അപ്പോഴേക്കും അടുത്ത റൂമിൽ നിന്നും ഒരു പെണ്ണിൻറെ നിലവിളി ഉയർന്നു തുടങ്ങി.
ഓ…… അവൻ തുടങ്ങി ഇനി കുറച്ചുനേരത്തേക്ക് അങ്ങോട്ട് ശ്രദ്ധിക്കേണ്ട….
അല്ല…. ഇവളുമാരെ ഒക്കെ ഹാർബറിൽ എത്തിക്കേണ്ടേ???കണ്ടെയ്നറിൽ ലോഡ് ചെയ്തു കഴിഞ്ഞോ?
ഒരു മണിക്കൂറിനുള്ളിൽ അത് ലോഡ് ആകും… രാത്രി കൃത്യം 1 മണിക്ക് ഷിപ്പ് പുറപ്പെടും, 11 മണിയോടെ അവിടെ ഹാർബറിൽ എത്തിച്ചാൽ മതിയാകും.
കൂടെ ആരാണ് പോകുന്നത്??
മധുര ശങ്കറിന്റെ ടീമാണ്… എന്നാലും എന്തിനാണ് ഇവളെ തീർക്കാൻ പറഞ്ഞത്??
എന്തിനായാലെന്താ നിൻറെയൊക്കെ കാര്യം കഴിഞ്ഞില്ലേ നീ എല്ലാം ഹാപ്പി അല്ലെ… മുകളിൽനിന്നു പറഞ്ഞു നമ്മൾ ചെയ്തു, അത്രമാത്രം അറിഞ്ഞാൽ മതി.
..എടാ പോർട്ടിന്റെ കരാർ പുതുക്കേണ്ടത് ഇന്ന് അല്ലായിരുന്നോ ??
…..അതെ അത് ചെയ്യാൻ ഒക്കെ അവിടെ ആളുണ്ട് ഇനി നമുക്ക് കരാർ കിട്ടിയില്ലെങ്കിൽ കൂടി നമ്മുടെ സാധനങ്ങൾ എല്ലാം അവിടെ നിന്നു തന്നെ ഷിപ്പ് ചെയ്യും. അതിനും നമുക്ക് ആളുണ്ട് ….ഡോണ്ട് വറി.
തൂത്തുക്കുടിയിലെ പ്രൈവറ്റ് പോർട്ട് ആയ മറിയം പോർട്ടിലേക്ക് ഒരു വാഹനവ്യൂഹം അടുത്തു കൊണ്ടിരുന്നു ..ഒരു കണ്ടെയ്നറും അതിനു മുന്നിലായി ആയി രണ്ടു സ്കോർപിയോയും പിന്നിലായി ഒരു ഓമ്നി വാനും. വാനിലും സ്കോർപിയോയിലും മധുരയിലെ നൊട്ടോറിയസ് ക്രിമിനലായ ശങ്കറും ടീമും ആണ് ..കണ്ടെയ്നറിനുള്ളിൽ ജീവിതത്തിലേക്കാണോ മരണത്തിലേക്ക് ആണോ എന്നറിയാത്ത ഒരുപറ്റം മനുഷ്യ ജീവനുകളും..
*********************************
ഇനിയുള്ള സംഭാഷണങ്ങൾ ഹിന്ദിയിലും തെലുങ്കിലും കന്നടയിലും ഒക്കെയാണ്… പക്ഷേ എനിക്ക് ഇതൊന്നും അറിയാത്തതുകൊണ്ട് അതെല്ലാം മലയാളത്തിൽ എഴുതുന്നു.. ഇടയ്ക്ക് വരുന്ന ഇംഗ്ലീഷ് മാത്രം ഒഴിവാക്കാൻ പറയരുത്……. കഴിയില്ല.
*********************************
ഹലോ ദേവേട്ടാ ….
പറ റഹീം
നമ്മുടെ പുതിയ ഹാർബറിലേക്ക് കുറച്ചു വണ്ടികൾ വന്നിരുന്നു,,, ഒരു കണ്ടെയ്നർ ലോറിയും പിന്നെ അതിനോടൊപ്പം 3 വണ്ടികളും, അതിനെ എസ്കോട്ട് ചെയ്യുന്നതുപോലെ….
അതിനെന്താ റഹീം… പോർട്ട് അല്ലേ അവിടെ വണ്ടികൾ വന്നെന്നും പോയെന്നും ഇരിക്കല്ലേ??
ശരിയാണ് ദേവേട്ടാ …പക്ഷേ ഈ ലോറി ഇന്നത്തെ നമ്മുടെ ലിസ്റ്റിൽ ഇല്ല…. മാത്രമല്ല അതിന് എസ്കോട്ട് വന്നത് ആ മധുരൈ ശങ്കറിൻെ ടീമാണ്….. എന്തോ കളി നടക്കുന്നുണ്ട്.
റഹീം നീ ചാടിക്കേറി ഒന്നും ചെയ്യേണ്ട…. ജസ്റ്റ് വെയിറ്റ് ആൻഡ് വാച്ച്, അവർ എന്തു ചെയ്യുന്നു എന്ന് നോക്കൂ….. സമർ നിന്നോടൊപ്പം ഉണ്ടോ ??
ഇല്ല ദേവേട്ടാ….. പക്ഷേ അവൻ ഇവിടെ തൂത്തുക്കുടിയിൽ ഉണ്ട്.
എന്നാൽ നീ അവനെ വിളിക്ക് 15 മിനിറ്റിനുള്ളിൽ ഞാൻ അവിടെ ഉണ്ടാകും… അപ്പോൾ എനിക്ക് അവനെ അവിടെ വേണം.
ശരി ദേവേട്ടാ
*********************************
അർജുൻ റിംഗ് ചെയ്ത ഫോൺ എടുത്ത് ഡിസ്പ്ലേയിൽ നോക്കി…. ഡാഡി കോളിംഗ്.
സംഭവം ഇറുക്ക് , ee അർജുനും അവൻറെ അച്ഛനും തന്നെ ആവും lle വൈദ്ദേഹിടെ kudumbamthe കൊന്നത്
Kollam man
Ipozha sreduche 2 partum orumich vayichu nannayitund kadhayude baki vekam poratte waiting aanu ?
Interesting.but vaidhehiyudae karyathil alpam vishamam thonnunnu.