ദേവലോകം 6 [പ്രിൻസ് വ്ളാഡ്] 387

വൈദേഹി പാലസിലെ തൻറെ റൂമിൽ ഇരുന്നു ആലോചിക്കുകയായിരുന്നു… താൻ എവിടെയാണ് ലക്ഷ്മിയമ്മയേ ഇതിനു മുന്നേ കണ്ടത് ….ആലോചന തുടങ്ങിയിട്ട് സമയം കുറെയായി ഒടുവിൽ അതിൻറെ ഉത്തരം എന്നോണം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.. അതെ.. അമ്മയുടെ ഡയറിയിലാണ്  താൻ ആ മുഖം കണ്ടിട്ടുള്ളത് …അപ്പോഴാണ് ലക്ഷ്മി അമ്മ അങ്ങോട്ടേക്ക് കയറിവന്നത് .
എന്താ മോളെ വന്നതുപോലെ തന്നെ ഇരിക്കയാണോ ഈ ജനലൊക്കെ ഒന്ന് തുറന്നിടാഞ്ഞതെന്താ ????അവർ പോയി ആ റൂമിന്റെ ജനലുകൾ ഒക്കെ തുറന്നിട്ടു. വൈദേഹിയുടെ സാധനങ്ങളും മറ്റും അപ്പോഴും കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നു… എന്താ മോളെ ഇതൊക്കെ എടുത്ത് അലമാരിയിൽ വയ്ക്കണ്ടേ????
അതൊക്കെ ഞാൻ ചെയ്തോളാം ആൻറി… വൈദേഹി പറഞ്ഞു .

അതിനെന്താ ഞാൻ കൂടി ഹെൽപ്പ് ചെയ്യാം എന്നിട്ട് വാ രാവിലെ കഴിച്ചതല്ലേ എന്തെങ്കിലും കഴിക്കാം ….

ആൻറി നല്ലതുപോലെ മലയാളം പറയുന്നു..

    അതേ മോളെ ഞാൻ മലയാളിയാണ് ദേവൻറെ അച്ഛൻ എന്നെ വിവാഹം കഴിച്ചാണ് ഇവിടേക്ക് കൊണ്ടുവന്നത്…

     ആൻറിയുടെ വീട് പാലക്കാട് ആണോ?? ലക്ഷ്മിയമ്മയുടെ മുഖത്ത് ഒരു പരിഭ്രമം ഉണ്ടായത് പോലെ വൈദേഹിക്ക് തോന്നി.

അതെന്താ മോൾ അങ്ങനെ ചോദിച്ചേ???

     ആൻറിയുടെ സംസാരം എൻറെ പോലെയാണ് ഞാനും പാലക്കാട്ടുകാരിയാണ്.. അപ്പോഴേക്കും വൈദേഹിയുടെ ബാഗ് തുറന്നു അതിലെ ഡ്രസ്സുകൾ ഓരോന്നായി ലക്ഷ്മി അലമാരിയിലേക്ക് എടുത്ത് വെക്കാനായി തിരിഞ്ഞു… പാലക്കാട് രാമപുരത്ത് ആണ് എൻറെ വീട് വൈദേഹി പറഞ്ഞു…. ലക്ഷ്മിയുടെ കയ്യിൽ ഉണ്ടായിരുന്ന തുണികൾ നിലത്തേക്ക് ഊർന്നു വീണു… ലക്ഷ്മി ഞെട്ടിയത് പോലെ..

എന്തുപറ്റി ആൻറി???

ഒന്നുമില്ല പെട്ടെന്ന് …അറിയാതെ കയ്യിൽ നിന്ന് താഴെ പോയതാ… ലക്ഷ്മി പരിഭ്രമത്തോടെ പറഞ്ഞു.
താഴെ വീണ തുണികൾ എടുത്ത് അലമാരിയുടെ അകത്തേക്ക് വെച്ചുകൊണ്ട് അങ്ങനെ നിന്നു തിരിഞ്ഞു നോക്കിയാൽ ഒരുപക്ഷേ തൻറെ മുഖത്തെ പരിഭ്രമം വൈദേഹി കണ്ടാലോ എന്ന് കരുതി ലക്ഷ്മി അലമാരിയിലെ തുണികൾ ഒതുക്കി വെക്കാനായി തുടങ്ങി…

ഞാൻ പാലക്കാട് രാമപുരം ദേവലോകം തറവാട്ടിലെ യാമിനിയുടെയും ആദിയുടെയും മകളാണ് …..അതുകേട്ട് ലക്ഷ്മിയമ്മയുടെ നെഞ്ചിൽ കൊളുത്തി വലിക്കുന്ന ഒരു നൊമ്പരം അനുഭവപ്പെട്ടു…. തൻറെ യാമിനി …..തൻറെ പാതിപ്രാണനായിരുന്നു പ്രിയപ്പെട്ട കൂട്ടുകാരി …തന്റെ എല്ലാ സുഖങ്ങളിലും ദുഃഖങ്ങളിലും ഒപ്പമുണ്ടായ തനിക്ക് പിറക്കാതെ പോയ തൻറെ കൂടപ്പിറപ്പ്. അവളുടെ മകളാണ് തന്നെ മുന്നിലിരിക്കുന്നത് ….ഓടിപ്പോയി അവളെ കെട്ടിപ്പുണർന്ന് അവളുടെ മുഖം മുഴുവൻ മുത്തങ്ങൾ കൊണ്ട് മൂടാൻ ലക്ഷ്മിയുടെ ഉള്ള് കൊതിച്ചു….. പക്ഷേ ദേവൻ അവനോട് ഞാൻ ഇതുവരെ ഇതൊന്നും പറഞ്ഞിട്ടില്ല….

