ദേവലോകം 6 [പ്രിൻസ് വ്ളാഡ്] 387

ഒറ്റയ്ക്കാക്കാനോ??? എന്റെ ദേവനെയോ??? അവൻ എപ്പോഴും എന്നോടൊപ്പം ഉണ്ട് , ഞാൻ അവനോടൊപ്പവും…

ഇങ്ങനൊന്നും പറയാതെ എനിക്ക് ഒരു ഉത്തരം താ.. എന്തിനാ ഇങ്ങനെ മാറിനിൽക്കുന്നേ???

.. ഇതൊരു ശ്രമമാണ് മോളെ… ആ സൂര്യനെ എത്തിപ്പിടിക്കാൻ ഒരു സൂര്യകാന്തി പൂവ് നടത്തുന്ന ശ്രമം …

…..എനിക്ക് സാഹിത്യം ഒന്നുമറിയില്ല മലയാളത്തിൽ പറഞ്ഞാൽ നന്നായിരിക്കും…

ആശ മാത്രം പോരാ മോളെ ആ സൂര്യനിലേക്ക് എത്താൻ…. അർഹത കൂടി വേണം , ഞാൻ അത് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്… ഉടൻതന്നെ ഞങ്ങൾ ഒന്നിക്കും ..

അല്ല.. ഈ ചേട്ടത്തിയുടെ പേരെന്താ ? അത് ഞാൻ ഇതുവരെ ചോദിച്ചില്ലല്ലോ…

   അതൊക്കെ നീ നിൻറെ ദേവേട്ടനോട് ചോദിച്ചാൽ മതി… അങ്ങേരു പറഞ്ഞുതരും..

എന്നാലും അതിനിടയ്ക്ക് എന്നെ കൊല്ലാനൊക്കെ പ്ലാൻ ചെയ്തതല്ലേ ??? ഇനി എൻറെ ഏട്ടനെ കെട്ടിച്ചു തരണോന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ…

      അങ്ങനെയാണോ?? എന്നാൽ ഞാൻ ബുക്ക് ചെയ്തത് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നില്ല…. ഞാൻ അങ്ങോട്ട് വരാം..

അയ്യോ വേണ്ട വേണ്ട…. ഞാൻ അങ്ങേരെ ഏട്ടത്തിക്ക് തന്നെ തന്നേക്കാം…

……. അന്ത ഭയം ഇറ്ക്കണം..

ദേവൻ നോക്കുമ്പോൾ പൈദേഹി ഫോണിൽ നല്ലപോലെ കത്തി അടിക്കുന്നുണ്ട്…. ഇത് രണ്ടും അതിനിടയ്ക്ക് കൂട്ടായോ ???അല്ലെങ്കിലും ആർക്കാ അവളെ ഇഷ്ടപ്പെടാത്തേ??? എത്ര പെട്ടെന്നാണ് അവൾ എൻറെ കുടുംബത്തിലെ അംഗമായത് …അവൾ ഫോൺ കട്ട് ചെയ്തു ദേവന്റെ അടുത്തേക്ക് എത്തി… എത്ര നല്ല ഏട്ടത്തിയാ.. നിങ്ങൾ എന്താ മനുഷ്യ എൻറെ ഏട്ടത്തിയെ കൂടെ കൂട്ടാതെ????
അതിന് അവളും കൂടി മനസ്സ വയ്ക്കണ്ടേ മോളെ…. ആട്ടെ അവൾ എന്തു പറഞ്ഞു.

       അത്.. ഏട്ടത്തിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്…

    അവള് അർഹത….. മാങ്ങാത്തൊലി… എന്നൊക്കെ പറഞ്ഞു കാണുമല്ലോ????

…. അത് ….ഏട്ടാ…..

  അവൾക്ക് അർഹത ഇല്ലാഞ്ഞിട്ടല്ല മോളെ , എനിക്ക് അവളെ ഒപ്പം കൂട്ടാനുള്ള ഭാഗ്യമില്ല…. ദേവൻറെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു ….ഏട്ടാ…. വൈദേഹി ദേവൻറെ ചുമലിൽ കൈവച്ചു…. അവൻ കണ്ണുതുടച്ചു…. കുറച്ചുനാൾ കൂടി ഞാൻ നോക്കും… എന്നിട്ടും അവൾ വന്നില്ലെങ്കിൽ കയ്യും കാലും തല്ലിയൊടിച്ചു മന്നാടിയാർ പാലസിൽ കൊണ്ടിടും ഞാൻ… അല്ല പിന്നെ…. നീ വാ നമുക്ക് ബാക്കി ഡ്രസ്സ് എടുക്കാം…

**************************************

Updated: July 26, 2022 — 9:16 pm

17 Comments

  1. ? നിതീഷേട്ടൻ ?

    എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???

  2. ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..

    1. Mk yude story aanu
      Arundhati aano anamaika aanonn oru doubt

      1. Okk bro eathil aanu eannu ariyumo

      2. Mk means മാലാഖയുടെ കാമുകൻ അല്ലെ

  3. Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

  4. പ്രിൻസ് വ്ളാഡ്

    For the positive comments…. Thanks for everyone???

  5. നിധീഷ്

    ❤❤❤❤

  6. Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
    Ennal MASSINU oru kuravum illatha item..

    Nthayalum baaki karyamgalokke ingane pote..

    Vaidhehi avade set aayalle..
    Kathirikkkunnu nth sambhavukkumennariyan..

    Adipoli ezhuthanuto..

    Nalla flow.. Nalla feel.

    Apo adutha partil kanam????

  7. മാവേലി

    സൂപ്പർ ?
    Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
    Waiting for next part ?????

    1. Enthe ponno ejathj bakki pettenne thanne?❣️?

  8. വിരഹ കാമുകൻ ???

    Pwoli

  9. Poli part❤️❤️

  10. സൂര്യൻ

    അടുത്തത് പോരട്ടെ

  11. Last scenes powlichu. waiting for the next part

    1. പ്രിൻസ് വ്ളാഡ്

      Thanks bro???

Comments are closed.