നോക്കി പേടിപ്പിക്കുന്നോ??? ഉണ്ടക്കണ്ണി.. ദേവൻ അതും പറഞ്ഞു അവളുടെ കവിളിലിട്ട് ഒരു കുത്തു കൊടുത്തു..
ദേ എൻറെ കൊച്ചിനെ ഉപദ്രവിച്ചാൽ ഉണ്ടല്ലോ ???ദക്ഷ ദേവനോട് തട്ടിക്കയറി …
ഉപദ്രവിച്ച നീ എന്നാ ചെയ്യും??? ദേവനും വിട്ടുകൊടുത്തില്ല …
തന്നെ ഞാൻ ഇരുട്ടത്തൂട്ടി വെട്ടത്തുറക്കും …….അവൾ അവനോട് ചേർന്നു എന്ന് പറഞ്ഞു…
വൈദേഹിയെ ഒന്ന് നോർമൽ ആക്കാൻ വേണ്ടിയാണ് അവർ ഈ പരിപാടിയെല്ലാം കാട്ടുന്നത്…
മതി …മതി ..രണ്ടും അങ്ങോട്ട് മാറിയെ വൈദേഹി അവരെ 2 പേരെയും പിടിച്ചു മാറ്റി …
എൻറെ മോള് പറഞ്ഞു കൊണ്ട് ഞാൻ ഒന്നും ചെയ്യുന്നില്ല …ദക്ഷ വലിയ ഗമയിൽ പറഞ്ഞു ..
ഒന്ന് പോടീ …ദേവൻ അവളെ ഒന്ന് പുച്ഛിച്ചു വിട്ടു .
ഏട്ടത്തി തിരികെ കൊച്ചിക്കല്ലേ???
അതേ മോളെ….
എന്നാൽ വിട്ടോ …മഴയെത്തും മുമ്പേ പോയി വീട്ടിൽ കയറൂ.. ദക്ഷാ… ദേവൻ അവളെ കളിയാക്കി പറഞ്ഞു…
വൈദേഹി ചിരിച്ചുകൊണ്ട് കാറിലേക്ക് കയറി …ദക്ഷ ആവട്ടെ പിറകിലായി കിടന്ന തന്റെ ഡിഫൻഡറിലേക്കും…
വൈദേഹി കാറിനകത്ത് കയറിയതും ദേവൻ ദക്ഷയുടെ പിറകെ പോയി… അവളെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു… ഇരുട്ടത്തൂട്ടുന്നതൊക്കെ OK.. പക്ഷേ വെട്ടത്ത് ഉറങ്ങുമ്പോൾ നീയും വേണം എന്നോടൊപ്പം… നിന്നെ മൊത്തമായി വെട്ടത്തിൽ കണ്ടിട്ടും കുറെ നാളായി ..അവൻ അവളുടെ ചെവിയിലായി മന്ത്രിച്ചിട്ട് പിൻ കഴുത്തിൽ അമർത്തി മുത്തമിട്ടു.. ദക്ഷയുടെ ദേഹമാസകലം ഒരു തരിപ്പ് പടർന്നു …പിറകിൽ നിന്നും തന്നെ പുണർന്ന ദേവൻറെ കൈയെടുത്ത് അവൾ അതിലേക്ക് ചുണ്ടുകൾ അമർത്തി… ദേവൻ അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി …അവളുടെ കണ്ണുകൾ നാണത്താൽ കുനിഞ്ഞിരുന്നു …
.എന്റെ വാവേ.. ഇങ്ങനെ നാണിക്കല്ലേ എനിക്ക് നിന്നെ കടിച്ചു തിന്നാൻ തോന്നുന്നു.. അവൻ മെല്ലെ പറഞ്ഞു.. അവൾ മുഖമുയർത്തി അവനെ കുറുമ്പോട് നോക്കി…. ദേവൻ എന്തോ പറയാനായി തുടങ്ങിയതും ദക്ഷ അവൻറെ ചുണ്ടുകളെ തൻറെ അധരങ്ങളാൽ കവർന്നെടുത്തിരുന്നു…..
താൻ ഇരുന്ന കാറിൻറെ പിൻവശത്തെ ഗ്ലാസിലൂടെ ദേവനെയും ദക്ഷയെയും നോക്കിയിരുന്ന വൈദേഹി അത് കണ്ടതും പെട്ടെന്ന് നേരെ ഇരുന്നു തൻറെ രണ്ട് കൈകളാൽ മുഖം പൊത്തി….. അയ്യേ ഇച്ചീച്ചി പിള്ളേര്….
അല്പസമയത്തിനുശേഷം ദേവൻ വന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ….എന്നാൽ പോകാം ….
അവൻ തിരിഞ്ഞു വൈദേഹിയെ നോക്കി അവളുടെ മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു …
**************************************
തിരികെ തറവാട്ടിൽ എത്തിയ വൈദേഹി ആര്യയോട് നല്ല ഒരു സൗഹൃദം സ്ഥാപിച്ചു.. ഇടയ്ക്ക് നല്ല സമയം നോക്കി അവൾക്ക് സംഭവിച്ച കാര്യങ്ങളെപ്പറ്റി ആര്യയോട് അവൾ തുറന്നു പറഞ്ഞു …എല്ലാം കേട്ട് കഴിഞ്ഞ ആര്യക്ക് അവളെ എങ്ങനെ സമാധാനപ്പെടുത്തണമെന്ന് പോലും അറിയില്ലായിരുന്നു.. ഒടുവിൽ തൻറെ ജ്യേഷ്ഠനാണ് അതിന് കാരണം എന്ന് അവൾ പറഞ്ഞപ്പോൾ… അയാളെ കൊന്നു കളയുകയാണ് വേണ്ടത് എന്ന് അവളും പറഞ്ഞു ….അത്രയ്ക്ക് അവൾ അനുഭവിച്ചിട്ടുണ്ടായിരുന്നു…
Ithinte baki ee aduthenganum varo
Bro one month ayi