ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 366

നിങ്ങളെ മാത്രമോ??? ഇത് സിൻഡിക്കേറ്റിനെ മുഴുവൻ ബാധിക്കും …ദേവലോകം ഹോസ്പിറ്റലുകളിലൂടെ കോടിക്കണക്കിന് രൂപയുടെ ബിസിനസ് ആണ് നമ്മൾ നടത്തിക്കൊണ്ടിരുന്നത്.. മെഡിസിനായും ഓർഗനായും എല്ലാം അതെല്ലാം ഇന്നലെ തീർന്നു…. നമ്മുടെ കൂടെയുണ്ടായിരുന്ന എല്ലാ ഡോക്ടേഴ്സിനെയും അവർ പിരിച്ചു വിട്ടു …പലരെയും ഭീഷണിപ്പെടുത്തിയതായാണ് അവർ പറഞ്ഞത്… വെറും ഭീഷണിയല്ല കൊന്നുകളയും എന്നാണ് അമർനാഥ് പറഞ്ഞത്… അവൻ അങ്ങനെ ചെയ്യാൻ ഒരുങ്ങി പുറപ്പെട്ടാൽ പിന്നെ നിനക്ക് അറിയാല്ലോ അവനെ തടയാൻ കഴിയില്ല …..നമ്മളുടെ പേര് അവർ പറയും…. അനന്തന്റെയും അനിരുദ്ധൻെറയും പങ്ക് ഇപ്പോൾ തന്നെ അവർ കണ്ടുപിടിച്ചു എന്നു വേണം കരുതാൻ…. അങ്ങനെയുള്ളപ്പോൾ അനിരുദ്ധ് അവരുടെ മുന്നിൽ വന്നു പെട്ടാലുള്ള അവസ്ഥ ആലോചിച്ചു നോക്ക് …..

അർജുന് അപ്പോഴാണ് ആ ഒരു പ്രശ്നം മനസ്സിലായത്… അവർ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ അത് പ്രശ്നമാണ് …അവനെ എങ്ങനെയും അവരുടെ കയ്യിൽ നിന്ന് രക്ഷിക്കണം …അത് അവനുവേണ്ടിയല്ല തൻറെ രക്ഷയ്ക്കുവേണ്ടി ….തൻറെ പൊയ്മുഖം അഴിഞ്ഞു വീഴാതിരിക്കാൻ വേണ്ടി…. അർജുനത് മനസ്സിൽ ഉറപ്പിച്ചു.

മറ്റേതെങ്കിലും രീതിയിൽ അവളെ ഇല്ലാതാക്കാൻ നോക്കണം.. ഉടൻ തന്നെ ..നിനക്ക് മനസ്സിലായല്ലോ,, അർജുൻ നീ നേരിട്ട് ഇടപെടേണ്ട മറ്റാരെങ്കിലും നിങ്ങളുടെ എല്ലാം ശ്രദ്ധ ഇപ്പോൾ വേണ്ടത് റോ മെറ്റീരിയൽസ് ബ്രൗൺഷുഗർ ആക്കി മാറ്റുന്നതിലാണ് 2000 കോടിയുടെ മുതലാണ് ഇനിയൊരു നഷ്ടം അതുകൂടി ജി എം  സഹിക്കില്ല ….ജി എം ഇന്ന് രാവിലെ ലണ്ടനിലേക്ക് പോയി അയാൾ വരുന്നത് വരെ മാത്രമേ എനിക്ക് ഈ രഹസ്യം ഹോൾഡ് ചെയ്യാൻ കഴിയൂ… അതിനു മുൻപ് എന്തെങ്കിലും ചെയ്ത് അവളെ ഒഴിവാക്കണം…

അങ്ങനെ ചെയ്തിരിക്കും… അർജുൻ ഫോൺ വച്ചു .

ഉടൻ തന്നെ അനിരുദ്ധിനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു.. പക്ഷേ ഫോൺ സ്വിച്ച് ഓഫ്….അർജുൻ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു …

അപ്പോഴെല്ലാം ഒരേ പല്ലവി തന്നെ.. അവന് ടെൻഷൻ വരുന്നുണ്ടായിരുന്നു…. ഒരു പക്ഷേ അവനെ അവരുടെ കയ്യിൽ കിട്ടിയാൽ ….അവൻ തന്റെ മുടികളിൽ കൈകൾ കോർത്ത് വലിച്ചു…

