കാർത്തിക് …അങ്ങനെയാണ് അവൻറെ പേര് , ഇതാണ് അവൻറെ രേഖാചിത്രം. എംപി ജയാനന്ദൻറെ അനിയൻറെ പേഴ്സണൽ സെക്രട്ടറി ഒന്നു രണ്ടുതവണ അവനെ കണ്ടിട്ടുണ്ട്… അയാളെ കൊണ്ട് വരപ്പിച്ചതാണ്… അയാൾ എടുത്തു പറഞ്ഞ ഒരു കാര്യം അവൻറെ കണ്ണുകൾ വെള്ളാരം കല്ലുകളെ പോലെയാണ് എന്നുള്ളതാണ്. പറഞ്ഞുകേട്ടതനുസരിച്ച് പിമ്പിംഗ് ആണ് മുഖ്യ തൊഴിൽ…. മുൻനിര രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും സിനിമ നടന്മാർക്കും പെൺകുട്ടികളെ എത്തിച്ചു നൽകുക …അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു… വൈഗയുടെ മുന്നിൽ കാർത്തിക്കിന്റെ രേഖാചിത്രം കാട്ടി അമർനാഥ് പറഞ്ഞു നിർത്തി .
ഇതിനിടയ്ക്ക് നീ ആ നായിക്കിന്റെ ആളുകളോടൊന്ന് കോർത്തു അല്ലേ???
അത് പിന്നെ എവിടെപ്പോയാലും ഉണ്ടാകുമല്ലോ ഓരോ മാരണങ്ങൾ.. അപ്പോൾ ഇനി ഇവൻറെ കാര്യം…. ഇനി ഇവനെയാണ് തിരക്കേണ്ടത്… നമ്മുടെ മുന്നിലുള്ള ഏക കച്ചിത്തുരുമ്പും ഇവനാണ്….. വൈഗയും അമർനാഥും മംഗലാപുരത്തുള്ള തങ്ങളുടെ തന്നെ ബീച്ചിന് സൈഡ് ബംഗ്ലാവിൽ ആയിരുന്നു , പുറത്ത് നാലഞ്ച് ഗാർഡുകൾ കാവൽ ഉണ്ട്.
വൈഗ അടുക്കളയിൽ കയറി കോഫി ഉണ്ടാക്കി ….ഒരു കപ്പ് തനിക്കും മറ്റൊരു കപ്പ് അമറിനുമായി നൽകി , അത് കുടിച്ചു കൊണ്ട് അമർ …എന്നാ ഊള കോഫി അടി ഇത്.. ഇത്രയും കാലമായിട്ടും നീയൊരു നല്ല കാപ്പി ഇടാൻ പഠിച്ചില്ലേ???
പിന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് സ്റ്റഡീസിൽ എന്നെ കാപ്പി ഇടാൻ ആയിരുന്നു പഠിപ്പിച്ചത്… വേണമെങ്കിൽ എടുത്തുവെച്ച് മോന്തടാ… വൈഗ അവനെ പുച്ഛിച്ചു……
വേറൊരു വീട്ടിൽ പോയി കയറണ്ട പെണ്ണാണ്…. അമർ കാരണവർ കളിച്ചു….
ഒന്ന് പോടാ ഈ വൈഗയെ അടക്കി നിർത്താൻ പോന്ന ആണുങ്ങളെ ഒന്നും ഇതുവരെ ഞാൻ കണ്ടിട്ടില്ല …പിന്നെ ഞാൻ ഇങ്ങനെ നിൽക്കുന്നു എന്ന് കരുതി മോൻ ത്യാഗം ഒന്നും സഹിക്കേണ്ട.. എന്താ ദക്ഷ പിന്നെയും നെഞ്ചിൽ കയറി കൊളുത്തുന്നോ??? അവൾ അമറിനെ കളിയാക്കി …
നീയൊന്നു പോയെ …ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എനിക്ക് അവളോട് അങ്ങനെയൊരു വികാരം ഇതുവരെ തോന്നിയിട്ടില്ല , ഒരുപക്ഷേ നാളെ തോന്നി എന്ന് വരാം …അങ്ങനെയാണെങ്കിൽ ആദ്യം നിന്നോട് തന്നെ പറയും.. പോരേ?? പിന്നെ നീയും അജുവുമായി ഇപ്പോൾ ചെറിയ കറക്കം തുടങ്ങിയിട്ടുണ്ടല്ലോ… എന്താ അവനിൽ ഒതുങ്ങാൻ വല്ല തീരുമാനവും ഉണ്ടോ??
അജുവോ… ഒന്ന് പോടാ അവൻ നല്ലൊരു കൂട്ടുകാരനാണ് …ഹി ഈസ് എ നൈസ് ഗായി ..അതിനപ്പുറം ഒന്നും ഒരിക്കലും ഉണ്ടാവില്ല… പിന്നെ എനിക്കിഷ്ടപ്പെട്ട ഒരാളെ കണ്ടാൽ ഞാൻ നിന്നോട് പറയാൻ ഒന്നും നിൽക്കില്ല.. നേരെ കേറി പ്രൊപ്പോസ് ചെയ്യും.. ചെക്കൻ ഓക്കേ പറഞ്ഞാൽ അപ്പൊ കല്യാണം… അവൾ അമറിനെ നോക്കി കണ്ണടിച്ചു കാണിച്ചു…
അവൾ ആ ചെയറിലേക്ക് ഒന്ന് ചാഞ്ഞിരുന്നു , കണ്ണുകൾ അടച്ചു അവൾ എന്തോ ചിന്തിക്കുകയാണ് …….അമർ ആ കോഫിയിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
അൽപസമയത്തിനുള്ളിൽ വൈഗ സംസാരിച്ചു തുടങ്ങി.. അമർ …..എനിക്ക് നിന്നോട് രണ്ടു കാര്യം പറയാനുണ്ട് ഒന്ന് പേഴ്സണൽ ഒന്ന് ബിസിനസ് …
നീ എന്തിനാ വൈഗ ഇങ്ങനെ ചുറ്റി വളക്കുന്നേ.. കാര്യം പറ ……
എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???
ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..
Mk yude story aanu
Arundhati aano anamaika aanonn oru doubt
Okk bro eathil aanu eannu ariyumo
Mk means മാലാഖയുടെ കാമുകൻ അല്ലെ
Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?
For the positive comments…. Thanks for everyone???
❤❤❤❤
❤️
Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
Ennal MASSINU oru kuravum illatha item..
Nthayalum baaki karyamgalokke ingane pote..
Vaidhehi avade set aayalle..
Kathirikkkunnu nth sambhavukkumennariyan..
Adipoli ezhuthanuto..
Nalla flow.. Nalla feel.
Apo adutha partil kanam????
സൂപ്പർ ?
Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
Waiting for next part ?????
Enthe ponno ejathj bakki pettenne thanne?❣️?
Pwoli
Poli part❤️❤️
അടുത്തത് പോരട്ടെ
Last scenes powlichu. waiting for the next part
Thanks bro???