അത് മനസ്സിലാക്കിയ രാജശേഖരൻ ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി ..മോള് പേടിക്കണ്ട ..ഈ വീട്ടിലെ ഏറ്റവും പാവം ഞാനാണ് .ഈ കാണുന്ന മീശയൊക്കെ ഉണ്ടെന്നേ ഉള്ളൂ …തൻറെ പിരിച്ചു വച്ചിരിക്കുന്ന ഗാംഭീര്യമാർന്ന മീശ ഒന്ന് തടവി വിട്ടു ….റൂമിൽ സൗകര്യമൊക്കെയുണ്ടല്ലോ അല്ലേ???? എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കരുത് …
അയ്യോ അങ്ങനെയൊന്നുമില്ല….. എല്ലാം കൂടുതലാണ് …വൈദേഹി പറഞ്ഞു.
രാജശേഖരൻ ഒരു കൈയെടുത്ത് വൈദേഹിയുടെ തോളിലേക്ക് ഇട്ടു അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു…. ദേവൻ പറഞ്ഞെല്ലാം എനിക്കറിയാം…. നിനക്ക് സംഭവിച്ചതും..അതുപോലെതന്നെ അവസാനമായി നീ അവനോട് ആവശ്യപ്പെട്ടതും എല്ലാം…. എനിക്ക് സന്തോഷമായി അത് കേട്ടപ്പോൾ…
അത് കേട്ട് വൈദേഹി നിറഞ്ഞ കണ്ണുകളുമായി രാജശേഖരനെ നോക്കി… ഇനി ഈ കണ്ണിങ്ങനെ നിറയാൻ പാടില്ല… എന്റെ മോൾ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കണം ..എൻറെ ലക്ഷ്മി എപ്പോഴാണോ നിന്നെ തൻറെ മകളായി അംഗീകരിച്ചത് അപ്പോൾ തന്നെ ഈ കുടുംബത്തിൻറെ ഭാഗമായി…. എൻറെ മകളായി …നമ്മൾ ക്ഷത്രിയരാണ്.. ക്ഷാത്രവീര്യം ജന്മത്തിലൂടെ ഉണ്ടാവുന്നതല്ല…. അത് കർമത്തിലൂടെ ആർജിക്കുന്നതാണ് , അതുകൊണ്ട് ഇനി ആരുടെയും മുന്നിൽ നിൻറെ തല കുനിയരുത്… എൻറെ അച്ഛൻ അതായത് ദേവൻറെ മുത്തച്ഛൻ എന്നോടും ദേവനോടും പറഞ്ഞ ഒരു കാര്യമുണ്ട് , ഞാൻ അത് പ്രാവർത്തികമാക്കിയിട്ടില്ല… പക്ഷേ ദേവൻ ….അതവന് വേദവാക്യമാണ്….
അതെന്താണെന്ന് അറിയാനുള്ള ആകാംഷയോടെ വൈദേഹി രാജശേഖരന്റെ ഓരോ വാക്കുകളും ശ്രദ്ധിച്ചു
ശത്രു തൻറെ മുന്നിലെത്തുമ്പോൾ അവനെ തൻറെ മുന്നിലെത്തിച്ചതിന് ദൈവത്തിനോട് നന്ദി പറയുകയല്ല വേണ്ടത് മറിച്ച് അവനെ ഇത്രയും നാൾ തന്റെ കണ്ണിൽപ്പെടാതെ ഒളിപ്പിച്ചതിന് ദൈവത്തോട് ദേഷ്യമാണ് തോന്നേണ്ടത്… ശത്രു നിഗ്രഹം ക്ഷത്രിയന്റെ ധർമ്മമാണ്… രാജശേഖരൻ വൈദേഹിയുടെ തലയിൽ തലോടിക്കൊണ്ട് തുടർന്നു…. തന്റെ മനസ്സ് മതിയായി എന്ന് പറയുന്നത് വരെ പ്രതികാരം ചെയ്യണം ..ചിത്രവധം ചെയ്യണം… അല്ലാതെ മരണം , സ്വർണ്ണ താലത്തിൽ ഒരിക്കലും ശത്രുവിന് നൽകരുത് …എൻറെ ഈ വാക്കുകൾ എപ്പോഴും മോൾക്ക് ഓർമ്മവേണം ..നിൻറെ ശത്രു മുന്നിലെത്തുമ്പോൾ…. യാതൊരുവിധമായ ദയയും കൊടുക്കരുത്… തലകുനിക്കാതെ …അവന്റെ കണ്ണുകളിൽ നോക്കി തന്നെ കൈ ഇടറാതെ …ചങ്ക് പതറാതെ എന്ത് മനസ്സിൽ തോന്നുന്നു ആ ശിക്ഷ അവന് കൊടുക്കണം…. പ്രാണൻ അവനിൽ നിന്ന് അകലുമ്പോൾ അവൻ അറിയണം… നിന്നെ തൊട്ട നിമിഷം മുതലുള്ള അവൻറെ ആയുസ്സും ജീവിതവും …അത് നിൻറെ ഭിക്ഷ ആയിരുന്നുവെന്ന്….. മോൾക്ക് മനസ്സിലായല്ലോ???
