വൈദേഹി മുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ വായും തുറന്നു നിൽക്കുകയാണ് ..അവളുടെ മാത്രം കാര്യമില്ല അവിടെയിരിക്കുന്ന ഒരുവിധം എല്ലാവരുടെയും അവസ്ഥ അതുതന്നെയാണ്… ദക്ഷ ഒരു യുവാവിന്റെ കഴുത്തിൽ അമർത്തി പിടിച്ചിരിക്കുന്നു ..പക്ഷേ അയാളുടെ മുഖത്ത് പുഞ്ചിരി മാത്രം.. അവളുടെ മുഖത്താകട്ടെ പരിഭ്രമവും …പെട്ടെന്ന് തന്നെ ദക്ഷ അവനെയും വലിച്ചുകൊണ്ട് എക്സിക്യൂട്ടീവ് ലോഞ്ചിന്റെ ടോയ്ലറ്റിനുള്ളിലേക്ക് കയറി…
എല്ലാവരും അവരുടെ പ്രവർത്തി തന്നെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു…
അവൾ അവനെ വാഷ്ബേഴ്സിന് മുന്നിലായി കൊണ്ടു നിർത്തി …
വാവേ എന്താ കാട്ടിയെ… തുപ്പിക്കള… അവൾ പൊടി കുഞ്ഞിനോട് പറയുന്നതുപോലെ ദേവനോട് പറഞ്ഞു..
അവൻ ഒരു ചിരിയോടെ അത് അനുസരിക്കുകയും ചെയ്തു…
ഞാനെൻറെ ടെൻഷനിൽ പറഞ്ഞു പോയതാ വാവേ.. എന്തിനാ അതെടുത്ത് കുടിക്കാൻ പോയത്?? ചെറിയ ദേഷ്യത്തോടെ തൻറെ നേർക്ക് കയർക്കുന്ന തൻറെ പെണ്ണിനെ ദേവൻ നോക്കി നിന്നു…
ആ സമയം രണ്ടുപേരെയും തൊട്ടു മുൻപ് വരെ അവർ അഭിമുഖീകരിച്ചിരുന്ന ഒരു പ്രശ്നവും അലട്ടിയില്ല…
അതെങ്ങനെയാ മേടിച്ച് സ്റ്റോക്ക് ചെയ്തു വെച്ചിരിക്കുകയല്ലേ ??എന്നിട്ട് ടെൻഷൻ …ടെൻഷൻ എന്ന് പറഞ്ഞു വലിക്കുകയും ചെയ്യും.. ദക്ഷ തുടർന്നു..
പിന്നെ ഞാൻ എന്ത് ചെയ്യണം!!!! എല്ലാ ടെൻഷനിലും ഒരു മരുന്നായി കൂടെ നിൽക്കാം എന്ന് പറഞ്ഞവൾ ഓരോ കാരണം പറഞ്ഞ് എന്നിൽ നിന്ന് അകന്നാൽ …..ദേവൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുത്ത് മറ്റെവിടെയോ നോക്കി പറഞ്ഞു .
അവൻറെ ഓരോ വാക്കും അവളുടെ നെഞ്ചിൽ മുള്ളുകൾ പോലെ തറച്ചുകയറി …ശരിയാണ് താൻ എപ്പോഴും അടുത്തുണ്ടാകും എന്ന് പറഞ്ഞതാണ് ..പക്ഷേ പലപ്പോഴും തനിക്ക് അതിന് സാധിക്കുന്നില്ല.. എന്ത് വിധിയാണ് ഈശ്വരാ.. അവളുടെ ഉള്ളം തേങ്ങി.
ദേവൻ ടോയ്ലറ്റിന്റെ ഡോർ തുറക്കാനായി തിരിഞ്ഞു …പക്ഷേ അപ്പോഴേക്കും ദക്ഷ അവനെ പിറകിൽ നിന്നും പുണർന്നിരുന്നു..
അച്ചുവേട്ടാ.. എനിക്ക് പലപ്പോഴും അതിന് കഴിയാതെ വരുന്നു …എൻറെ കുറ്റം തന്നെയാണ് …സോറി ..അവൾ അവൻറെ പുറത്ത് മുഖം അമർത്തി തേങ്ങി.
ടോയ്ലറ്റിന്റെ ഡോർ തുറക്കാനായി തിരിഞ്ഞ ദേവൻ അത് ലോക്ക് ചെയ്തു …പിറകിൽ നിന്നും തന്നെ പുണർന്ന ദക്ഷയുടെ കൈകൾ മെല്ലെ അഴിച്ചുമാറ്റി …അവൻ അവൾക്ക് അഭിമുഖമായി നിന്നു… അവൻറെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി നിന്ന അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് അവളുടെ ഇരു മിഴികളിലും ചുംബിച്ചു… കണ്ണുനീരിന്റെ നനവുള്ള ചുംബനം.