ഈ സമയം മുഴുവനും ദേവൻ വാതിലിന് പുറത്ത് അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് നിൽക്കുകയായിരുന്നു…

മോളെ എനിക്ക് അടുക്കളയിൽ കുറച്ച് പണിയുണ്ട് …തന്റെ കണ്ണിൽ വന്നു നിറയുന്ന കണ്ണുനീർ മറിച്ചു പിടിച്ചു കൊണ്ട് അവർ അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി , വാതിലിന് അടുത്തെത്തിയപ്പോഴേക്കും പുറകിൽ നിന്നും വൈദേഹി വിളിച്ചു …ആൻറി… ആ വിളി വളരെ നേർത്തതായിരുന്നു …എന്റെ അമ്മയുടെ അവസാന ഓർമ്മയായ ഡയറിയിൽ ഞാൻ ആൻറിയുടെ ചിത്രം കണ്ടിട്ടുണ്ട്… അമ്മ പറഞ്ഞിട്ടുള്ളത് അത് അമ്മയുടെ പാതി ജീവനായ കൂട്ടുകാരിയായിരുന്നു എന്നാണ് …ഇന്ന് എൻറെ അമ്മ എന്നോടൊപ്പം ഇല്ല …ആൻറി ആ കൂട്ടുകാരിയാണോ????? അവൾ ഒരു വിതുമ്പലോടെ ചോദിച്ചു….. ലക്ഷ്മി ഒരു വലിയ പൊട്ടിക്കരച്ചിലോടെ തിരിഞ്ഞുവന്ന് വൈദേഹിയെ കെട്ടിപ്പുണർന്നു…. അതെ മോളെ ….അവൾ എൻറെ പ്രാണനായിരുന്നു ….അവൾക്ക് അറിയാത്ത ഒന്നും എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു… എൻറെ കൂടപ്പിറപ്പ് തന്നെയായിരുന്നു… അവൾ ….അവളുടെ മോൾ എന്റെ കൈയെത്തും ദൂരത്ത് ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ലല്ലോ ദൈവമേ …..അവർ വൈദേഹിയുടെ മുഖത്ത് ചുംബനങ്ങൾ കൊണ്ട് മൂടി ………ഇത് കണ്ട് ദേവൻ അത്ഭുതത്തോടെ പുറത്തു നിൽക്കുകയാണ് ..അവനൊന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല.. അമ്മയുടെ നാടിനെ പറ്റിയും അമ്മയുടെ വീടിനെ പറ്റിയും അവർ ഒന്ന് ചേരാനുള്ള കാരണത്തെപ്പറ്റിയും എല്ലാം വിശദമായി തന്നെ അച്ഛൻ അവനോട് പറഞ്ഞു കൊടുത്തിരുന്നു… പക്ഷേ അതൊന്നും അറിഞ്ഞ ഭാവം അവൻ

Updated: July 26, 2022 — 9:16 pm

17 Comments

  1. ? നിതീഷേട്ടൻ ?

    എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???

  2. ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..

    1. Mk yude story aanu
      Arundhati aano anamaika aanonn oru doubt

      1. Okk bro eathil aanu eannu ariyumo

      2. Mk means മാലാഖയുടെ കാമുകൻ അല്ലെ

  3. Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

  4. പ്രിൻസ് വ്ളാഡ്

    For the positive comments…. Thanks for everyone???

  5. നിധീഷ്

    ❤❤❤❤

  6. Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
    Ennal MASSINU oru kuravum illatha item..

    Nthayalum baaki karyamgalokke ingane pote..

    Vaidhehi avade set aayalle..
    Kathirikkkunnu nth sambhavukkumennariyan..

    Adipoli ezhuthanuto..

    Nalla flow.. Nalla feel.

    Apo adutha partil kanam????

  7. മാവേലി

    സൂപ്പർ ?
    Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
    Waiting for next part ?????

    1. Enthe ponno ejathj bakki pettenne thanne?❣️?

  8. വിരഹ കാമുകൻ ???

    Pwoli

  9. Poli part❤️❤️

  10. സൂര്യൻ

    അടുത്തത് പോരട്ടെ

  11. Last scenes powlichu. waiting for the next part

    1. പ്രിൻസ് വ്ളാഡ്

      Thanks bro???

Comments are closed.