ദൗത്യം 11[ശിവശങ്കരൻ] 221

Views : 15506

 

“അതിന് അച്ഛനോട് ഞങ്ങൾ പറഞ്ഞിരുന്നില്ലല്ലോ…”

 

മറുപടിയായി അവൾ ഒന്ന് ചിരിച്ചു…

 

“അച്ഛാ…” പൂജാമുറിക്ക് മുന്നിൽ നിന്നും ഉള്ളിലേക്ക് നോക്കി അവൾ വിളിച്ചു…

 

“ആഹ്… അവരോട് കയറിവരാൻ പറയ്യ് കുട്ടീ..” ഉള്ളിൽ നിന്നും ഒരു ശബ്ദം ഉയർന്നു…

 

അനുവാദം കിട്ടിയതും ചെന്നോളൂ എന്ന് അവൾ കണ്ണുകൊണ്ട് കാണിച്ചുകൊണ്ട് അവൾ തിരിച്ചു പോയി…

 

അവർ വാതിൽപ്പടി കടന്നതും സാരിയുടെ തലപ്പിൽ തട്ടി ശ്രീദേവി ഒന്ന് വേച്ചു… വീഴുന്നതിനു മുൻപ് വിജയരാഘവൻ ഭാര്യയെ താങ്ങി…

 

“ഇപ്പോഴും താങ്ങാൻ ആ കൈകൾ ശക്തമാണ്… പേടിക്കണ്ട വന്നോളൂ… ഇങ്ങോട്ടിരിക്കൂ…”

ഒരു പുഞ്ചിരിയോടെ തിരുമേനി പറഞ്ഞതുകേട്ട് അവർ രണ്ടുപേരും മുന്നിലെ പായിൽ ഇരുന്നു…

 

“കണ്ടില്ലേ, തിരുമേനി… എല്ലാം ദുസ്സൂചനകളാ… എന്റെ മകൻ… അവനു…” ശ്രീദേവി പറഞ്ഞു മുഴുവിക്കും മുൻപ് തിരുമേനി ചോദിച്ചു…

 

“ദുസ്സൂചനകളോ, എവിടെ… ഞാൻ കണ്ടില്ലല്ലോ…”

 

തിരുമേനിയുടെ മുഖത്തെ പുഞ്ചിരി കണ്ടു സംശയത്തോടെ വിജയരാഘവനും ശ്രീദേവിയും പരസ്പരം നോക്കി…

 

“ചേച്ചീ… എന്നെക്കാൾ മൂത്തതല്ലേ നിങ്ങൾ, ചേച്ചി മാത്രല്ലല്ലോ ഏട്ടനും… നിങ്ങൾ രണ്ടാളും സമചിത്തതയോടെ കാര്യങ്ങളെ നോക്കിക്കണ്ടിരുന്നു എങ്കിൽ ഇന്നത്തെ ഈ യാത്ര പോലും വേണ്ടാന്ന് വക്കാമായിരുന്നു…”

 

“എന്താ തിരുമേനി പറഞ്ഞു വരുന്നേ…”

 

“ഏട്ടാ… ചേച്ചി ഇപ്പൊ അവിടെ വീഴുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ അതൊരു ദുസ്സൂചനയായേനെ… ഇതിപ്പോ വീഴാൻ പോയ ആളെ ഒരു കൈ, അതും ഏട്ടന്റെ കൈ വന്നു താങ്ങുകയല്ലേ ചെയ്തത്… ജീവിതത്തിൽ ഒരിക്കലും കൈവിടില്ല, എപ്പോഴും താങ്ങായി ഉണ്ടാകും എന്നുള്ള ഉറപ്പല്ലേ ചേച്ചിക്ക് കിട്ടിയത്…” അദ്ദേഹം പറയുന്നത് കേട്ടു നിറഞ്ഞകണ്ണുകളോടെ തലയാട്ടാനെ ശ്രീദേവിക്ക് പറ്റിയൊള്ളു…

 

“അത് മാത്രല്ല, ഉണ്ണിയുടെ കാര്യം ചിന്തിച്ചു വന്നതിനാൽ നടത്തത്തിൽ ശ്രദ്ധ കിട്ടിയില്ല അതാണ്‌ വീഴാൻ പോയത്… ഉണ്ണിക്കും ചിലപ്പോൾ വീഴ്ചകൾക്ക് സാധ്യതയുണ്ട് എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം…”

 

