അച്ഛാ… ഞാൻ വൈദേഹിയെ ഡിസ്ചാർജ് ചെയ്തു ഇങ്ങോട്ടേക്ക് കൊണ്ടുവന്നാലോ എന്ന് ആലോചിക്കുകയാണ് ?? ഉച്ചയൂണ് കഴിക്കുന്നതിനിടയിൽ ദേവൻ അച്ഛനോടും അമ്മയോടും ആയി പറഞ്ഞു …
ഇപ്പോൾ എന്താ ദേവാ അങ്ങനെ തോന്നാൻ ….
ഞാൻ അവളുടെ കാര്യങ്ങൾ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നില്ലേ… അവൾ അതെല്ലാം ഇന്ന് എന്നോട് തുറന്നു പറഞ്ഞു, അവൾക്കിപ്പോൾ എല്ലാം അക്സെപ്റ്റ് ചെയ്യാനുള്ള ഒരു മനസ്സുണ്ട് …ഇനിയും അവളെ ഹോസ്പിറ്റലിൽ നിർത്തുന്നത് ശരിയല്ല …
അല്ല ദേവാ, ആ കുട്ടിക്ക് നാട്ടിൽ ആരുമില്ലേ ???
ഞാൻ പറഞ്ഞില്ലേ അമ്മേ , അവളുടെ അച്ഛനും അമ്മയും ഏട്ടനും ഒരു കാർ ആക്സിഡൻറിൽ മരണപ്പെട്ടു.. അതുകൊണ്ടുതന്നെ പിന്നെ അതിനെപ്പറ്റി ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.. ആ പാർട്ട് എന്തായാലും അവളെ സംബന്ധിച്ചിടത്തോളം അത്ര സുഖകരം ആകാൻ വഴിയില്ല…. അവളെ ഞാൻ ഇങ്ങോട്ട് കൊണ്ടുവരുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും എതിർപ്പുണ്ടോ???
എന്ത് എതിർപ്പ് …നീ കൊണ്ടു വാടാ എനിക്കും ആ മോളെ കാണണമെന്ന് ആഗ്രഹമുണ്ട് …ലക്ഷ്മി പറഞ്ഞു
അപ്പോൾ നാളെ തന്നെ അവളെ ഡിസ്ചാർജ് ചെയ്ത് ഇങ്ങോട്ടേക്ക് കൊണ്ടുവരാം അല്ലേ അച്ഛാ???
ലക്ഷ്മി… നീ മുകളിലുള്ള ഏതെങ്കിലും ഒരു മുറി ആ കുട്ടിക്കായി തയ്യാറാക്കിക്കോ.. നീ പോയി വിളിച്ചിട്ട് വാടാ മോനെ..
***************************************
പിറ്റേന്ന് രാവിലെ തന്നെ ദേവൻ സണ്ണിയുമായി വൈദേഹിയുടെ മുറിയിൽ എത്തി…. ആദ്യമൊന്നും അവൾ ദേവനോടൊപ്പം പാലസിലേക്ക് പോകാൻ സമ്മതിച്ചില്ല എങ്കിലും… ഏട്ടൻ എന്ന സെന്റിമെന്റ്സ് വർക്കൗട്ട് ചെയ്തത് ദേവൻ ഒരു വിധം അവളെ സമ്മതിപ്പിച്ചു..
ലക്ഷ്മിയമ്മ ആരതി ഉഴിഞ്ഞാണ് വൈദേഹിയെ പാലസിനകത്തേക്ക് കൈപിടിച്ചു കയറ്റിയത് …വൈദേഹിയാണെങ്കിൽ ഒരു കൊട്ടാരം ഒക്കെ ആദ്യമായി കണ്ടു ആകെ വണ്ടർ അടിച്ചു നിൽക്കുകയാണ്… ദേവൻ പണക്കാരനാണ് എന്ന് വൈദേഹിക്ക് തോന്നിയിരുന്നു പക്ഷേ ഒരു രാജകുമാരൻ ആണെന്ന് അവിടെ എത്തിയപ്പോഴാണ് അവൾക്ക് ബോധ്യം വന്നത് …തൻറെ തറവാടിനേക്കാൾ പത്തിരട്ടി വലുപ്പം വരും മന്നാടിയാർ പാലസിന് അവൾ ഓർത്തു..
