറന്നു വെളിയിലേക്കിറങ്ങി…
“വൈത്തിമാമാ… ഞാൻ സച്ചി, ഇവളുടെ അച്ഛന്റെ ഏട്ടന്റെ മകൻ… നീരജിന് പകരമാകില്ലെങ്കിലും ഇവളുടെ ആങ്ങള…” അത് പറയുമ്പോൾ സച്ചിയുടെ സ്വരമിടറിയത് എല്ലാവരും ശ്രദ്ധിച്ചു…
“വാ മോനെ… എനിക്കറിയാം എല്ലാരേം… നീരജ് മോൻ കുറച്ചു തവണയേ വന്നിട്ടുള്ളൂ എങ്കിലും പറഞ്ഞിട്ടുണ്ട് എല്ലാവരെയും പറ്റി… എല്ലാവരും വാ… വേദമോളെ… ഇവരുടെ പെട്ടിയൊക്കെ ഇങ്ങേടുത്തോ…”
വൈത്തി അതും പറഞ്ഞു മുന്നിൽ നടന്നു…
“അതുശരി… അപ്പൊ മൂപ്പർക്ക് പെങ്ങളുടെ മോളേം അവളുടെ ആങ്ങളേം കിട്ടിയപ്പോ എന്നെ വേണ്ടല്ലേ… ശരിയാക്കി തരാം…”
അവൾ പെട്ടികളുമായി കഷ്ടപ്പെട്ട് കയറുന്നതു കണ്ടു പാവം തോന്നി, സച്ചി സഹായിച്ചു.
വൈത്തിമാമ അവരെ വീട്ടിലാക്കി, നേരെ ക്ഷേത്രക്കുളത്തിലേക്ക് നടന്നു…
അതേ സമയം അകത്തു നിന്നവർ പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു…
*********************************
നീരജിനെ ഇല്ലാതാക്കിയ ഗോഡൗണിൽ ആയിരുന്നു, വാസുദേവൻ, കൂടെ കാശിയും ഉണ്ടായിരുന്നു…
പുറത്തു നിന്നും ഓടിക്കിതച്ചു വന്ന പണിക്കാരൻ പറഞ്ഞത് കേട്ടു രണ്ടു പേരും തറഞ്ഞു നിന്നു…
[തുടരും]
വീണ്ടും പറഞ്ഞ ദിവസം ഇടാൻ പറ്റിയില്ല, ക്ഷമിക്കണം. നീണ്ട ഇടവേളകൾ മാക്സിമം കുറക്കാം…
ഏകദേശം കഴിയാറായിട്ടുണ്ട്ട്ടോ ?
സ്നേഹത്തോടെ,
ശിവൻ?
Next part ini eppo avvum idunne
മെയ് 17
Poliyayittund ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു
Waiting for the next part brooo
താങ്ക്സ് ബ്രോ ???
Nannayittund.appo e storiyum avasanikkarayi allae.??.pinnae paranja timil edunna karyam ellavarkkum Oro preshnagal allae bro athinidayil nigalokkae ethil kanikkumnna athmarthatha njagal kandillennu veykkum.pinnae date paranjal a datinu vendi kathirikkendi varum. time eduthu ezhuthi post cheyythal mathi.vayikkan njagal ellarum undu nigalkkoppam
നന്നായിട്ടുണ്ട് സമയം എടുത്ത് എഴുതിയാൽ മതി
നന്ദി സഹോ, വായനക്കും വാക്കുകൾക്കും ?
തുടക്കമുണ്ടെങ്കിൽ ഒരു ഒടുക്കവും വേണമല്ലോ. നല്ല കഥകളുമായി ഇനിയും വരാൻ ശ്രമിക്കാം ?