ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 366

അവൻ ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി …ഇന്നലെ അവൻ ഇവിടെ എസ്.പി അയി ചാർജെടുത്തു.

സത്യം.. എന്നിട്ട് എന്നെ വിളിച്ചു കൂടിയില്ല …ദുഷ്ടൻ ….വൈദേഹി സ്വയം പറഞ്ഞു ..ദേവേട്ടാ ഞാൻ കഴിക്കാൻ എടുക്കട്ടെ …

കുറച്ചു കഴിഞ്ഞു മതി മോളെ.. ദേവൻ പറഞ്ഞു ….പിന്നെ മോളെ നിൻറെ അമ്മാവൻ ഇല്ലേ ,,അനന്തൻ …

അങ്ങേർക്കിട്ടൊരു അടാറ് പണി കിട്ടിയാൽ ….അത് ആരായിരിക്കും കൊടുത്തിട്ടുണ്ടാവുക ……Any idea…. പുറത്തേക്കിറങ്ങാൻ പോയ വൈദേഹിയോട് അവൻ ചോദിച്ചു…

ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ… എന്ന തിയറി വെച്ച് നോക്കുവാണെങ്കിൽ അത് കർണേട്ടൻ ആയിരിക്കും… പിന്നെ അമ്മാവൻറെ സ്വഭാവം അനുസരിച്ച് കർണേട്ടനായി ഒന്നും ചെയ്യേണ്ടി വരില്ല പുള്ളി തന്നെ നേരെ പോയി ആ പണികൾ കൈപ്പറ്റിക്കോളും ….അവൾ ഒരു ആലോചനയോടെ പറഞ്ഞു… ഇപ്പോൾ അങ്ങനെ ചോദിക്കാൻ??????

ഒന്നുമില്ല കുഞ്ഞേ നീ പോയി എന്തെങ്കിലും കഴിക്കാൻ എടുത്തിട്ട് വാ ….

ഇപ്പോഴല്ലേ ഒന്നും വേണ്ടെന്ന് പറഞ്ഞത്??? അവൾ ഇളിയിൽ കയ്യും കുത്തി അവനോട് കൂർപ്പിച്ച് ചോദിച്ചു …

അപ്പോൾ വിശപ്പില്ലായിരുന്നു…. ഇപ്പോൾ പെട്ടെന്ന് വന്നു …നീ പോയി എടുത്തിട്ട് വാ …വൈദേഹിക്കുട്ടി…. അവൻ അവളുടെ മൂക്കിലായി പിടിച്ചു കൊണ്ട് പറഞ്ഞു …

എൻറെ മൂക്കുത്തി …അവൾ ഉറക്കെ നിലവിളിച്ചുകൊണ്ട് അവൻറെ കൈ തട്ടിമാറ്റി ശേഷം ഒന്ന് പുച്ഛിച്ചിട്ട് അടുക്കളയിലേക്ക് പോയി ….

ദേവൻ പിന്നെയും ആലോചനയിൽ മുഴുകി …..അനന്തന്റെ മിസ്സിംഗ്… അനിരുദ്ധിൻെറ കൂടെ കാണപ്പെട്ട അജ്ഞാതശവം… രണ്ടും കൂട്ടി വായിച്ചാൽ….. ഇല്ല അങ്ങനൊരു പോസിബിലിറ്റി ഒരിക്കലുമില്ല… അവൻറെ മനസ്സിൽ പല സംശയങ്ങളും രൂപപ്പെട്ടു ….അതെ സമയമായി കർണ്ണനെ നേരിൽ കാണാൻ ….അവൻ ഇരു കൈകളും തലയ്ക്കു പിന്നിലായി പിടിച്ചു കൊണ്ട് കസേരയിലേക്ക് ചാരികിടന്നു…

***************************************

ഇതേ

സമയം വാർത്ത കണ്ടുകൊണ്ടിരുന്ന കർണന്റെ ചുണ്ടുകൾ മൊഴിഞ്ഞു….

SO HE STARTED THE HUNTING…BUT WHO IS THE OTHER BEGGER….അപ്പോൾ ഉടൻ തന്നെ അമരാവതിയിലെ യുവരാജാവുമായി ഒരു മുഖാമുഖം ഉണ്ടാകും…..

**********************************

കൺപോളകൾക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു…. അത് വകവയ്ക്കാതെ സമർ തൻറെ കണ്ണുകൾ വലിച്ചുതുറന്നു ….കൈകൾ അനക്കാൻ ശ്രമിച്ചു സാധിക്കുന്നില്ല.. ഇരു കൈകളും ബന്ധനത്തിലാണ് ….സമർ ചുറ്റും നോക്കി മനോഹരമായ ഒരു മുറിയാണ് ഒരു സൈഡിൽ അടുക്കി വച്ചിരിക്കുന്ന ഇൻഡോർ പ്ലാൻ്റ്സ്… ഭിത്തിയിൽ മനോഹരമായ ചിത്രങ്ങൾ …കൂടാതെ അഴകൊത്ത ശില്പങ്ങളും ..

ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം,, സമർ ആനന്ദ് ……

അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ഡോർ തുറന്ന് രണ്ടുപേർ അകത്തേക്ക് പ്രവേശിച്ചു ….

AGAIN SORRY FOR THE INCONVENIENCE.. അകത്തേക്ക് കയറിയ യുവതി പറഞ്ഞു …. കയറിവന്ന രണ്ടുപേരെയും കണ്ടു സമർ തരിച്ചിരുന്നു …..

…വൈഗ …..അമർനാഥ് …..അവൻ അവരുടെ പേരുകൾ ഉരുവിട്ടു…

****************************†******

Updated: March 1, 2023 — 10:22 pm

27 Comments

  1. Ithinte baki ee aduthenganum varo

  2. Bro one month ayi

Comments are closed.