“തിരുമേനി എന്താ പറഞ്ഞു വരുന്നേ…”

 

“പറയട്ടെ ഏട്ടാ… ആ വീഴ്ചകളിലൊക്കെ ശരിയായ ഒരു കൈത്താങ്ങു നമ്മുടെ ഉണ്ണിക്ക് ലഭിക്കും അതാണ്‌ എനിക്ക് മനസ്സിലായത്…അത് ഏട്ടനാവാം അല്ലെങ്കിൽ മറ്റാരെങ്കിലും… നിയോഗങ്ങൾ എല്ലാവർക്കുമുണ്ട്… അവനെ താങ്ങുക എന്നത് ആരുടെയെങ്കിലും നിയോഗമാകാം… അത് നമുക്ക് വഴിയേ അറിയാം… ഇപ്പൊ വന്ന കാര്യം നോക്കാം…”

 

Recent Stories

The Author

ശിവശങ്കരൻ

23 Comments

  1. പാവം പൂജാരി

    Super 👍
    Eagerly waiting for the next part.

    1. ശിവശങ്കരൻ

      Udaneyund 😍😍😍 orupad sneham

    1. ശിവശങ്കരൻ

      Thanks for the valuable words 😍😍😍

  2. |Hø`L¥_d€vîL••••

    ഞാൻ ഈ നിയോഗം theme വരുന്ന കഥകൾ നോക്കി പോകുന്ന ഒരാളാണ്….
    അതിൻ്റെ തുടക്കം MK ബ്രോടെ നിയോഗം എന്ന story ആണ്….നിയോഗം ഞാൻ വേറെ ഒരു സൈറ്റിൽ വയിച്ചൊണ്ടിരുന്നതാ …….പക്ഷേ എടക്ക് വെച്ച് ആ സൈറ്റിൽ അത് പബ്ലിഷ് ചെയ്യുന്നത് നിർത്തി…
    അങ്ങനെ ആ കഥ അന്വേഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്………
    ഇവിടെ എത്തി കഴിഞ്ഞപ്പോൾ നിക് അതെ theme അല്ലെങ്കിൽ idea വരുന്ന കൊറെ കഥകൾ കിട്ടി…
    അതിലൊന്നാണ് നമ്മടെ ഹർഷൻ ബ്രൊടെ അപരിചിതൻ,പിന്നെ ഈ കഥ അങ്ങനെ …🤪🤪
    ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ………
    ഒരുപാട് സ്നേഹത്തോടെ ഇപ്പഴും കൂടെ തന്നെ ഉണ്ടാവും……
    ❤️❤️

    1. ശിവശങ്കരൻ

      അയ്യോ, ഹർഷേട്ടനെയും mk യുടെയും ഒപ്പം എന്നെ compare ചെയ്യരുത് ട്ടോ, അവരൊക്കെയാണ് എന്റെയും ഇൻസ്പിറേഷൻ, വാക്കുകൾക്ക് വളരെയധികം നന്ദി 😍😍😍

  3. കൊച്ചിക്കാരൻ

    ഇടയ്ക്കെപ്പോഴോ വായിച്ചു തുടങ്ങിയതാ. അധികമാരും ശ്രദ്ധിക്കാത്തത് എന്താണെന്നും അറിയില്ല..

    നല്ല തീം.. നല്ല അവതരണം. കാണാതിരുന്നേൽ നല്ലൊരു കഥ മിസ്സ്‌ ആയിപ്പോയേനെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. ശിവശങ്കരൻ

      നല്ല വാക്കുകൾക്ക് വളരെയധികം നന്ദി 😍😍😍 അടുത്ത part കഴിയുന്നതും വേഗം ഇടാം 😍😍😍

  4. 💖💖💖💖💖

    1. ശിവശങ്കരൻ

      ❤❤❤

  5. 🌷🌷

    1. ശിവശങ്കരൻ

      ❤❤❤❤

  6. ❤️❤️❤️🖤❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤❤❤❤❤❤❤❤❤❤❤

  7. ♥️♥️

    1. ശിവശങ്കരൻ

      ❤❤❤

  8. ❤❤❤

    Last 2 പാർട്ടും super ആയിട്ടുണ്ട്‌

    1. ശിവശങ്കരൻ

      താങ്ക്സ് 😍😍😍

  9. അരൻ മായാവി

    Nice…….

    1. ശിവശങ്കരൻ

      താങ്ക്സ് 😍😍😍

  10. 💝💝💝💝

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com