ദേവലോകം 6
Author :പ്രിൻസ് വ്ളാഡ്
ഞാൻ കുമ്പിടുന്ന ഈ നരസിംഹസ്വാമിയാണെ… ഞാനെൻറെ ദൈവമായി കാണുന്ന എൻറെ അച്ഛനാണെ… അവന്മാർക്ക് ഒരു മരണം ഉണ്ടെങ്കിൽ …അത് എൻറെ അനിയത്തി കുട്ടിയുടെ കൈകൾ കൊണ്ടായിരിക്കും… ഇത് ഈ ചേട്ടൻ എൻറെ മോൾക്ക് തരുന്ന വാക്കാണ് ….
ദേവൻ അവളുടെ നെറുകിൽ ചുംബിച്ചു ശേഷം അവളുടെ പേരിൽ കുറേ വഴിപാടുകൾ എല്ലാം ദേവൻ കഴിപ്പിച്ചു.. അതിനുശേഷം വൈദേഹിയുമായി തിരികെ കാറിലേക്ക് നടന്നു ..ദേവൻറെ കയ്യിൽ ചുറ്റിപ്പിടിച്ചാണ് വൈദേഹി പടിക്കെട്ടുകൾ ഇറങ്ങിയത്.. അപ്പോൾ വൈദേഹി ദേവനോടായി പറഞ്ഞു ..ഇനി ഞാൻ എന്നും വിഷ്ണുവേട്ടൻ എന്നെ വിളിക്കൂ… വിളി കേട്ടോണം കേട്ടല്ലോ??
അപ്പോൾ എനിക്ക് പുതിയൊരു പേരും കൂടെയായല്ലേ ദേവൻ ചിരിച്ചു…
വേറെ ഏതൊക്കെ പേരാ ഏട്ടനുള്ളത്???
എനിക്ക് എൻറെ മുത്തച്ഛനാണ് പേരിട്ടത് ദേവദേവ മന്നാടിയാർ എന്ന് , മുത്തച്ഛനെയും ദേവൻ എന്നായിരുന്നു വിളിച്ചിരുന്നത് ..എന്നെയും ദേവാ എന്ന് തന്നെ വിളിക്കാൻ തുടങ്ങി ..അപ്പോൾ ഒരു കൺഫ്യൂഷൻ വേണ്ട എന്ന് കരുതി അച്ഛനാണ് എനിക്ക് അച്ചു എന്ന് പേരിട്ടത് , ചെല്ലപ്പേരാണ് കേട്ടോ ..എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരെല്ലാം എന്നെ അങ്ങനെയാണ് വിളിക്കുന്നത് എൻറെ അച്ഛനും , അമ്മയും അനിയത്തിയും, സൂര്യനും പിന്നെ…
പിന്നെ ..ബാക്കി പറ…
എൻറെ സുഹൃത്തുക്കളും പരിചയക്കാരും ദേവേട്ടാ എന്നും ദേവ എന്ന വിളിക്കും.. ഇപ്പം നിൻറെ വകയായി വിഷ്ണു ഏട്ടനും…
വൈദേഹി ദേവൻറെ കയ്യിൽ പിടിച്ചു നിർത്തി… ഏട്ടന് ബുദ്ധിമുട്ടായോ? എങ്കിൽ ഞാൻ അങ്ങനെ വിളിക്കില്ല …ദേവേട്ടാ എന്നു തന്നെ വിളിച്ചോളാം…
വേണ്ട… മോൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളല്ലേ വിഷ്ണുവേട്ടൻ , അപ്പോൾ ആ പേര് എന്നെ വിളിക്കുമ്പോൾ ആ ഇഷ്ടം മുഴുവൻ മോൾ എനിക്ക് നൽകുകയല്ലേ… ഞാനെങ്ങനെയാ എൻറെ അനിയത്തിക്കുട്ടിയുടെ സ്നേഹം വേണ്ടെന്നു വയ്ക്കുക…. ദേവൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു. വൈദേഹി ഒന്നുകൂടി ദേവൻറെ കൈകളിലേക്ക് മുറുകെപ്പിടിച്ചു. അത് ദേവൻറെ മുഖത്തൊരു ചിരി പടർത്തി. അവൻ അവളെയും കൊണ്ട് തിരികെ ഹോസ്പിറ്റലിലെത്തി ..വൈദേഹിയെ റൂമിൽ ആക്കിയതിനു ശേഷം അവൻ സണ്ണിയെ വിളിച്ചു നടന്ന കാര്യങ്ങൾ എല്ലാം ധരിപ്പിച്ചു …സണ്ണിക്കും അത് കേട്ട് സന്തോഷമായി ..നിനക്ക് പറ്റിയ പെങ്ങളാണ് വിട്ടു കളയണ്ട.. ഇനി എന്താ നിൻറെ പ്ലാൻ ??അവളെ ഈ കൂട്ടിൽ തന്നെ ഇടാൻ ആണോ ???
ദേവൻ : അവളെ ഞാൻ വീട്ടിലേക്ക് കൊണ്ടുപോയാലോ എന്ന് ആലോചിക്കുകയാണ്…
അത് നല്ലതാ… അവിടെ അമ്മയും അച്ഛനും ഒക്കെ ഉണ്ടല്ലോ …
അതെ എന്തായാലും അച്ഛനോടുംഅമ്മയോടും ഒന്നു ചോദിക്കണം..അവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് അവളെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൂട്ടണം….. പിന്നെ ലീവ് ഒക്കെ എടുത്ത് വീട്ടിൽ എന്താ പരിപാടി????
ഒന്നുമില്ലെടോ …അല്ലറ ചില്ലറ ഷോപ്പിംഗ്….. ഒരു മൂവി ,. കുറെ നാളായി അവളെയും കൊണ്ട് ഒന്ന് പുറത്തിറങ്ങിയിട്ട് …
നടക്കട്ടെ ….അപ്പോൾ ശരി കാണാം , ദേവൻ പിന്നീട് പോയി രഘുവരൻ സാറിനെ കണ്ടു കാര്യങ്ങൾ എല്ലാം പറഞ്ഞു , വൈദേഹിയെ ഡിസ്ചാർജ് ചെയ്യാനുള്ള പ്രൊസീജിയസ് കംപ്ലീറ്റ് ചെയ്തു.
***************************************
എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???
ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..
Mk yude story aanu
Arundhati aano anamaika aanonn oru doubt
Okk bro eathil aanu eannu ariyumo
Mk means മാലാഖയുടെ കാമുകൻ അല്ലെ
Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?
For the positive comments…. Thanks for everyone???
❤❤❤❤
❤️
Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
Ennal MASSINU oru kuravum illatha item..
Nthayalum baaki karyamgalokke ingane pote..
Vaidhehi avade set aayalle..
Kathirikkkunnu nth sambhavukkumennariyan..
Adipoli ezhuthanuto..
Nalla flow.. Nalla feel.
Apo adutha partil kanam????
സൂപ്പർ ?
Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
Waiting for next part ?????
Enthe ponno ejathj bakki pettenne thanne?❣️?
Pwoli
Poli part❤️❤️
അടുത്തത് പോരട്ടെ
Last scenes powlichu. waiting for the next part
Thanks bro???