ദേവലോകം 6 [പ്രിൻസ് വ്ളാഡ്] 388

വൈഗയിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ …ക്ഷേത്രത്തിൽ കയറി തൊഴുത് , അപ്പോൾ തന്നെ തിരിച്ചതാണ്… നൈറ്റ് ഡ്രൈവുകൾ വൈഗക്കൊരു ഹരമാണ് …അതവൾ പരമാവധി എൻജോയ് ചെയ്യാറുണ്ട്… യേശുദാസിന്റെയും ചിത്രയുടെയും മെലഡികളും കേട്ട് രാവിൽ അങ്ങനെ വണ്ടിയോടിക്കാൻ അവൾക്ക് വളരെ ഇഷ്ടമാണ്……
വളരെ പെട്ടെന്നാണ് വൈഗയുടെ വണ്ടിയുടെ ഇരുവശത്തുകൂടിയും ഓരോ സ്കോർപിയോസ് പാഞ്ഞു പോയത്… അത് രണ്ടും അവളുടെ വണ്ടിയുടെ ഒരു 50 മീറ്റർ മുന്നിൽ പോയി റോഡിന് കുറുകയായി V ഷേപ്പിൽ നിന്നു..വൈഗ തന്റെ കാർ ചവിട്ടി നിർത്തി …റോഡിന് പുറകെ കിടക്കുന്ന സ്കോർപിയോകളും അവളുടെ വണ്ടിയുമായി ഏകദേശം 30 മീറ്റർ ഡിസ്റ്റൻസ് വരും …മുന്നിൽ കിടന്ന സ്കോർപിയോയിൽ നിന്നും കുറച്ച് ആളുകൾ പുറത്തേക്കിറങ്ങി ..അവരുടെ കൈയിൽ സ്റ്റിക്കുകളും വാളുകളും ചെയിനുമൊക്കെ ഉണ്ടായിരുന്നു ….

  വൈഗ അവളുടെ കാറിൻറെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അവരെ ഒന്നാകെ നോക്കി …10 …15 പേർ ഉണ്ട് തനിക്കായി തന്നെ വന്നതാണ് ….രത്നഗിരി വിടുമ്പോൾ തന്നെ ആ രണ്ട് വണ്ടിയും അവൾ നോട്ട് ചെയ്തിരുന്നു , അവർ വിജനമായ ഒരു പ്രദേശം എത്താനായി കാത്തിരുന്നതാണ് …ഇപ്പോൾ റോഡ് തികച്ചും വിജനമാണ് ..ഇവടെവച്ചു തന്നെ തീർക്കാൻ ആയിരിക്കും അവരുടെ ഉദ്ദേശം.. അവളുടെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞു ….വൈഗ കാറിൻറെ ഡോർ തുറന്നു പുറത്തേക്കിറങ്ങി , സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ കാഴ്ച കണ്ട് ഗുണ്ടകൾ താങ്കൾ എന്തിനാണ് വന്നിരിക്കുന്നത് എന്ന് പോലും മറന്നുകൊണ്ട് അവളെ നോക്കി നിന്നു. ….നല്ല കസവ് സാരിയും ഉടുത്ത് അതിനു മാച്ചിങ് ആയ ആഭരണങ്ങളും ഇട്ടു വൈഗ മിന്നിത്തിളങ്ങി നിന്നു …സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം അവളുടെ കസവിൽ തട്ടി പ്രതിഫലിക്കുന്നുണ്ട് …..

നോക്കി വെള്ളം ഇറക്കണ്ട , അവൾ ഇനി മുതൽ നമുക്കുള്ളതാ …കൂട്ടത്തിൽ തലവൻ എന്ന് തോന്നിക്കുന്ന ഒരാൾ ബാക്കിയുള്ളവരോട് പറഞ്ഞു.

എന്നാലും എന്നാ ഒരു പെണ്ണാ…. അവളെ നോക്കി വെള്ളം ഇറക്കി ഒരുവൻ പറഞ്ഞു….

