ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 366

അതും കണ്ടു കൊണ്ടാണ് സൂര്യനാരായണൻ പുറത്തേക്ക് ഇറങ്ങിവന്നത്.

മഹേശ്വരി ദേവിയെ അവൻ തിരിച്ചറിഞ്ഞിരുന്നു ..പക്ഷേ മറ്റു രണ്ടു പുതുമുഖങ്ങളെ അവന് മനസ്സിലായില്ല …അവൻ മഹേശ്വരി ദേവിയെ കൈകൂപ്പി വന്ദിച്ചു നിന്നു..

മുത്തശ്ശി ഇതാരാ??? പുറത്തേക്കിറങ്ങി വന്ന സൂര്യനാരായണനെ കണ്ടു കൃതി മഹേശ്വരി ദേവിയുടെ കാതിലായി ശബ്ദം താഴ്ത്തി ചോദിച്ചു.

ഞാൻ പറഞ്ഞിട്ടില്ലേ ,,ഇവിടെ എവിടെനിന്നോ കയറിവന്ന ഒരു വേലക്കാരൻ ചെറുക്കൻ ഉണ്ടെന്ന്.. അവൻ ആണിത് …

ഓഹോ വേലക്കാരനായിരുന്നോ?? അവളൊന്നു ഞെളിഞ്ഞ് നിന്നു എന്നിട്ട് സൂര്യനെ നോക്കി പറഞ്ഞു. എടോ താൻ എന്ത് നോക്കി നിൽക്കുകയാണ്. കാറിൽ ഞങ്ങളുടെ ലഗേജസ് ഉണ്ട് ..എല്ലാം എടുത്ത് അകത്തു കൊണ്ടുവയ്ക്കൂ.. രോഹൻ പുറത്തിറങ്ങി കൊട്ടാരത്തിന്റെ ചുറ്റുപാടും കാണുന്ന തിരക്കിലാണ്.. അപ്പോഴേക്കും ഒന്ന് രണ്ട് പണിക്കാർ അങ്ങോട്ടേക്ക് ആ ലഗേജസ് എടുക്കാനായി വന്നു.

അവരെ സൂര്യനാരായണൻ കൈകാട്ടി തടഞ്ഞു …

ഞാൻ എടുത്തോളാം …

ഞങ്ങളുടെ മാത്രമല്ല എൻറെ ഒരു ഫ്രണ്ടും ഞങ്ങളുടെ പുറകെ വരുന്നുണ്ട്.. അവൻറെ ലഗേജസും കൂടി എടുത്തു കൊണ്ടുവരണം.. ഇതാ എത്തിപ്പോയല്ലോ… അപ്പോഴേക്കും മറ്റൊരു കാർ കൂടി അവിടെ വന്നു ..ആ കാർ തുറന്ന് ഒരു സുമുഖനായ ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി ,കൃതിയുടെ അടുത്തേക്ക് നടന്നു വന്നു ..അയാൾ അവളുടെ അടുത്ത് എത്താറായപ്പോഴാണ് കാറിന്റെ ഡിക്കിയിൽ നിന്നും ലഗേജസ് എടുത്ത് സൂര്യനാരായണൻ നിവർന്നു നിന്നത്…

അവൻറെ മുഖം കണ്ടതും അങ്ങോട്ടേക്ക് വന്ന ചെറുപ്പക്കാരൻ അറ്റൻഷനായി ,സൂര്യനാരായണന് നീട്ടി ഒരു സല്യൂട്ട് കൊടുത്തു… സൂര്യൻ അവനെ സൂക്ഷിച്ചു നോക്കി അവൻറെ സല്യൂട്ട് സ്വീകരിച്ചു എന്നപോലെ തലയൊന്നുമെല്ലെ താഴ്ത്തി …

സർ.. സാറിവിടെ ???വന്നയാൾ വളരെ വിനയത്തോടെ സൂര്യനോട് ചോദിച്ചു .

എനിക്ക് മനസ്സിലായില്ല ???സൂര്യൻ മറുചോദ്യം ഉന്നയിച്ചു .

എൻറെ പേര് വെങ്കിടേഷ്… ഇപ്പോൾ തമിഴ്നാട്ടിലെ നീലഗിരി ASP യാണ്… സാർ ഞങ്ങളുടെ ട്രെയിനിങ് ക്യാമ്പിൽ വന്ന് ക്ലാസ് എടുത്തിട്ടുണ്ട്.. ലോ എൻഫോഴ്സ്മെന്റ് ആൻഡ് എൻകൗണ്ടർ.. ആയിരുന്നു വിഷയം, സാറിന് ഓർമ്മയുണ്ടാവും… മൂന്നുവർഷം മുൻപാണ് …

യെസ് … ഇപ്പോൾ ഓർക്കുന്നു …പെട്ടെന്ന് കണ്ടപ്പോൾ അങ്ങോട്ട് മനസ്സിലായില്ല ,അതാണ്… ഒരുപാട് പേരെ കാണുന്നതല്ലേ … അവന് ഓർമ്മ ഇല്ലെങ്കിലും ആതിഥ്യമര്യാദയുടെ പുറത്ത് അവൻ അങ്ങനെ പറഞ്ഞു…

ദാറ്റ്സ് ഓക്കേ സർ… പക്ഷേ ഇതൊരു സർപ്രൈസ് ആയിപ്പോയി… സാറിന്റെ കയ്യിൽ നിന്ന് അന്ന് വാങ്ങി ഓട്ടോഗ്രാഫ് ഞങ്ങളുടെ ബാച്ചിൽ എല്ലാവരും ഒരു അഹങ്കാരമായി ഇന്നും കൊണ്ട് നടക്കുന്നുണ്ട് …സാർ ഇപ്പോൾ NIA യിൽ ആണല്ലേ??

