രണ്ടുദിവസം കഴിഞ്ഞു…. ഒരു പ്രഭാതത്തിൽ ടിവി ചാനലുകൾ ഒരു വാർത്ത ബ്രേക്ക് ചെയ്തു …..
കൂമൻ പാറയിൽ രണ്ട് അജ്ഞാത ശവങ്ങൾ ….കൂമൻ പാറയിൽ രണ്ട് അജ്ഞാത ശവങ്ങൾ കണ്ടെടുത്തു, രാവിലെ ആരാധനയ്ക്കായി പോയ ആദിവാസികളാണ് ബോഡി കണ്ടെത്തി പോലീസിനെ അറിയിച്ചത് ..വനത്തിൽ രണ്ടുഭാഗത്തായാണ് ശരീരങ്ങൾ കാണപ്പെട്ടത്.. അന്വേഷണം പുരോഗമിക്കുന്നു.. ഇതായിരുന്നു വാർത്ത ..
വാർത്ത കണ്ടുകൊണ്ടിരുന്ന ലക്ഷ്മണന്റെ കൈയിലെ ഗ്ലാസ് അറിയാതെ തന്നെ താഴേക്ക് വീണുടഞ്ഞു. രണ്ടു ബോഡിയോ??? അവൻ ഉടൻ തന്നെ അഭിലാഷിനെ കോൺടാക്ട് ചെയ്തു ….പക്ഷേ അവനും വിശദമായി വിവരങ്ങൾ അറിയില്ലായിരുന്നു …ഇവിടെ ദേവനും ആ വാർത്ത കണ്ട് അസ്വസ്ഥനായിരുന്നു…
*************************************
രണ്ടെണ്ണം അടിച്ചു സ്വസ്ഥമായി കിടന്നുറങ്ങാം എന്ന് വിചാരിച്ചതാ മൈ** …ഇതിപ്പോ രാവിലെ തന്നെ വന്നു ശവത്തിന് കാവൽ കിടക്കേണ്ട അവസ്ഥ ആയല്ലോ… തൻറെ ജീപ്പിൻറെ ബോണലായി കാലുകൾ കയറ്റിവെച്ച് സിഐ അലക്സ് പരിതപിക്കുകയാണ്… എടോ തോമസ് അവിടെ എന്തായി???
സാർ ഫോറൻസിക്കുകാർ പരിശോധിക്കുകയാണ്….
സാർ ,എസ് പി ഇങ്ങോട്ടേക്ക് പുറപ്പെട്ടു എന്ന് മെസ്സേജ് വന്നു… അങ്ങോട്ടേക്ക് വന്ന മറ്റൊരു പോലീസുകാരൻ പറഞ്ഞു …
ആരാ സാർ പുതിയ എസ് പി… തോമസ് അലക്സിനോട് ചോദിച്ചു..
ഏതോ ഒരു തെലുങ്കനാ… ഇന്നലെയാ ചാർജെടുത്തത് …ഇനി അയാൾ എന്തുണ്ടാക്കാൻ ആണോ ഇങ്ങോട്ട് വരുന്നത്???
അല്പസമയത്തിനുള്ളിൽ അവിടേക്ക് ഒരു ബീക്കൺ വച്ച സ്കോർപിയോ വന്നു നിന്നു… അതിൽനിന്നും പുതിയ എസ്പി പുറത്തേക്കിറങ്ങി …
അവിടെ നിന്ന ഒരു പോലീസുകാരൻ വന്നിറങ്ങിയ ഓഫീസറുടെ നെയിം പ്ലേറ്റിലേക്കും തോളിലെ ബാഡ്ജിലേക്കും നോക്കി…..
…..സൂര്യനാരായണൻ I.P.S……
*************************************
ഞാനിത് അനുവദിക്കില്ല…. അവർ എൻറെ ആണ് …എൻറെ മാത്രം…. ഈ നകുലിന്റെ സാമ്രാജ്യത്തിലെ രത്നങ്ങൾ…. എൻറെ മാത്രം സ്വത്തുക്കൾ ….അവരെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല….. 24 മണിക്കൂർ….. അതിനകം എനിക്ക് ഇവന്മാരുടെ മൊത്തം ഡീറ്റെയിൽസ് കിട്ടിയിരിക്കണം…… നകുൽ ആ ഫോട്ടോസ് തന്റെ മുന്നിൽ നിൽക്കുന്നവരുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു …….
ആ ഫോട്ടോസ് അവിടെയാകെ ചിതറി വീണു… അതിൽ ദേവൻറെ കയ്യിൽ തൂങ്ങി നിൽക്കുന്ന ദക്ഷയുടെയും കർണന്റെ കൂടെ നിൽക്കുന്ന വൈഗയുടെയും ചിത്രങ്ങൾ ആയിരുന്നു….
ആയുസ്സെത്താതെ മരിക്കാനാണല്ലോ നിൻറെയൊക്കെ വിധി …അതും എൻറെ കൈകൊണ്ട് ഇഞ്ചിഞ്ചായി…… നകുൽ ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു….
***************************************
അനിരുദ്ധിൻെറ കൂടെ കാണപ്പെട്ട മൃതദേഹം ആരുടെ ആയിരിക്കും എന്ന് ആലോചനയിലായിരുന്നു ദേവൻ ….തൻറെ മൊബൈലിന്റെ റിങ്ടോൺ ആണ് അവനെ അതിൽ നിന്ന് ഉണർത്തിയത് ….
സർ… അയാൾ രണ്ടുദിവസമായി മിസ്സിംഗ് ആണ് ….മൂന്ന് ദിവസം മുൻപ് ഉൾക്കാട്ടിൽ നിന്നും ദേവലോകം ടിംമ്പേർസിനുള്ള തടിയുമായി തിരിച്ചതാണ് പിന്നെയാളെ ആരും കണ്ടിട്ടില്ല….. അയാളുടെ കൂടെ വന്ന രണ്ടുപേരും മിസ്സിംഗ് ആണ്…
അനന്തനെ സ്കെച്ച് ചെയ്യാനായി ദേവദേവൻ ഏർപ്പെടുത്തിയ ആളുടെ കോൾ ആയിരുന്നു… നല്ലൊരു പണി അയാൾക്ക് കൊടുക്കണമെന്ന് ദേവൻ അന്നേ വിചാരിച്ചതാണ് ….
ശരി നീ ഒന്നുകൂടെ അന്വേഷിക്കൂ…
ദേവൻ കോൾ കട്ട് ചെയ്തു…
അപ്പോഴാണ് വൈദേഹി ഔട്ട് ഹൗസിലേക്ക് കയറിവന്നത് …..
ദേവേട്ടാ… കൂമൻ പാറയിൽ കണ്ട ആ അജ്ഞാതശവങ്ങൾ…. അവളൊന്നു നിർത്തി …
അതിലൊന്ന് അനിരുദ്ധനാണ്.. മറ്റേയാൾ ….ഒരറിവുമില്ല …പിന്നെ നീ അതോർത്ത് പേടിക്കണ്ട…. കാര്യങ്ങളൊക്കെ സൂര്യൻ നോക്കിക്കോളും.
സൂര്യേട്ടനോ??? അത് എങ്ങനെ???
Ithinte baki ee aduthenganum varo
Bro one month ayi