    പുല്ല് ഇത് അറിഞ്ഞിരുന്നുവെങ്കിൽ ഇതെല്ലാം കൂടെ വലിച്ചു കേറ്റണ്ടായിരുന്നു…. അമ്പലത്തിൽ കയറണമല്ലോ എന്ന് വിചാരിച്ചാണ് സാരി ഉടുത്തത് , ഇനിയിപ്പോൾ കാലും കയ്യും പൊക്കി പെരുമാറാൻ ഒന്നും പറ്റില്ല …അവൾ ആ ദേഷ്യത്തിൽ കൈയൊന്നു കുടഞ്ഞു… എന്നിട്ട് കാറിനു പിന്നിലേക്ക് നടന്നു .

എടാ അവൾ പിറകിലെ പോകുന്നു …പോയി പിടിച്ചിട്ട് വാടാ …ആ വാക്ക് കേട്ടതും നാലുപേർ അവളുടെ നേരെ ഓടി …വൈഗ കാറിന് പിന്നിലേക്ക് ചെന്നു… അതിന്റെ ഡിക്കി ഓപ്പൺ ചെയ്തു മുകളിലേക്ക് തുറന്നു….. ഡിക്കിയുടെ ഡോറിനടിഭാഗത്ത് ആരും കാണാത്ത രീതിയിൽ ഒളിപ്പിച്ചിരുന്ന Barrett REC 7 റൈഫിൾ അവൾ വലിച്ചെടുത്തു …..ഫുള്ളി കസ്റ്റമൈസ്ഡ് ആയിരുന്ന ആ AR റൈഫിളിൽ ലേസർ സൈറ്റും ,ഒപ്റ്റിക്കൽ സൂം സ്കോപ്പും, ഒരു M 203 മിനിഗ്രനേഡ് ലോഞ്ചറും സെറ്റ് ചെയ്തിരുന്നു…. അതുമായി അവൾ കാറിന് മുന്നിലേക്ക് വന്നു.. തങ്ങളെ പേടിച്ച് കാറിന്പുറകോട്ട് ഓടിയവൾ തിരിച്ചുവരുന്നതു കണ്ടു അവളുടെ അടുത്തേക്ക് ഓടിയെടുത്ത നാലു പേരും അവരുടെ വേഗം ഒന്ന് കുറച്ചു.. എന്തോ ഒരു വെളിച്ചം തങ്ങളുടെ നേരെ നീണ്ടു വന്നത് മാത്രമേ അവർക്ക് ഓർമ്മയുള്ളൂ….. അതിനുള്ളിൽ വൈഗയുടെ കയ്യിലിരുന്ന റൈഫിൾ ശബ്ദിച്ചു തുടങ്ങിയിരുന്നു.. 6.8mm ആർമർ പിയേഴ്സിംഗ് റൗണ്ടുകൾ അവരുടെ ദേഹത്തിലൂടെ തുളഞ്ഞിറങ്ങി… നിമിഷങ്ങൾക്കകം ആ നാല് പേരും അവിടെ വീണു ….വൈഗ ട്രിഗറിൽ നിന്നും കൈയെടുത്ത് വീണു കിടക്കുന്നവരെ നോക്കി പുച്ഛത്തോടെ ചിരിച്ചു…

Updated: July 26, 2022 — 9:16 pm

17 Comments

  1. ? നിതീഷേട്ടൻ ?

    എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???

  2. ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..

    1. Mk yude story aanu
      Arundhati aano anamaika aanonn oru doubt

      1. Okk bro eathil aanu eannu ariyumo

      2. Mk means മാലാഖയുടെ കാമുകൻ അല്ലെ

  3. Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

  4. പ്രിൻസ് വ്ളാഡ്

    For the positive comments…. Thanks for everyone???

  5. നിധീഷ്

    ❤❤❤❤

  6. Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
    Ennal MASSINU oru kuravum illatha item..

    Nthayalum baaki karyamgalokke ingane pote..

    Vaidhehi avade set aayalle..
    Kathirikkkunnu nth sambhavukkumennariyan..

    Adipoli ezhuthanuto..

    Nalla flow.. Nalla feel.

    Apo adutha partil kanam????

  7. മാവേലി

    സൂപ്പർ ?
    Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
    Waiting for next part ?????

    1. Enthe ponno ejathj bakki pettenne thanne?❣️?

  8. വിരഹ കാമുകൻ ???

    Pwoli

  9. Poli part❤️❤️

  10. സൂര്യൻ

    അടുത്തത് പോരട്ടെ

  11. Last scenes powlichu. waiting for the next part

    1. പ്രിൻസ് വ്ളാഡ്

      Thanks bro???

Comments are closed.