രാജശേഖരന്റെ ഓരോ വാക്കുകളും വൈദേഹി ഹൃദയം കൊണ്ടാണ് കേട്ടത്… അതെല്ലാം അവൾ തന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചു ….രാജശേഖരൻ തുടർന്നു ഇനിമുതൽ അച്ഛനെ പോലെയല്ല അച്ഛനായി തന്നെ മോൾക്ക് എന്നെ കാണാം.. ഈ അച്ഛനും എന്നും എൻറെ മോളോടൊപ്പം കാണും ..ഇത് അച്ഛൻറെ വാക്കാണ്.. രാജശേഖരന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ദേവൻ നരസിംഹസ്വാമി ക്ഷേത്രത്തിൻറെ നടയിൽ വച്ച് തനിക്ക് തന്ന വാക്കാണ് വൈദേഹിക്ക് ഓർമ്മ വന്നത് ….അച്ഛനെ പോലെ തന്നെയാണ് മകനും..
അപ്പോഴാണ് ദേവനും ലക്ഷ്മിയമ്മയും തയ്യാറായി അങ്ങോട്ടേക്ക് വന്നത്.. എന്താണ് രണ്ടുപേരും കൂടി ദേവനാണ് ചോദിച്ചത്.. ഒന്നുമില്ലടാ ഞങ്ങൾ അച്ഛനും മോളും കൂടി ലോക കാര്യങ്ങളൊക്കെ പറഞ്ഞിരുന്നതാ..
അപ്പോൾ ഫാമിലി സെറ്റായി അല്ലേ??? ദേവൻ വൈദേഹിയോടായി കുറുമ്പോടെ ചോദിച്ചു …..
അതേടാ ഇവൾ ഇപ്പോൾ ഞങ്ങളുടെ സ്വന്തം തന്നെയാണ്.. ലക്ഷ്മി പോയി വൈദേഹിയുടെ മറു സൈഡിലിരുന്ന് അവളെ ചേർത്തുപിടിച്ചു …എന്നാൽ പിന്നെ ഞാനായി മാറി നിൽക്കുന്നതെന്തിനാ എന്നെക്കൂടി കൂട്ടിക്കോ ദേവനും അവരോടൊപ്പം പോയി ഇരുന്നു…. വൈദേഹിക്ക് വർഷങ്ങൾക്ക് ശേഷം തൻറെ കുടുംബത്തോടൊപ്പം ഇരിക്കുന്ന ഒരു ഫീലിംഗ് വന്നു …അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു…. അതുകണ്ട് ലക്ഷ്മി അമ്മ അവളെ തന്റെ മാറിലേക്ക് ചേർത്തുകൊണ്ട് ..എന്തുപറ്റി മോളെ ..എന്തിനാ കരയുന്നെ???
അച്ഛൻ, അമ്മ, ചേട്ടൻ ഇതെല്ലാം എൻറെ ഒരു സ്വപ്നം മാത്രമായിരുന്നു …അതെല്ലാം ഒരുമിച്ച് കിട്ടിയപ്പോൾ ബാക്കി പറയാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല… അവരെല്ലാം അവളെ പൊതിഞ്ഞു പിടിച്ചു… അതിൽ വൈദേഹി അറിയുകയായിരുന്നു ഒരു അച്ഛൻറെയും അമ്മയുടെയും ചേട്ടന്റെയും സ്നേഹം….
എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???
ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..
Mk yude story aanu
Arundhati aano anamaika aanonn oru doubt
Okk bro eathil aanu eannu ariyumo
Mk means മാലാഖയുടെ കാമുകൻ അല്ലെ
Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?
For the positive comments…. Thanks for everyone???
❤❤❤❤
❤️
Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
Ennal MASSINU oru kuravum illatha item..
Nthayalum baaki karyamgalokke ingane pote..
Vaidhehi avade set aayalle..
Kathirikkkunnu nth sambhavukkumennariyan..
Adipoli ezhuthanuto..
Nalla flow.. Nalla feel.
Apo adutha partil kanam????
സൂപ്പർ ?
Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
Waiting for next part ?????
Enthe ponno ejathj bakki pettenne thanne?❣️?
Pwoli
Poli part❤️❤️
അടുത്തത് പോരട്ടെ
Last scenes powlichu. waiting for the next part
Thanks bro???