ദേവലോകം 6 [പ്രിൻസ് വ്ളാഡ്] 387

ഓ ഞാനിപ്പോ പുറത്ത് ..അല്ലേ ??രുദ്ര അടുത്തയാഴ്ച ഇനി വരും… അവൾ കാണണ്ട നിങ്ങളുടെ ഈ സ്നേഹം..

   കണ്ടാൽ എനിക്കെന്താ??? അവൾക്ക് അല്ലെങ്കിലും ഇവിടെ വന്നാൽ പിന്നെ നിന്നെയോ അപ്പയെയോ മതി ..എന്നെ ഈ ഇടയായി അവൾക്ക് തീരെ മൈൻഡ് ഇല്ല… അല്ലെങ്കിലും ഞാൻ പ്രസവിച്ച രണ്ടിനും എന്നെ വേണ്ടല്ലോ ???ലക്ഷ്മി മുഖം കൂർപ്പിച്ചു കൊണ്ടു പറഞ്ഞു ..എൻറെ അവസാനകാലത്ത് എന്നോടൊപ്പം എൻറെ സൂര്യൻ മോൻ മാത്രമേ കാണൂ എന്നെനിക്കറിയാം… നിങ്ങൾ രണ്ടും വെറുതെയാ.. കേട്ടോ മോളെ.. അവൾ വന്നാൽ പിന്നെ ഇവനെ ഇങ്ങോട്ടൊന്നു കണികാണാൻ പോലും കിട്ടില്ല… ചേട്ടനും അനിയത്തിയുമായി ആയിരിക്കും പിന്നെ കറക്കം നമ്മളെയൊന്നും മൈൻഡ് പോലും ചെയ്യില്ല….

അതുകേട്ട വൈദേഹി സങ്കടത്തോടെ ദേവനെ നോക്കി …ആ കണ്ണുകളിൽ എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ എന്നൊരു ധ്വനി ഉള്ളതായി ദേവന് തോന്നി… ദേവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു. നീയും എനിക്കിപ്പോൾ അവളെ പോലെയാണ് ഇനി പോകുന്നെങ്കിൽ നമ്മൾ മൂന്നുപേരും ചേർന്ന് പോകും …പോരേ ???അതിനുത്തരം പറഞ്ഞത് ലക്ഷ്മിയമ്മയായിരുന്നു ഏന്തായാലും നിങ്ങൾ രണ്ടുപേരും ഇങ്ങനെ ആയി… ഇനി എൻറെ കുട്ടിയെ കൂടി ചീത്തയാക്കണം അല്ലേ??? പിന്നീട് അവിടെ ഒരു കൂട്ടച്ചിരിയായിരുന്നു….

അതുകഴിഞ്ഞ് പുറത്തേക്കിറങ്ങാൻ നിന്ന് ദേവനോടായി ലക്ഷ്മിയമ്മ പറഞ്ഞു ദേവാ… ഞങ്ങൾക്കൊന്നു പുറത്തു പോകണം.. മോൾക്ക് കുറച്ചു ഡ്രസ്സ് വാങ്ങണം…

   അതിനെന്താ നമുക്ക് പോകാല്ലോ… നിങ്ങൾ ഒരുങ്ങി വാ ഞാൻ താഴെ കാണും..

പിന്നെ നിൻറെ ആ ആമത്തോട് എടുക്കണ്ട.. അച്ഛൻറെ വണ്ടി എടുത്താൽ മതി .
ആമത്തോടോ???? ദേവൻ ഒരു നിമിഷം ആലോചിച്ചു ..എൻറെ വണ്ടി എൻറെ ഫോർഡ് മസ്താങ്ങ് അതാണോ ആമത്തോട്… അമ്മേ എന്നെ അപമാനിച്ചാൽ ഞാൻ സഹിക്കും… എൻറെ വണ്ടിയെ പറഞ്ഞാ… ലോകമെമ്പാടും ആരാധകരുള്ള എൻറെ മസ്താങ്ങിനെയാണ് അമ്മ ആമത്തോട് എന്ന് പറഞ്ഞത് …ദേവൻ എന്ന് വിറച്ചു.

അടങ്ങി നിൽക്കടാ ചെക്കാ… അതിൻറെ കാട് ഇളക്കിയ പോലുള്ള ശബ്ദവും റോക്കറ്റ് വിട്ട പോലുള്ള സ്പീഡും… കുടുംബത്തിൽ പിറന്നവർ ആരെങ്കിലും അതിനകത്ത് പോകുമോ… അവൻറെ ഒരു മാങ്ങാത്തൊലി ???