ദേവൻ രക്ഷയുടെ അരയിലൂടെ കയ്യെട്ട് അവളെ ഉയർത്തി വാഷ്ബേസിന്റെ മാർബിൾ സ്ലാബിന് മുകളിലായി ഇരുത്തി… അവൾ ഇട്ടിരുന്ന ഷർട്ടിന്റെ മുകളിൽത്തെ ബട്ടർ അഴിച്ച് അവളുടെ കഴുത്തിലായി അവൻ തൻറെ ചുണ്ടുകൾ ചേർത്തു… ദക്ഷ ഒന്ന് പൊള്ളി പിടഞ്ഞു… അവൾ കണ്ണുകൾ അമർത്തിയടച്ചു…
ദക്ഷാ… I am feeling very tensed now…I need my medicine…Can i …..Can i take it….
അവൻ കുറുമ്പോ അവരുടെ കാതോപരമായി ചൊല്ലി …അവളിലെ പെണ്ണിനെ ഉണർത്താൻ അവൻറെ ആ ഹസ്കി വോയിസ് ധാരാളമായിരുന്നു… ആവേശത്തോടെ അവരുടെ ചുണ്ടുകൾ തമ്മിൽ ചേർന്നു… അവളുടെ കീഴ് ചുണ്ട് അവൻ നുണഞ്ഞടുത്തു… അതുമെല്ലെ അവളുടെ മേൽചുണ്ടിലേക്കും നാവിലേക്കും പടർന്നു…. അവൻറെ ഫോണിലായി വന്ന മെസ്സേജാണ് അവനെ അതിൽ നിന്നും ഉണർത്തിയത് …ദുബായ് പോർട്ടിൽ തന്റെ ഷിപ്പുകൾക്ക് ഡോക്കിംഗ് ക്ലിയറൻസ് കിട്ടിയതിന്റെ കൺഫർമേഷനുകൾ ആയിരുന്നു അത് ..അത് കണ്ട് സന്തോഷത്തോടെ അവൻ നോക്കിയപ്പോൾ കണ്ടത് ദക്ഷയുടെ ചുവന്നു തുടുത്ത മുഖമായിരുന്നു….
എന്താ അച്ചുവേട്ടാ കാര്യം…അത് ചോദിക്കാനായി തുടങ്ങിയ ദക്ഷയുടെ ചുണ്ടുകളെ അവൻ അവളുടെ ചോദ്യം പൂർത്തിയാക്കുന്നതിന് മുന്നേതന്നെ ആവേശത്തോടെ വീണ്ടും നുണഞ്ഞെടുത്തു… വർദ്ധിതമായ ആവേശത്തോടെ അവളുടെ ശരീരത്തെ തന്റെ ശരീരത്തിലേക്ക് അമർത്തി അവൻ ആഞ്ഞ് പുണർന്നു… ഒരുവേള അവൻ തന്നെ ഞെക്കി പൊട്ടിക്കുമോ എന്ന് പോലും ദക്ഷ ഭയന്നു …അത്രയ്ക്ക് ഇൻ്റൻസായിരുന്നു ആ ഹഗിങ്…. ശ്വാസംമുട്ടും എന്ന ഘട്ടത്തിൽ അവൾ ദേവൻറെ ചുണ്ടിൽ പല്ലുകളാഴ്ത്തി …
ആ വേദനയിൽ അവൻ പെട്ടെന്ന് പിറകിലേക്ക് മാറി …
കടിച്ചെടുത്തോടി എന്നെ നീ ???ദേവൻ തൻറെ മുറിഞ്ഞ ചുണ്ടുകളിൽ തടവിക്കൊണ്ട് അവളോട് ചോദിച്ചു ..
കടിച്ചെന്നോ??? നിങ്ങളല്ലേ മനുഷ്യാ എന്നെ ഞെക്കി പൊട്ടിക്കാൻ നോക്കിയത് ..എൻറെ എല്ലുകളെല്ലാം ഒടിഞ്ഞെന്നാ തോന്നുന്നേ …അവൾ കേറുവോടെ അവനോട് പറഞ്ഞു .
സോറി വാവേ പെട്ടെന്ന് വന്ന സന്തോഷത്തിൽ ….
Ithinte baki ee aduthenganum varo
Bro one month ayi