അതെന്താ…
അവൻ അതുവരെ നടന്ന കാര്യങ്ങൾ അവളോട് ചുരുക്കി പറഞ്ഞു ..
ഓക്കേ അപ്പോൾ ഇപ്പേൾ വാവയുടെ ടെൻഷൻ എല്ലാം പോയല്ലോ ??
ഒരുവിധം ..എന്നാലും കുറച്ചുകൂടി ഉണ്ട് ..അവൻ അവളെ നോക്കി ചെറിയ കുറുമ്പോടെ പറഞ്ഞു..
ആ ടെൻഷനൊക്കെ രാത്രിയിൽ തീർക്കാം ..ഇന്ന് അച്ചുവേട്ടൻ പോകണ്ട നമുക്ക് ഫ്ലാറ്റിൽ പോകാം..
എടീ കെട്ടിയോളെ… അതിന് ഞാൻ ഒറ്റയ്ക്കല്ല..
വേറെ ആരാ??
ബെസ്റ്റ് അതെങ്ങനെയാ ചുറ്റുമുള്ളതെല്ലാം ഒന്ന് ശ്രദ്ധിക്കേണ്ട??? അവൻ ഒന്നുകൂടി അവളിലേക്ക് ചേർന്നുനിന്നു.
അല്ല …ഇതെങ്ങോട്ടാ കേറി വരുന്നേ ..മാറി നിന്നേ… അവൾ അവന്റെ നെഞ്ചിലായി ഒരു കൈ വെച്ചുകൊണ്ട് പറഞ്ഞു .
കൂടെ വൈദേഹിയും സമറുമുണ്ട്..
ആഹാ അവളും ഉണ്ടോ??ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എൻറെ കുട്ടിയെ.. സമറിനെ കണ്ടിട്ടും നാളുകൾ ഏറെയായി …ഇന്ന് നമുക്കെല്ലാം ഫ്ലാറ്റിൽ കൂടാം.. അച്ചുവേട്ടാ… പ്ലീസ്… അവൾ കെഞ്ചി കൊണ്ട് പറഞ്ഞു.
യെസ് ….ഒരുപക്ഷേ അതാകും നല്ലത് ..അതുവരെ തമാശ പറഞ്ഞ ദേവൻറെ ശബ്ദത്തിന്റെ ടോൺ മാറി.. അതറിഞ്ഞ് ദക്ഷയുടെ നെറ്റി ചുളഞ്ഞു ..
അനിരുദ്ധൻ അവനെ കിട്ടിയിട്ടുണ്ട്… നാളെ അവൻറെ ഭൂമിയിലെ അവസാന ദിവസം ആണ് …നീയും അവളോടൊപ്പം വേണം അത് അവൾക്ക് ധൈര്യം പകരും.. കാര്യങ്ങളൊക്കെ നിനക്കറിയാമല്ലോ ..അവൾ ഇത് അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് ചെറിയൊരു ടെൻഷൻ ഉണ്ട്.. സ്വപ്നത്തിൽ പോലും എൻറെ കുഞ്ഞ് ഓർത്തു കാണില്ല, അവൾ സഹോദരനെ പോലെ കാണുന്ന ആ നായയുടെ സ്വഭാവം ..കോപത്താൽ അവൻറെ ശ്വാസഗതി വർദ്ധിച്ചു… അതറിഞ്ഞ ദക്ഷ അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു…
ഞാൻ ഉണ്ടാവും.. അവളുടെ ഒപ്പം.. വാവയുടെ ഒപ്പം ..അവൻറെ നെറുകിലായി ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു.. അവൻറെ മനസ്സ് സ്വസ്ഥമാകുന്നതുവരെ അവൾ അവനെ തന്റെ മാറോട് ചേർത്തുപിടിച്ചു നിന്നു…
വാവേ പുറത്തിറങ്ങണ്ടേ??? പുറത്തുള്ളവരെല്ലാം ഇപ്പോൾ ടെൻഷൻ അടിച്ചു മരിച്ചു കാണും…
അതെന്താ എന്ന ഒരു സംശയത്തോടെ ദേവൻ അവളെ നോക്കി…
അവർക്കറിയുന്ന ദക്ഷ ഇങ്ങനെയല്ലല്ലോ???
എങ്ങനെയല്ലോ എന്ന് …ദേവൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
ദക്ഷയുടെ മുഖത്ത് അവൻ നാണത്തിന്റെ കണികകൾ കണ്ടു…
ബോൾഡ് ആൻഡ് റൂത്ത്ലെസ്സ് ദക്ഷ ഈസ് ബ്ലെഷിംങ് ….അവൻ അവളെ കളിയാക്കി… വാ പോകാം നീ പറഞ്ഞതുപോലെ അവർക്കൊന്നും അറ്റാക്ക് വരുത്തേണ്ട …
പുറത്തേക്കിറങ്ങിയ ദേവൻറെ വലതു കൈയിൽ തൂങ്ങി ദക്ഷയുമുണ്ടായിരുന്നു…. രണ്ടുപേരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു.. അതുവരെ ആകാംക്ഷയോടെ നോക്കിനിന്ന മുഖങ്ങളിൽ അത്ഭുതം പടർന്നു…. വൈദേഹിയുടെ മുഖത്തും അത് പ്രതിഫലിച്ചു .
