ദേവലോകം 6 [പ്രിൻസ് വ്ളാഡ്] 388

ഇതുവരെ ലക്ഷ്മിയോട് കാട്ടിയിട്ടില്ല… അതുകൊണ്ടുതന്നെ ദേവന് ഇതൊന്നും അറിയില്ല എന്ന് തന്നെയാണ് ലക്ഷ്മിയുടെയും വിചാരം …പക്ഷേ വൈദേഹിയുടെ അമ്മയും തൻറെ ലക്ഷ്മി അമ്മയും ആത്മ മിത്രങ്ങൾ ആണെന്ന് ദേവനും ഇപ്പോഴാണ് അറിയുന്നത്.

അപ്പോഴാണ് പുറത്തുനിൽക്കുന്ന ദേവനെ ലക്ഷ്മി അമ്മ കാണുന്നത്… അവർ അവനെ കൈ കാട്ടി വിളിച്ചു.. അച്ചു… മോനെ… ഇവള് യാമിനിയുടെ മോളാ.. എൻറെ മോളാ…പറയെ പറയെ ലക്ഷ്മി അമ്മയുടെ വാക്കുകളിൽ തളർച്ച അനുഭവപ്പെട്ടു. അവർ ബോധം മറഞ്ഞു താഴേക്ക് വീഴാനായി പോയി …ദേവൻ ഓടിവന്ന് അവരെ താങ്ങി പിടിച്ചു എടുത്ത് വൈദേഹിയുടെ കട്ടിലിൽ തന്നെ കിടത്തി.. ദേവൻ ഉടൻതന്നെ ഡോക്ടറെ ഫോൺ ചെയ്തു കാര്യം പറഞ്ഞു …ബിപി ഷൂട്ട് ചെയ്തതായിരിക്കും നല്ല വായു സഞ്ചാരമുള്ള ഒരിടത്ത് കിടത്തൂ ഞാൻ ഇപ്പോൾ തന്നെ വരാം പത്തു മിനിറ്റിനുള്ളിൽ ഡോക്ടർ എത്തി ..കുറച്ചു സമയത്തിനകം ലക്ഷ്മിക്ക്  ബോധം വന്നു , എഴുന്നേറ്റിരുന്നു അവർ ആദ്യം തിരക്കിയത് വൈദേഹിയായിരുന്നു . വൈദേഹി ഓടിവന്നു ലക്ഷ്മിയുടെ സമീപത്തായിരുന്നു… ലക്ഷ്മിയമ്മ അവളെ തൻറെ നെഞ്ചോട് ചേർത്ത് പിടിച്ച് തലോടിക്കൊണ്ടിരുന്നു… അതുകൊണ്ട് ദേവദേവനും രാജശേഖരനും പരസ്പരം നോക്കി പുഞ്ചിരിച്ചു.. അവരെ അവിടെ ഒറ്റയ്ക്ക് വിട്ട് അച്ഛനും മകനും പുറത്തേക്കിറങ്ങി …

    ദേവാ മോനെ നിനക്ക് സങ്കടം ഉണ്ടോ , അവൾ ഒന്നും എന്നോട് പറയാത്തതിൽ…

എന്തിനാണ് അച്ഛാ, ഇപ്പോൾ ഇതൊക്കെ പറയുന്നത് ..സങ്കടവും ദേഷ്യവും ഒക്കെ വരുന്നത് അസത്യവും അർത്ഥ സത്യങ്ങളും അറിയുന്നവർക്കാണ്… എൻറെ അച്ഛൻ എല്ലാ സത്യങ്ങളും എന്നോട് പറഞ്ഞിട്ടില്ലേ… പിന്നെന്താ …ദേവൻ ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു ഒരു താങ്ങിനെന്നപോലെ…

ഞാൻ ഉണ്ടാവുമെടാ നിന്നോടൊപ്പം എന്നും…. രാജശേഖരൻ അവൻറെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു……….