ആയിരുന്നു ..ഇന്ന് വീണ്ടും സ്റ്റേറ്റ് സർവീസിലേക്ക് മാറുകയാണ്.. കേരള കേഡർ ..ആക്ച്വലി ഞാൻ അങ്ങോട്ട് പോകുന്നതിന്റെ മുന്നോടിയായിട്ടാണ് ഇവിടെ വന്നത്.. അപ്പായേയും അമ്മയെയും കാണാൻ ..

ഇത് സാറിൻറെ വീടാണോ ???  വണ്ടർഫുൾ ഹൗസ് ..സാർ ,ഞാൻ കൃതിയുടെ ഫ്രണ്ടാണ് ..ഞാൻ പഠിച്ചത് ഒക്കെ യുഎസിൽ ആണ് അതിനുശേഷം ഇവിടെ ഐപിഎസ് എടുത്തതാണ് . സ്വന്തം സ്ഥലം വിജയവാഡ …ഇവൾ ഇങ്ങോട്ടേക്ക് വരുന്നതറിഞ്ഞ് ജസ്റ്റ് രണ്ടു ദിവസം സ്പെൻഡ് ചെയ്യാം എന്ന് കരുതി ഇറങ്ങിയതാണ്… എന്തായാലും അതിപ്പോൾ  എനിക്ക് ഭാഗ്യമായി …സാറിനെ നേരിട്ട് കാണാൻ സാധിച്ചെല്ലോ?? വെങ്കിടേഷ് വളരെ എക്സൈറ്റ്മെന്റിൽ ആയിരുന്നു…

ബീ കൂൾ മാൻ… ഇങ്ങനെ പുറത്തുനിന്ന് സംസാരിക്കേണ്ട… അകത്തേക്ക് വരൂ ..സൂര്യൻ അവനെ അകത്തേക്ക് ക്ഷണിച്ചു.. ശേഷം തന്റെ കയ്യിലുണ്ടായിരുന്ന രണ്ടു ബാഗുകളുമായി പടികയറി അകത്തേക്ക് നടന്നു …ശേഷിച്ച ബാഗുകൾ പണിക്കാർ വന്ന് എടുത്ത് സൂര്യന്റെ പുറകെ അകത്തേക്ക് കയറി പോയി…

അവിടെ നടന്നതൊക്കെ കാണുകയും കേൾക്കുകയും ചെയ്ത രോഹിത്തിന്റെയും കൃതിയുടെയും പറന്നുപോയ കിളികളൊക്കെ അപ്പോഴാണ് തിരികെ കൂടണഞ്ഞത്.. കൃതി വേഗം വെങ്കിടേശിന്റെ അരികിലേക്ക് പോയി..

നീ എന്തിനാണ് ആ സെർവൻെറിനെ സല്യൂട്ട് ചെയ്തത്.. പിന്നെ എന്തൊക്കെയാണ് അയാളോട് പറഞ്ഞത്.. എനിക്കൊന്നും മനസ്സിലാവുന്നില്ല.. കൃതി പറഞ്ഞു .

സെർവെന്റോ ??അദ്ദേഹമോ?? നിനക്കെന്താ ഭ്രാന്തുണ്ടോ… അദ്ദേഹമാണ് സൂര്യനാരായണൻ IPS.. വൺ ഓഫ് ദി മോസ്റ്റ് ബ്രില്ലിയൻറ് പോലീസ് ഓഫീസർ എറൗണ്ട് ആൻഡ് എ കണ്ണിങ് എൻക്കൗണ്ടർ സ്പെഷ്യലിസ്റ്റ് …കഥകൾ ഒരുപാടുണ്ട് മോളെ അങ്ങേരെ പറ്റി പറയാൻ… പക്ഷേ അദ്ദേഹം ഇന്ന് പോകും, നിനക്ക് രണ്ടുദിവസം മുന്നേ വന്നൂടായിരുന്നോ ???അവൻ നിരാശയോടെ അവളോട് ചോദിച്ചു.. അവളൊന്നു ഞെട്ടി …പതിയെ പിന്നിലേക്ക് അടിവച്ച് മുത്തശ്ശിയുടെ അടുത്ത് വന്ന് വീണ്ടും ചോദിച്ചു… ഇവൻ പറയുന്നത് ശരിയാണോ?? അയാൾ പോലീസ് ആണോ??

പോലീസൊക്കെ പുറത്ത് ….ഇവിടെ എനിക്ക് അവൻ വേലക്കാരൻ തന്നെയാണ്.. അതും പറഞ്ഞു മഹേശ്വരി ദേവി കൊട്ടാരത്തിനകത്തേക്ക് നടന്നു…

Updated: March 1, 2023 — 10:22 pm

27 Comments

  1. Ithinte baki ee aduthenganum varo

  2. Bro one month ayi

Comments are closed.