ദേവലോകം 6 [പ്രിൻസ് വ്ളാഡ്] 388

വേണ്ട…. ഏട്ടൻ നി എന്നോട് മിണ്ടണ്ട… ഞാൻ പോവാ… അവൾ തിരിഞ്ഞു പോകാനായി തുടങ്ങി .

ഏട്ടൻ ഒരു തമാശ കാണിച്ചതല്ലേ…. അപ്പോഴേക്കും പിണങ്ങി പോയാലോ,

.. എന്നെപ്പറ്റി ഏട്ടത്തി എന്തു വിചാരിച്ചു കാണും… ഞാനൊരു ചീത്ത പെണ്ണാണെന്നല്ലേ ചേട്ടത്തിക്ക് തോന്നൂ..

    അങ്ങനെയൊന്നും അവൾക്ക് തോന്നില്ല.. നീ പേടിക്കാതെ…

എന്നാ എനിക്ക് ഇപ്പൊ തന്നെ ഏട്ടത്തിയോട് സംസാരിക്കണം.. വിളിച്ച് താ…

ഇപ്പോൾ തന്നെ സംസാരിക്കണോ??? ചിലപ്പോൾ അവളുടെ കയ്യിൽ നിന്നും ബാക്കി കൂടി കേൾക്കേണ്ടിവരും….

ഞാൻ കേട്ടോളാം ചേട്ടൻ വിളിച്ച് തന്നാൽ മതി …..

ദേവൻ കോൺടാക്ട്ലെ “ദേവൂ” എന്ന്‌ സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു.. ഫോൺ വൈദേഹിയുടെ കൈയിലേക്ക് കൊടുത്തു.. കോൾ കണക്ട് ആയി…

നീ അവളെ ന്യായീകരിക്കാനായി വിളിക്കുകയാണെങ്കിൽ വേണ്ട……

ഏട്ടത്തി…….. വൈദേഹി ഒരു ഈണത്തിൽ വിളിച്ചു…

നീയോ????? നിനക്ക് എന്ത് ധൈര്യം ഉണ്ടായിട്ടാ…. എന്നെ വിളിക്കാൻ ????

ഏട്ടത്തി ചീത്ത പറയല്ലേ…. ഞാനൊന്നു പറഞ്ഞോട്ടെ… വൈദേഹിക്ക് കെഞ്ചി പറഞ്ഞു… അവളുടെ ടോൺ കേട്ടിട്ട് ആവണം മറുവശത്തു നിന്നും കുറച്ചുനേരത്തേക്ക് ശബ്ദമൊന്നും കേട്ടില്ല..

ഏട്ടത്തി… ദേവേട്ടൻ എനിക്ക് എൻറെ സ്വന്തം വിഷ്ണുവേട്ടനെ പോലെയാണ്… എൻറെ കൂടെപ്പിറപ്പിനെ പോലെയാണ്… കൂടപ്പിറപ്പിനെ ആരെങ്കിലും പ്രേമിക്കോ???

പിന്നെ അവൻ പറഞ്ഞതോ??????

    അതോ …ഇറങ്ങാൻ നേരം ഏട്ടന്റെ കാറിനെ പറ്റി കുറ്റം പറഞ്ഞതിന് എനിക്കിട്ട് തന്ന പണിയാ….

    അങ്ങേര് നിൻറെ അടുത്ത് നിൽപ്പുണ്ടോ???

ഏട്ടൻ.. എന്റെ മുന്നിൽ തന്നെ ഉണ്ട്.

  അങ്ങേർക്ക് ഒന്ന് കൊടുത്തേ …

വൈദേഹി ഫോൺ ദേവൻറെ കൈയിലേക്ക് നൽകി ..എന്താടി സമാധാനമായോ????

അച്ചു… മോളുടെ കയ്യിലേക്ക് ഫോൺ കൊടുത്തേ?

    അവളല്ലേ ഇപ്പോൾ എൻറെ കൈയിലേക്ക് ഫോൺ തന്നത് …..

   ഞാൻ നിന്നോട് അവളുടെ കയ്യിലേക്ക് ഫോൺ കൊടുക്കാനാ പറഞ്ഞേ…

    ഇന്നാടി അവക്ക് നിന്നോട് സംസാരിച്ചു മതിയായില്ലെന്നു…

Updated: July 26, 2022 — 9:16 pm

17 Comments

  1. ? നിതീഷേട്ടൻ ?

    എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???

  2. ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..

    1. Mk yude story aanu
      Arundhati aano anamaika aanonn oru doubt

      1. Okk bro eathil aanu eannu ariyumo

      2. Mk means മാലാഖയുടെ കാമുകൻ അല്ലെ

  3. Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

  4. പ്രിൻസ് വ്ളാഡ്

    For the positive comments…. Thanks for everyone???

  5. നിധീഷ്

    ❤❤❤❤

  6. Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
    Ennal MASSINU oru kuravum illatha item..

    Nthayalum baaki karyamgalokke ingane pote..

    Vaidhehi avade set aayalle..
    Kathirikkkunnu nth sambhavukkumennariyan..

    Adipoli ezhuthanuto..

    Nalla flow.. Nalla feel.

    Apo adutha partil kanam????

  7. മാവേലി

    സൂപ്പർ ?
    Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
    Waiting for next part ?????

    1. Enthe ponno ejathj bakki pettenne thanne?❣️?

  8. വിരഹ കാമുകൻ ???

    Pwoli

  9. Poli part❤️❤️

  10. സൂര്യൻ

    അടുത്തത് പോരട്ടെ

  11. Last scenes powlichu. waiting for the next part

    1. പ്രിൻസ് വ്ളാഡ്

      Thanks bro???

Comments are closed.