**************************************

എൻറെ കുഞ്ഞ് ഒരുപാട് സങ്കടപ്പെട്ടു അല്ലേ??? പോകണ്ട ഈ അമ്മയോടൊപ്പം നിന്നാൽ മതി ഇനി…എൻറെ മോളെ ഞാൻ നോക്കിക്കോളാം ..വൈദേഹിയെ നെഞ്ചോട് ചേർത്തുകൊണ്ട് ലക്ഷ്മി അമ്മ പറയുകയായിരുന്നു……മോളുടെ അമ്മ , എന്റെ യാമിനി ഒരിക്കലും അവൾ എന്നെ ഒരു കാര്യസ്ഥന്റെ മകളായല്ല കണ്ടിട്ടുള്ളത് , ഒരു കൂടപ്പിറപ്പായി തന്നെയാണ്… അവൾക്ക് എന്തു വാങ്ങിയാലും എനിക്കും കൂടി അതിനോടൊപ്പം വാങ്ങുമായിരുന്നു… ഒരു സമയത്ത് ഈ അമ്മ ഉടുത്തിരുന്ന വസ്ത്രങ്ങളും പഠിച്ചിരുന്ന പുസ്തകങ്ങളും എല്ലാം അവളുടെ സ്നേഹമായിരുന്നു… എനിക്ക് ഇന്നോളം സ്നേഹം മാത്രമേ അവർക്ക് തിരിച്ചു കൊടുക്കാൻ സാധിച്ചിട്ടുള്ളൂ ….എന്നെങ്കിലുമൊരുനാൾ തിരികെ പോകണമെന്നും അവളെ കണ്ട് കാര്യങ്ങൾ എല്ലാം പറയണമെന്നും എൻറെ മക്കളെ അവളെ കാണിക്കണമെന്നും ഞാൻ കണക്ക് കൂട്ടിയിരുന്നു…. പക്ഷേ അതിനുമുന്നേ അവളങ്ങ് പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല… അതും പറഞ്ഞു അവർ അവളെ ചേർത്തുപിടിച്ച് പിന്നെയും കരഞ്ഞു കൊണ്ടിരുന്നു….

ആൻറി …ഇനിയും ഇങ്ങനെ കരയാതെ.. ഇനിയും ലക്ഷ്മിയമ്മ ഇതുപോലെ കരയുകയാണെങ്കിൽ അവർക്ക് വല്ലതും പറ്റിയാലോ എന്ന് വൈദേഹി ഭയന്നു..

ആൻറി അല്ല …അമ്മ …അമ്മയെന്ന് വിളിച്ചോണം ഇനിമുതൽ എന്നെ നീ….. നീയും എൻറെ മോൾ തന്നെയാണ്… എനിക്ക് യാമിനിക്ക് കൊടുക്കാൻ കഴിയാത്ത പോയ എല്ലാം നിനക്ക് നൽകണം ….അവർ വൈദേഹികളെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു കൊണ്ട് പറഞ്ഞു ….മോളെന്നെ …അമ്മേ …എന്ന് ഒന്ന് വിളിച്ചേ ??? വൈദേഹിയുടെ കണ്ണിലേക്ക് നോക്കി ലക്ഷ്മി പറഞ്ഞു…

അമ്മേ…. വൈദേഹി നേർത്ത സ്വരത്തിൽ വിളിച്ചു ….
എൻറെ മോളെ…. അവർ കൊതി തീരാത്തതുപോലെ അവളുടെ മുഖത്ത് ചുംബിച്ചുകൊണ്ടിരുന്നു …

നിങ്ങളുടെ പ്രശ്നങ്ങളിൽ ഇതുവരെ തീർന്നില്ലേ ??? അങ്ങോട്ടേക്കുവന്ന ദേവൻ അവരുടെ ഇരിപ്പുണ്ട് ചോദിച്ചു.
ഞങ്ങൾ അമ്മയും മകളും തമ്മിൽ ഒരു പ്രശ്നോമില്ല …നീയായിട്ട് ഉണ്ടാക്കാതിരുന്നാൽ …

Updated: July 26, 2022 — 9:16 pm

17 Comments

  1. ? നിതീഷേട്ടൻ ?

    എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???

  2. ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..

    1. Mk yude story aanu
      Arundhati aano anamaika aanonn oru doubt

      1. Okk bro eathil aanu eannu ariyumo

      2. Mk means മാലാഖയുടെ കാമുകൻ അല്ലെ

  3. Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

  4. പ്രിൻസ് വ്ളാഡ്

    For the positive comments…. Thanks for everyone???

  5. നിധീഷ്

    ❤❤❤❤

  6. Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
    Ennal MASSINU oru kuravum illatha item..

    Nthayalum baaki karyamgalokke ingane pote..

    Vaidhehi avade set aayalle..
    Kathirikkkunnu nth sambhavukkumennariyan..

    Adipoli ezhuthanuto..

    Nalla flow.. Nalla feel.

    Apo adutha partil kanam????

  7. മാവേലി

    സൂപ്പർ ?
    Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
    Waiting for next part ?????

    1. Enthe ponno ejathj bakki pettenne thanne?❣️?

  8. വിരഹ കാമുകൻ ???

    Pwoli

  9. Poli part❤️❤️

  10. സൂര്യൻ

    അടുത്തത് പോരട്ടെ

  11. Last scenes powlichu. waiting for the next part

    1. പ്രിൻസ് വ്ളാഡ്

      Thanks bro???

Comments are closed.