എന്താ മോളെ നിൽക്കുന്നത് കയറി വാ… ലക്ഷ്മി അമ്മ അവളുടെ കൈപിടിച്ച് അകത്തേക്ക് കയറ്റി കൊണ്ടു പറഞ്ഞു… അപ്പോഴാണ് അവൾ ലക്ഷ്മിയമ്മയെ ശ്രദ്ധിക്കുന്നത് …തൻറെ ഏട്ടൻ പറഞ്ഞു അവൾക്ക് ലക്ഷ്മിയമ്മയെ ഒത്തിരി അറിയാം …നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം സ്നേഹത്തോടെയുള്ള പെരുമാറ്റം ഒരിക്കൽ കൂടി അവൾ ലക്ഷ്മിയമ്മയുടെ മുഖത്തേക്ക് നോക്കി താൻ എവിടെയോ കണ്ടിട്ടുണ്ട് ഈ മുഖം…അവൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ശരിയാണ് ഞാൻ എവിടെയോ ഈ മുഖം കണ്ടിട്ടുണ്ട് ..പക്ഷേ ഓർമ്മ കിട്ടുന്നില്ല.
നീ എന്താടി എൻറെ അമ്മയെ ഇങ്ങനെ മിഴിച്ചു നോക്കുന്നെ …ദേവൻ വന്ന് അവളുടെ തോളിൽ തട്ടി ചോദിച്ചു.
ഒന്നൂല്ല വിഷ്ണുവേട്ടാ ….
വിഷ്ണുവേട്ടനോ…??? ലക്ഷ്മി ദേവനെ നോക്കി .
അമ്മ ഇങ്ങനെ നോക്കണ്ട… ഇവർക്ക് ദേവൻ.. അമ്മയ്ക്കും അപ്പക്കും അച്ചു.. ഇവൾക്ക് ഇവളുടെ വിഷ്ണുവേട്ടൻ… എല്ലാം ഈ നോം തന്നെ ദേവൻ തൻറെ ഷർട്ടിന്റെ കോളർ ഒന്ന് പൊക്കി അമ്മയെ നോക്കി പറഞ്ഞു …
ഇത്രയും പേരിട്ടു വിളിക്കാൻ നീ ആരാടാ ഭഗവാൻ കൃഷ്ണനാ ….ലക്ഷ്മിയമ്മ അവൻറെ ചെവിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു….
അമ്മാ …അവിടെ വേദനിക്കുന്നു…. അവൻ തറയിൽ നിന്ന് തുള്ളി അവൻറെ ചുറ്റും കൂടി ഇരുന്നവരും വൈദേഹിയും അത് കണ്ട് പൊട്ടിച്ചിരിച്ചു….
**************************************
എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???
ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..
Mk yude story aanu
Arundhati aano anamaika aanonn oru doubt
Okk bro eathil aanu eannu ariyumo
Mk means മാലാഖയുടെ കാമുകൻ അല്ലെ
Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?
For the positive comments…. Thanks for everyone???
❤❤❤❤
❤️
Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
Ennal MASSINU oru kuravum illatha item..
Nthayalum baaki karyamgalokke ingane pote..
Vaidhehi avade set aayalle..
Kathirikkkunnu nth sambhavukkumennariyan..
Adipoli ezhuthanuto..
Nalla flow.. Nalla feel.
Apo adutha partil kanam????
സൂപ്പർ ?
Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
Waiting for next part ?????
Enthe ponno ejathj bakki pettenne thanne?❣️?
Pwoli
Poli part❤️❤️
അടുത്തത് പോരട്ടെ
Last scenes powlichu. waiting for the next part
Thanks bro???