മാങ്ങാത്തൊലി അല്ലമ്മേ മസ്താങ്…..

എന്തെങ്കിലും ആകട്ടെ നീ അച്ഛൻറെ വണ്ടിയെടുത്ത് താഴെ വാ…ഞങ്ങൾ അങ്ങോട്ട് വരാം..

അമ്മയുടെയും മകന്റെയും ഭാവങ്ങൾ കണ്ടു വൈദേഹി ചിരിയടക്കാൻ പാടുപെടുകയായിരുന്നു ..എന്നിട്ടും അവൾ പൊട്ടിച്ചിരിച്ചു പോയി…
ദേവൻ അവളെ നോക്കി ..യൂ..ടൂ.. ബ്രൂട്ടസ് നീയും…
അവൾ പെട്ടെന്ന് ചിരിയടക്കി നിഷ്കളങ്ക ഭാവം മുഖത്ത് വാരി പൂശി ..എന്താ ഏട്ടാ…

ഓ എന്ത് നിഷ്കളങ്ക… രുദ്രയും കൂടി വന്നോട്ടെ നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്.. അതും പറഞ്ഞ് ദേവൻ പുറത്തേക്ക് പോയി ..

അമ്മേ അവർ രണ്ടുപേരും കൂടി എന്നെ വല്ലതും ചെയ്യുമോ ???വൈദേഹി തൻറെ ആശങ്ക വെളിപ്പെടുത്തി.

പറയാൻ പറ്റില്ല സൂക്ഷിച്ചോ.. അവനെ പോലല്ല …കുരുത്തക്കേടിന് കയ്യും കാലും വെച്ച സാധനം ആണവൾ…

ഈശ്വരാ താൻ പെട്ടോ… വൈദേഹി നെഞ്ചത്ത് കൈവെച്ചു
മോള്  പേടിക്കേണ്ട അമ്മയില്ലേ കൂടെ… വൈദേഹിയെ ലക്ഷ്മി ചേർത്തുപിടിച്ചു. മോൾ ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് താഴേക്ക് വാ …നമുക്ക് പോകണ്ടേ …

ശരിയമ്മേ… വൈദേഹി തൻറെ റൂമിലേക്ക് പോയി .

**************************************

വസ്ത്രം മാറി താഴേക്ക് വന്ന വൈദേഹിയെ രാജശേഖരൻ കൈകാട്ടി അടുത്തേക്ക് വിളിച്ചു …തന്റെ അടുത്തേക്ക് എത്തിയ വൈദേഹിയെ ഒരു മകളെപ്പോലെ രാജശേഖരൻ കൈപിടിച്ച് അരികിലേക്ക് ഇരുത്തി …ദേവനോടും ലക്ഷ്മി അമ്മയോടും  നല്ല അടുപ്പം വന്നിരുന്നെങ്കിലും രാജശേഖരന്റെ അരികിൽ അവൾ ആദ്യമായാണ് ഒറ്റയ്ക്ക് വന്നിരിക്കുന്നത് …ആ പരിഭ്രമം വൈദേഹിയുടെ മുഖത്ത് ഉണ്ട് …

Updated: July 26, 2022 — 9:16 pm

17 Comments

  1. ? നിതീഷേട്ടൻ ?

    എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???

  2. ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..

    1. Mk yude story aanu
      Arundhati aano anamaika aanonn oru doubt

      1. Okk bro eathil aanu eannu ariyumo

      2. Mk means മാലാഖയുടെ കാമുകൻ അല്ലെ

  3. Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

  4. പ്രിൻസ് വ്ളാഡ്

    For the positive comments…. Thanks for everyone???

  5. നിധീഷ്

    ❤❤❤❤

  6. Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
    Ennal MASSINU oru kuravum illatha item..

    Nthayalum baaki karyamgalokke ingane pote..

    Vaidhehi avade set aayalle..
    Kathirikkkunnu nth sambhavukkumennariyan..

    Adipoli ezhuthanuto..

    Nalla flow.. Nalla feel.

    Apo adutha partil kanam????

  7. മാവേലി

    സൂപ്പർ ?
    Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
    Waiting for next part ?????

    1. Enthe ponno ejathj bakki pettenne thanne?❣️?

  8. വിരഹ കാമുകൻ ???

    Pwoli

  9. Poli part❤️❤️

  10. സൂര്യൻ

    അടുത്തത് പോരട്ടെ

  11. Last scenes powlichu. waiting for the next part

    1. പ്രിൻസ് വ്ളാഡ്

      Thanks bro???

Comments are closed.