***********************************

അന്ന് വൈകുന്നേരം അമരാവതിയിലെ മന്നാടിയാർ പാലസിനു മുന്നിൽ ഒരു പഴയ മോഡൽ ബെൻസ് വന്ന് നിന്നു… അതിൽനിന്നും അല്പം പ്രായമായ ആഢ്യത്വം തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തേക്കിറങ്ങി.. മഹേശ്വരി ദേവി…. ദേവദേവന്റെ മുത്തശ്ശി, രാജശേഖരന്റെ അമ്മ…. ദേവരാജ മന്നാടിയാരുടെ മരണശേഷം അവർ ഇടയ്ക്കിടെ മാത്രമേ മന്നാടിയാർ പാലസിൽ തങ്ങാറുള്ളൂ…. വർഷത്തിൽ പത്തോ പതിനഞ്ചോ ദിവസം …ബാക്കിയുള്ള സമയങ്ങളിൽ അവരുടെ ആങ്ങളമാരോടൊപ്പം വിദേശത്തായിരിക്കും….. അതുമാത്രമല്ല അവർക്ക് ലക്ഷ്മിയെയും സൂര്യനാരായണനെയും അത്രയ്ക്ക് ബോധ്യമല്ല ….എവിടെനിന്നോ വലിഞ്ഞു കേറി വന്നവനെ സകല അധികാരങ്ങളും കൊടുത്തു പാലസിൽ വളർത്തുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു…. അവനെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് ലക്ഷ്മി ആയതുകൊണ്ട് ആ വെറുപ്പിന്റെ ഒരു ഭാഗം അവളിലേക്കും പോയി ..അവർക്ക് ആ പാലസിൽ അല്പം എങ്കിലും താൽപര്യമുള്ളത് രാജശേഖരനെയും ദേവദേവനെയും ദേവരുദ്രയെയും മാത്രമാണ്… ഇപ്രാവശ്യത്തെ വരവിന് പിന്നിൽ ചില ഉദ്ദേശലക്ഷ്യങ്ങൾ ഉണ്ടായിരുന്നു മഹേശ്വരിക്ക്…

ഇറങ്ങി വാ മക്കളെ.. നമ്മുടെ വീടെത്തി…. അവർ കാറിനകത്തേക്ക് നോക്കി പറഞ്ഞു.. കാറിന്റെ ബാക്കിയുള്ള ഡോറുകൾ തുറന്നു രണ്ടുപേർ കൂടി പുറത്തിറങ്ങി …ഒരാണും ഒരു പെണ്ണും ..

….കൃതി ….രോഹൻ…

അവർ ഇരുവരും മഹേശ്വരി ദേവിയുടെ സഹോദരങ്ങളുടെ മക്കളുടെ മക്കളായിരുന്നു, അവരുടെ പേരക്കുട്ടികൾ… അതുപോലെ തന്നെ ഒരല്പം സ്നേഹക്കൂടതലും അവരോടാണ്…. മഹേശ്വരി ദേവി ഇപ്പോഴും ദേവ് ഗ്രൂപ്പിൻറെ ബോർഡ് മെമ്പേഴ്സിൽ ഒരാളാണ്. അതുകൊണ്ടുതന്നെ എല്ലാ മാസവും വലിയൊരു തുക അവരുടെ അക്കൗണ്ടിലേക്ക് പോവുകയും ചെയ്യും… അതുകൊണ്ട് അവരെ ,അവരുടെ ആങ്ങളമാർക്കും മക്കൾക്കും കൊച്ചുമക്കൾക്കും എല്ലാം വളരെ വലിയ കാര്യമാണ് …

ഈ വരവ് കൃതിയെ കൊണ്ട് ദേവദേവനെ വിവാഹം കഴിപ്പിക്കാനും …രോഹന്, അവൻ ഇഷ്ടപ്പെട്ട പെണ്ണിനെ കണ്ടെത്തി കൊടുക്കാനുമാണ് …അത് മറ്റാരുമല്ല നമ്മുടെ ദക്ഷയാണ്… ഒരു ബിസിനസ് മാഗസിനിൽ അവളുടെ ആർട്ടിക്കിൾ  കണ്ടു, അന്നുമുതൽ തുടങ്ങിയതാണ് രോഹന് അവളോട് ദിവ്യ പ്രേമം.. മുത്തശ്ശിയോട് പറഞ്ഞപ്പോൾ അവൾ മന്നാടിയാർ പാലസിന്റെ ആശ്രിതയാണെന്ന് അറിയാൻ പറ്റി, അങ്ങനെയാണ് അവൻ അവിടെ എത്തിയത് ..

ഇന്ന് രാജശേഖരൻ കമ്പനി കാര്യങ്ങളുമായി പുറത്തായിരുന്നു.. ലക്ഷ്മി ആകട്ടെ അടുക്കളയിലും, സൂര്യനാരായണൻ അന്ന് പാലസിൽ ഉണ്ടായിരുന്നു… ദേവരുദ്ര തിരികെ ഇംഗ്ലണ്ടിലേക്ക് പോയിരുന്നു.. കാറിൽ വന്നിറങ്ങിയ മഹേശ്വരി ദേവിയെ തിരിച്ചറിഞ്ഞ ചില പുറം പണിക്കാർ ആശ്രിതർ എന്നിവർ തലയിലെ കെട്ടഴിച്ച് കൈകൂപ്പി  അവരെ വണങ്ങി നിന്നു….

Updated: March 1, 2023 — 10:22 pm

27 Comments

  1. Ithinte baki ee aduthenganum varo

  2. Bro one month ayi

Comments are closed.