ദക്ഷയാണ് തൻറെ ഏട്ടന്റെ ദേവൂട്ടി എന്ന് തിരിച്ചറിഞ്ഞ വൈദേഹിക്ക് അത്ഭുതത്തോടൊപ്പം സന്തോഷവും തികട്ടി വരുന്നുണ്ടായിരുന്നു… പക്ഷേ ചുറ്റും കൂടി നിന്നവർക്ക് അതൊരു അത്ഭുത കാഴ്ച തന്നെയായിരുന്നു സമ്മാനിച്ചത്… അവളുടെ സെക്രട്ടറി ഗുരുമൂർത്തിയും ഓഫീസ് സ്റ്റാഫുകളും എല്ലാം അന്തംവിട്ട് നിന്നു.
പുറത്തിറങ്ങിയ ദക്ഷ ചിരിച്ചുകൊണ്ട് തന്നെ വൈദേഹിയുടെ നേരെ കൈ നീട്ടി… വൈദേഹി മോളെ എന്ന് വിളിച്ചതും,, അവൾ ഏട്ടത്തി എന്നു വിളിച്ചു കൊണ്ട് ഓടിപ്പോയി അവളെ കെട്ടിപ്പുണർന്നു… അതും അവിടെ കൂടിയവർക്ക് എല്ലാവർക്കും ഒരു പുതിയ കാഴ്ചയായിരുന്നു കാരണം ഇന്നേവരെ ദക്ഷയെ തിരക്കി അവളുടെ റിലേറ്റീവ്സ് എന്ന പേരിൽ ആരും ഓഫീസിൽ വന്നിരുന്നില്ല… ദക്ഷ പക്ഷേ അതൊന്നും ശ്രദ്ധിച്ചില്ല അവളുടെ ലോകത്ത് അപ്പോൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ തൻറെ വാവയും അനിയത്തിയും..
വാ മോളെ നമുക്ക് എൻറെ ക്യാബിനിൽ ഇരുന്ന് സംസാരിക്കാം.. ദക്ഷ ദേവനെയും വൈദേഹിയും കൂട്ടിക്കൊണ്ട് മുകളിലെ തൻറെ ക്യാബിനിലേക്ക് നടന്നു ..ലിഫ്റ്റിൽ കയറിയപ്പോഴും ക്യാബിനിലേക്ക് നടക്കുമ്പോഴും എല്ലാം വൈദേഹി കലപില എന്ന് സംസാരിച്ചുകൊണ്ടിരുന്നു …തങ്ങൾ വന്നതും റിസൈനിസ്റ്റ് ദേവനുനേരെ ഒലിപ്പിച്ചതും എല്ലാം അവൾ ദക്ഷയോട് പറഞ്ഞുചിരിച്ചുകൊണ്ടിരുന്നു.. അവളുടെ ആ സംസാരം ദക്ഷയ്ക്ക് ഇഷ്ടമായി …അവർ അവളുടെ ക്യാബിനിലേക്ക് കടന്നിരുന്നു…
വിശാലമായ ഒരു ക്യാബിൻ…. ഒരു സൈഡിൽ ഒരു ഓഫീസ് സെറ്റപ്പും അതിന്റെ ഓരം ചേർന്ന് ഒരു ഹാളും സജീകരിച്ചിരുന്നു ..അവർ ആ ഹാളിലേക്ക് കടന്നിരുന്നു.. അവിടെ രണ്ടുപേർക്ക് വീതം ഇരിക്കാവുന്ന രണ്ടു മൂന്നു സോഫകൾ സെറ്റ് ചെയ്തിരുന്നു… ഒരു സോഫയിൽ ദേവനും ദക്ഷയും അടുത്ത സോഫയിൽ ആയി വൈദേഹിയും സ്ഥാനം പിടിച്ചു…
അപ്പോഴാണ് തന്റെ ഓഫീസ് ഡോറിൽ ഒരു മുട്ടൽ കേട്ടത്..
എസ് കമിങ് ദക്ഷാ പറഞ്ഞു..
ദക്ഷാമേഡം അകത്തേക്ക് വരാമോ ??സമർ ആ ഡോറിൽ കൂടി തല അകത്തേക്ക് കടത്തി കളിയായി ചോദിച്ചു …
Ithinte baki ee aduthenganum varo
Bro one month ayi