ആശുപത്രിയിൽ ICUവിനു മുൻപിൽ കരഞ്ഞു തളർന്നിരിക്കുകയാണ് ശ്രീദേവി… അമ്മയുടെ തോളിൽ തലവച്ചു തളർന്നു കിടക്കുന്നു, അനാമിക. കമ്മിഷ്ണറുടെ നിർദ്ദേശപ്രകാരം ICUവിനു മുൻപിൽ 2 പോലീസുകാർ നിൽക്കുന്നു… ഇടയ്ക്കിടെ തലങ്ങും വിലങ്ങും നടക്കുന്ന നഴ്സുമാരെ പരിഭ്രമത്തോടെ നോക്കുന്ന ശ്രീദേവിയിൽ ആൺമക്കൾ ഇരുവരുടെയും അസാന്നിധ്യം സൃഷ്‌ടിച്ച ഭയവും ഉണ്ടായിരുന്നു…
**********************************
ക്ഷേത്രത്തിലെ പൂജകൾക്ക് വേണ്ടി ഒരുങ്ങി ശ്രീകോവിൽ തുറക്കാനുള്ള താക്കോൽക്കൂട്ടവുമായി പുറത്തേക്കിറങ്ങുമ്പോഴാണ് വൈത്തി, മുറ്റത്തേക്ക് ഇരച്ചെത്തിയ വിലകൂടിയ ഒരു കാർ കണ്ടത്. അയാളുടെ മുഖം വിവർണമായി…
ഇത്തരം കാറിൽ വരാറുള്ളത് വാസുദേവൻ ആണ് എന്ന ഓർമയിൽ കോപവും താപവും അയാളിൽ നിറഞ്ഞു നിന്നു…
എന്നാൽ ആ കാറിന്റെ ബാക്ക്ഡോർ തുറന്നു തന്റെ മകളും കൂടെ മറ്റൊരു പെൺകുട്ടിയും ഇറങ്ങുന്നത് കണ്ടു അയാൾ ആദ്യമൊന്നു പകച്ചു…
ആ പെൺകുട്ടിയുടെ മുഖം കാണുന്തോറും തന്റെ കുഞ്ഞനിയത്തി ഇന്ദിരാദേവി, എന്ന ഇന്ദുവിന്റെ മുഖം അയാളിലേക്ക് പാഞ്ഞെത്തി…
ചിരിച്ചുകൊണ്ട് നിൽക്കുന്ന തന്നെ അവഗണിച്ചു, ഒരു പരിചയവുമില്ലാത്ത അച്ചുവിന്റെ നേരെ കണ്ണുകൾ നിറച്ചു നടന്നടുക്കുന്ന അപ്പയെ വേദ നോക്കി നിന്നു…
“മോളേ…”
ഇതൊന്നും അറിയാതെ കാറിൽ നിന്നും പെട്ടികൾ ഇറക്കുന്ന തിരക്കിലായിരുന്ന അച്ചു, ആ വിളിയിൽ ഞെട്ടി പിന്തിരിഞ്ഞു…
Next part ini eppo avvum idunne
മെയ് 17
Poliyayittund ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു
Waiting for the next part brooo
താങ്ക്സ് ബ്രോ ???
Nannayittund.appo e storiyum avasanikkarayi allae.??.pinnae paranja timil edunna karyam ellavarkkum Oro preshnagal allae bro athinidayil nigalokkae ethil kanikkumnna athmarthatha njagal kandillennu veykkum.pinnae date paranjal a datinu vendi kathirikkendi varum. time eduthu ezhuthi post cheyythal mathi.vayikkan njagal ellarum undu nigalkkoppam
നന്നായിട്ടുണ്ട് സമയം എടുത്ത് എഴുതിയാൽ മതി
നന്ദി സഹോ, വായനക്കും വാക്കുകൾക്കും ?
തുടക്കമുണ്ടെങ്കിൽ ഒരു ഒടുക്കവും വേണമല്ലോ. നല്ല കഥകളുമായി ഇനിയും വരാൻ ശ്രമിക്കാം ?