ദേവലോകം 6 [പ്രിൻസ് വ്ളാഡ്] 388

    എന്താ ഏട്ടത്തി….

     ഞാൻ നിന്നോട് നിന്റെ ചേട്ടന്റെ കൈയിലേക്ക് ഫോൺ കൊടുക്കാനല്ല പറഞ്ഞേ… അങ്ങേർക്ക് ഒന്നു കൊടുക്കാനാ… അവൻറെ മുതുക് നോക്കി ഒന്നു കൊടുത്തേ…

  ഞാനോ…. വൈദേഹി പരിഭ്രമിച്ചു..

   നിനക്ക് നേരത്തെ കിട്ടിയതിന്റെ ബാക്കി വേണ്ടെങ്കിൽ മര്യാദയ്ക്ക് കൊടുത്തോ… അല്ലെങ്കിൽ പിന്നെ ഏട്ടത്തിന്ന് വിളിച്ച് എന്നോട് കൂടാൻ വരണ്ട ….

ഏട്ടാ… ദേ അങ്ങോട്ട് നോക്കിയേ ….

ദേവൻ വൈദേഹി ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി …അവൾ ദേവൻറെ മുതുകിലായി നല്ലൊരു അടി വെച്ചു കൊടുത്തു …ദേവൻ നിന്ന് നിൽപ്പിൽ ഒന്ന് ചാടി..

എന്താടി ചെയ്തേ??? ദേവൻ ദേഷ്യപ്പെട്ട് വൈദേഹിയുടെ മുന്നിലേക്ക് തിരിഞ്ഞു. അവൾ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ട് ദേവൻറെ നേരെ പിടിച്ചു ….ഏട്ടത്തി പറഞ്ഞിട്ടാ…. സോറി….

നിൻറെ ഒരു കോറി… എൻറെ പുറം പള്ളിപ്പുറം ആയി …..

ആയെങ്കിൽ കണക്കായി പോയി… ഫോണിൽ നിന്നാണ് .

എടീ നീ ഫോണിലൂടെ ആളെ വച്ച് തല്ലിക്കാൻ തുടങ്ങിയോ??

    ഇതുവരെ ഇല്ലായിരുന്നു… പക്ഷേ ഇപ്പോൾ എനിക്ക് ഒരാളെ കിട്ടി ….നിൻറെ ഒടുക്കത്തെ ഒരു തമാശ ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് വരെ ബുക്ക് ചെയ്തു അറിയോ …

   എന്തിന് ……വൈദേഹി സംശയത്തോടെ ചോദിച്ചു .

നിന്നെക്കൊല്ലാൻ …അല്ലാതെന്തിനാ… ദേവൻ നിസ്സാരമായി പറഞ്ഞു .

എന്നെ കൊല്ലാനോ സത്യമാണോ ഏട്ടത്തി…..

ചെറുതായിട്ട്… അപ്പുറത്തുനിന്നും ചമ്മിയ ഒരു സ്വരം കേട്ടു …ദേവൻ ആണെങ്കിൽ അത് കേട്ട് ചിരി അമർത്തി നിർത്തി….

  ഇനി നീ പൊക്കോ… ഞാൻ എൻറെ അനിയത്തിയോട് കുറച്ചുനേരം സംസാരിക്കട്ടെ..

രണ്ടിനും ഞാൻ വെച്ചിട്ടുണ്ട്.. എന്ന് പറഞ്ഞു ദേവൻ അമ്മയുടെ അടുത്തേക്ക് പോയി..

മോൾക്ക് വിഷമമായോ ???ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന്…

ഹേയ് എനിക്കൊരു വിഷമവുമില്ല… ഫോണിൽ വിളിച്ച് ഇതുവരെ അറിയാത്ത ഒരാൾ ചീത്ത വിളിക്കുമ്പോൾ ഭയങ്കര സന്തോഷമാണല്ലോ വരുന്നത് …അപ്പുറത്തും ഒരു ചിരിയായിരുന്നു സോറി മോളെ… ഞാൻ അത്രയൊക്കെ പറഞ്ഞായിരുന്നോ???

അത്രയൊക്കെ പറഞ്ഞെന്നോ??ഞാൻ നിന്ന് നിൽപ്പിൽ ഉരുകി പോയി….

പോട്ടെ മോളെ… അവന്റെ പേരിനൊപ്പം വേറൊരു പെണ്ണിനെ കൂട്ടിപ്പറഞ്ഞാൽ എൻറെ കൺട്രോൾ കയ്യിൽ നിന്ന് പോകും…. അതാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞെ…

    അല്ല ഇത്രയും സ്നേഹം ഉണ്ടായിട്ടും എന്തിനാ എന്റെ ഏട്ടനെ ഒറ്റക്കിട്ട് മാറി നിൽക്കുന്നേ???
അപ്പുറത്ത് നിന്നും വിതുമ്പുന്ന ശബ്ദം കേൾക്കുന്നുണ്ട് ..ചേട്ടത്തി കരയുകയാണോ ???

   …അല്ല മോളെ…

എന്നാ പറ …എന്തിനാ എൻറെ ഏട്ടനെ ഇങ്ങനെ ഒറ്റയ്ക്ക് ആക്കി അവിടെ നിൽക്കുന്നേ???

Updated: July 26, 2022 — 9:16 pm

17 Comments

  1. ? നിതീഷേട്ടൻ ?

    എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???

  2. ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..

    1. Mk yude story aanu
      Arundhati aano anamaika aanonn oru doubt

      1. Okk bro eathil aanu eannu ariyumo

      2. Mk means മാലാഖയുടെ കാമുകൻ അല്ലെ

  3. Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

  4. പ്രിൻസ് വ്ളാഡ്

    For the positive comments…. Thanks for everyone???

  5. നിധീഷ്

    ❤❤❤❤

  6. Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
    Ennal MASSINU oru kuravum illatha item..

    Nthayalum baaki karyamgalokke ingane pote..

    Vaidhehi avade set aayalle..
    Kathirikkkunnu nth sambhavukkumennariyan..

    Adipoli ezhuthanuto..

    Nalla flow.. Nalla feel.

    Apo adutha partil kanam????

  7. മാവേലി

    സൂപ്പർ ?
    Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
    Waiting for next part ?????

    1. Enthe ponno ejathj bakki pettenne thanne?❣️?

  8. വിരഹ കാമുകൻ ???

    Pwoli

  9. Poli part❤️❤️

  10. സൂര്യൻ

    അടുത്തത് പോരട്ടെ

  11. Last scenes powlichu. waiting for the next part

    1. പ്രിൻസ് വ്ളാഡ്

      Thanks bro???

Comments are closed.