ദേവലോകം 6 [പ്രിൻസ് വ്ളാഡ്] 388

  ആദ്യത്തെ കാര്യം വൈദേഹി…. ഇനിയും നമ്മൾ ഇങ്ങനെ പോയിട്ട് കാര്യമില്ല , ഇപ്പോൾതന്നെ ആഴ്ച രണ്ടു കഴിഞ്ഞു അവൾക്ക് എന്തായി എന്നുപോലും നമുക്ക് അറിയില്ല…. അതുകൊണ്ട് നമുക്ക് വിശദമായ ഒരു അന്വേഷണം തന്നെ വേണം…. അത് നമ്മളെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല…
നീ എന്താ ഈ പറഞ്ഞു വരുന്നേ????

   ഒരു ഗവൺമെൻറ് ഏജൻസിയെ കൊണ്ട് അൺഒഫീഷ്യൽ ആയിട്ടുള്ള ഒരു അന്വേഷണം…. സിബിഐ യോ.. NIA യോ.. അങ്ങനെ ഏതെങ്കിലും ഏജൻസികൾ…

   അതെങ്ങനെ…. അതിന് ഒരുപാട് പ്രൊസീജേഴ്സ് ഇല്ലേ???

    അതാണ് ഞാൻ പറഞ്ഞത്… അൺഒഫീഷ്യലായി എന്ന്… നമുക്ക് കർണാടക ഹോം മിനിസ്റ്റർ വഴി ഒന്ന് മൂവ് ചെയ്താലോ???

അത് ആലോചിക്കാവുന്നതാണ്…… നാളെത്തന്നെ നമുക്ക് അദ്ദേഹത്തെ പോയി കാണാം…

നീ പോയി കണ്ടാൽ മതി… എനിക്കൊരു യാത്രയുണ്ട് …..

      ….എങ്ങോട്ട്‌……….

    അതാണ് രണ്ടാമത്തെ കാര്യം നവി മുംബൈയിലെ നായിക്കിന്റെ പോർട്ടിന്റെ കോൺട്രാക്ട് തീർന്നു… അതിൻറെ ലേലം മറ്റന്നാൾ നടക്കുകയാണ്.

    അതിനെന്താ… ആ പോർട്ട് നമുക്ക് വേണ്ട എന്നുള്ളത് നമ്മൾ നേരത്തെ തീരുമാനിച്ചതല്ലേ???

… അതൊക്കെ ശരിയാണ് , പക്ഷേ ആ പോർട്ടൽ നിന്നും അവന് കഴിഞ്ഞവർഷം ഏകദേശം 200 കോടിയോളം രൂപ ലാഭം മാത്രം കിട്ടി… അവൻ ആ പോർട്ട് പിടിച്ചത് 120 കോടി രൂപയ്ക്കാണ്.. ഇത്തവണ അവൻ അങ്ങനെ ലാഭം ഉണ്ടാക്കണ്ട…

നീ എന്താ ഈ പറഞ്ഞു വരുന്നേ?

ഇപ്രാവശ്യം ലേലത്തിൽ നമ്മളും പങ്കെടുക്കും.. അത് ലേലം പിടിക്കാൻ അല്ല എങ്ങനെയെങ്കിലും ലേലത്തുക 250 കോടിക്ക് മുകളിൽ എത്തിക്കണം…. ലേലം അവൻ പിടിച്ചോട്ടെ. പക്ഷേ അവന് അത്രയ്ക്ക് ലാഭം ഉണ്ടാവണ്ട…

പക്ഷേ അതിന് നീ നേരിട്ട് പോകേണ്ട ആവശ്യമുണ്ടോ???

കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ ഇവിടെ പോസ്റ്റായി ഇരിക്കുകയാണ്… എങ്ങോട്ടും പോകാൻ വയ്യ… നാട്ടിലേക്ക് പോകാമെന്ന് വെച്ചാൽ അവിടെ മൊത്തം ഡാർക്ക് സീനാ,,,, അതുകൊണ്ട്കൂടിയാ ഈ ലേലത്തിൽ പങ്കെടുക്കാം എന്ന് വെച്ചത്…

   എന്നാൽ ആയിക്കോട്ടെ… എപ്പോൾ പോകാനാ ???

….ഇന്ന് വൈകിട്ട് ഇറങ്ങണം അങ്ങനെയാണെങ്കിൽ നാളെ ഉച്ചയോടെ അവിടത്തെ കാര്യങ്ങൾ അറേഞ്ച് ചെയ്യാം…

ഓക്കേ …എന്നാൽ ഞാൻ രാവിലെ തന്നെ ഹോമിനിസ്റ്ററെ കാണാനായി പോകാം….

*************************************

വൈഗയുടെ ബ്ലൂ കളർ നിസാൻ gtr മുംബൈ ലക്ഷ്യമാക്കി കുതിച്ചു പായുകയാണ് ….വണ്ടി രത്നഗിരി വിട്ടു ഗോവ മുംബൈ ഹൈവേയിലൂടെ മുന്നോട്ട് നീങ്ങി…. സമയം രാത്രി 2:00am  ആയിട്ടുണ്ട് , വണ്ടിയുടെ സ്പീഡ് ഒരിടത്തും 80 താഴെ അല്ല …അത് വളരെ വേഗത്തിൽ മുരണ്ടുകൊണ്ട് കുതിച്ചു പായുകയാണ് , രാത്രി ആയതു കൊണ്ടായിരിക്കാം റോഡിൽ തിരക്ക് വളരെ വളരെ കുറവാണ്…. ഉച്ചയോടെ മംഗലാപുരത്തുനിന്നും വിട്ട് മുരുഡേശ്വർ ശിവക്ഷേത്രത്തിലും കയറിയാണ് വൈഗ മുംബൈയിലേക്ക് വണ്ടി വിട്ടത്… സെറ്റ് സാരിയുടുത്ത് നിസ്സാൻ gtr ൽ ക്ഷേത്രത്തിൽ വന്നിറങ്ങിയ

Updated: July 26, 2022 — 9:16 pm

17 Comments

  1. ? നിതീഷേട്ടൻ ?

    എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???

  2. ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..

    1. Mk yude story aanu
      Arundhati aano anamaika aanonn oru doubt

      1. Okk bro eathil aanu eannu ariyumo

      2. Mk means മാലാഖയുടെ കാമുകൻ അല്ലെ

  3. Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

  4. പ്രിൻസ് വ്ളാഡ്

    For the positive comments…. Thanks for everyone???

  5. നിധീഷ്

    ❤❤❤❤

  6. Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
    Ennal MASSINU oru kuravum illatha item..

    Nthayalum baaki karyamgalokke ingane pote..

    Vaidhehi avade set aayalle..
    Kathirikkkunnu nth sambhavukkumennariyan..

    Adipoli ezhuthanuto..

    Nalla flow.. Nalla feel.

    Apo adutha partil kanam????

  7. മാവേലി

    സൂപ്പർ ?
    Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
    Waiting for next part ?????

    1. Enthe ponno ejathj bakki pettenne thanne?❣️?

  8. വിരഹ കാമുകൻ ???

    Pwoli

  9. Poli part❤️❤️

  10. സൂര്യൻ

    അടുത്തത് പോരട്ടെ

  11. Last scenes powlichu. waiting for the next part

    1. പ്രിൻസ് വ്ളാഡ്

      Thanks bro???

Comments are closed.