അയ്യോ അപ്പോ തിരികെ പോണ്ടേ??? അല്ലെങ്കിൽ തറവാട്ടിൽ എന്തു പറയും ..വൈദേഹി പെട്ടെന്ന് ചോദിച്ചു .
അത് സാരമില്ല.. ദക്ഷയുമായുള്ള മീറ്റിംഗ് കുറച്ചു വൈകി എന്നു പറയാം.. അതുകൊണ്ട് ദക്ഷാ തന്നോട് ഒപ്പം നിന്നോളൂ എന്ന് പറഞ്ഞപ്പോൾ അതനുസരിച്ചൂ എന്ന് വൈഗയോട് പറഞ്ഞാൽ മതി…
വൈഗേച്ചി വിശ്വസിക്കുമോ??
സാരമില്ല മോളെ ഞാൻ വൈഗയെ വിളിച്ചു പറയാം …അപ്പോൾ വലിയ പ്രശ്നം ഉണ്ടാകില്ല.. ദക്ഷ പറഞ്ഞു.
അപ്പോഴാണ് അവളുടെ ഓഫീസ് സെക്രട്ടറി ഗുരുമൂത്തി അകത്തേക്ക് കയറാനുള്ള അനുവാദം ചോദിച്ചത്.
അയാൾ അകത്തേക്ക് വന്നപ്പോൾ കണ്ടത് സുഹൃത്തുക്കളെ പോലെ ദക്ഷക്കൊപ്പം ഇരിക്കുന്ന ദേവനെയും സമറിനെയും വൈദേഹിയെയും ആണ്.. ദേവൻറെ വലം കയ്യിൽ പുണർന്നുകൊണ്ട് അവനെ ചാരിയിരിക്കുന്ന ദക്ഷയെ കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായിരുന്നു, അത് ഒരു വെറും സുഹൃദ്ബന്ധം മാത്രമല്ല എന്നുള്ളത്.. അത് അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിച്ചു.. മൂർത്തിയെ കണ്ടതിനു ശേഷവും ദേവനിൽ നിന്നും വിട്ടുമാറാൻ ദക്ഷ ഒരുക്കമായിരുന്നില്ല.. അവൾ ദേവനോട് ചേർന്നിരുന്നു കൊണ്ട് തന്നെ മൂർത്തിയോട് സംസാരിച്ചു..
മൂർത്തി അങ്കിൾ… ഈ ഫയൽ നന്നായൊന്ന് നോക്കണം.. ഒരു പുതിയ പ്രോജക്ട് ആണ്..
ദക്ഷ അത് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവർക്ക് ഒരു ഒഫീഷ്യൽ സ്പേസ് ഉണ്ടാക്കാൻ വേണ്ടി ദേവൻ മറ്റുള്ളവരെയും കൂട്ടി പുറത്തേക്ക് പോകാനായി തുടങ്ങി… ദക്ഷ നീ കാര്യങ്ങളൊക്കെ വിശദീകരിച്ച് താഴേക്ക് വന്നാൽ മതി ഞങ്ങൾ താഴെ ലോബിയിൽ വെയിറ്റ് ചെയ്യാം. ദേവൻ അതും പറഞ്ഞു പുറത്തേക്കിറങ്ങി…
പെട്ടെന്ന് വരണേ ഏട്ടത്തീ.. എന്നു പറഞ്ഞുകൊണ്ടാണ് വൈദേഹി താഴേക്ക് പോയത്.. സമർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷമാണ് താഴേക്ക് പോയത്..
ഇതെല്ലാം മൂർത്തി വ്യക്തമായി ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.. അവർ പുറത്തേക്കിറങ്ങിയതിനു ശേഷം ദക്ഷ വിശദമായി തന്നെ പ്രോജക്ടിനെ പറ്റി മൂർത്തിയോട് സംസാരിച്ചു …
ഇനി എന്തെങ്കിലും ഡൗട്ട് ഉണ്ടോ അങ്കിൾ ???അവസാനമായി ദക്ഷ മൂർത്തിയോട് ചോദിച്ചു.
ഇല്ല മാഡം….
പക്ഷേ മൂർത്തിയുടെ മുഖഭാവം ശ്രദ്ധിച്ച ദക്ഷ അയാളോട് വീണ്ടും ചോദിച്ചു ..അങ്കിളിന് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ??
ചോദിക്കാനുള്ളത് കുറച്ച് പേഴ്സണൽ ആണ് ..അത് ചോദിക്കാൻ തക്കവണ്ണം ഉള്ള സ്വാതന്ത്ര്യം ഉണ്ടോ എന്ന് എനിക്കറിയില്ല.. അയാൾ മുഖവുരയിട്ടു..
അങ്കിളിനെ ഞാൻ വെറുമൊരു സെക്രട്ടറി മാത്രമായല്ലല്ലോ കാണുന്നത് ..അങ്കിളിന് അങ്ങനെ എന്നെങ്കിലും തോന്നിയിട്ടുണ്ടോ?? അവൾ തിരികെ ചോദിച്ചു.
എങ്കിലും ചില കാര്യങ്ങളിൽ??
അങ്കിളിന് എന്താണ് ചോദിക്കാനുള്ളത് ധൈര്യമായി ചോദിച്ചോളൂ ??
ചോദിക്കാനല്ല പറയാനാണുള്ളത്.. എനിക്കറിയാം ഈ കമ്പനി മോളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന്, മോൾ ഇങ്ങനെ ഒറ്റയ്ക്ക് കിടന്നു പെടാപ്പാട് പെടുമ്പോൾ പലപ്പോഴും ചോദിക്കണമെന്ന് കരുതിയിട്ടുണ്ട് ഒരു കൂട്ടിനെ പറ്റി ചിന്തിച്ചു കൂടെ എന്ന്… ഇന്ന് ഇവിടെ കണ്ട ആ സാർ അതിനൊരു ഉത്തരമാണെന്ന് ഞാൻ കരുതി കൊള്ളട്ടെ… അയാൾ പ്രതീക്ഷയോടെ ദക്ഷയുടെ മുഖത്തേക്ക് നോക്കി.
Ithinte baki ee aduthenganum varo
Bro one month ayi