തിരികെ പാലക്കാടേക്കുള്ള യാത്രയിലാണ്.. ദേവനും, വൈദേഹിയും.. അവിടെ ഒരു പ്ലോട്ട് കാണണം എന്ന് പറഞ്ഞ് ദക്ഷയും അവരോടൊപ്പം കൂടിയിരുന്നു… ദേവനാണ് കാറോടിച്ചിരുന്നത്… ദക്ഷയുടെ കാറുമായി സമർ പിറകെ ഉണ്ടായിരുന്നു… വൈദേഹി ഇടതടവില്ലാതെ ദക്ഷയോട് സംസാരിച്ചുകൊണ്ടിരുന്നു ………
എന്നാൽ ദേവൻറെ മുഖത്ത് തികച്ചും ഗൗരവഭാവം… നമ്മൾ ഇത് എങ്ങോട്ടാ പോകുന്നത് ദേവേട്ടാ… കുറച്ചു കഴിഞ്ഞ് പുറത്തേക്ക് നോക്കിയ വൈദേഹി പരിചിതമില്ലാത്ത വഴി കണ്ടു ദേവനോട് ചോദിച്ചു ..
ഇവിടെ ഒരാളെ കാണാനുണ്ട് .. … കണ്ടു കഴിഞ്ഞ് നമുക്ക് തറവാട്ടിലേക്ക് പോകാം..
ആയിക്കോട്ടെ അവൾ വീണ്ടും ദക്ഷയുമായി സംസാരിക്കുന്നത് തുടർന്നു…
അവരുടെ വാഹനങ്ങൾ ആളൊഴിഞ്ഞ റിസോർട്ടിലേക്ക് കയറ്റി നിർത്തി …റിസോർട്ടിന് പുറത്തായി തന്നെ ദേവൻറെ സെക്യൂരിറ്റി ഗാർഡ്സ് ഉണ്ടായിരുന്നു…
നല്ല സ്ഥലം അല്ലേ ഏട്ടത്തി??? ദക്ഷയുടെ കൈപിടിച്ച് ഇറങ്ങിയ വൈദേഹി ചുറ്റുപാടും നോക്കി പറഞ്ഞു…
വാ നമുക്ക് അകത്തേക്ക് പോകാം…. ദേവൻ മുന്നിൽ നടന്നു.. ഒരു വലിയ ഹാളിലേക്കാണ് അവർ വന്നു കയറിയത്…. ദേവൻ വൈദേഹിയെ കൈകാട്ടി വിളിച്ചു..
എന്താ ദേവേട്ടാ??? അവൾ അടുത്തേക്ക് ചെന്നു .
മോൾക്ക് ദേവേട്ടൻ നരസിംഹ സ്വാമിയുടെ നടയിൽ വച്ച് ഒരു വാക്ക് തന്നിരുന്നു ഓർമ്മയുണ്ടോ??? ഇത് കേട്ടതും അവളിലൂടെ ഒരു മിന്നൽപിണർ കടന്നുപോയി ..അവൾ ഓർക്കാൻ ഇഷ്ടമില്ലാത്ത ആ സംഭവങ്ങൾ അവളുടെ ഉള്ളിൽ ഒരു തിരശ്ശീലയിൽ എന്നത് പോലെ കടന്നുവന്നു… അവളുടെ കൈകൾ ദേവന്റെ കൈകളിലേക്ക് മുറുകി..
അന്ന് എൻറെ മോളെ വേദനിപ്പിച്ചതിൽ ഒരുവൻ ഈ ചുവരുകൾക്ക് അപ്പുറത്തുണ്ട്..
ദേവേട്ടാ …അവളുടെ സ്വരം വിറച്ചു..
എന്താ മോളെ ദേവേട്ടനോട് ഇങ്ങനെ ഒരു ആവശ്യം പറയേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ മോൾക്ക് തോന്നുന്നുണ്ടോ??? അന്നത്തെ വൈദേഹിയുടെ ധൈര്യം എൻറെ കുട്ടിക്ക് നഷ്ടപ്പെട്ടോ ???
ദക്ഷ അവളുടെ അടുത്തേക്ക് വന്നു അവളുടെ തലയിൽ തലോടി…
എൻറെ കുട്ടിക്ക് ഒരു ധൈര്യക്കുറവും ഇല്ല …ഉണ്ടോ മോളെ ??ദക്ഷാ വൈദേഹിയുടെ മുഖം തനിക്ക് നേരെ പിടിച്ചു കൊണ്ട് ചോദിച്ചു ..
വൈദേഹി ഇരു കരങ്ങളാലും തൻറെ കണ്ണുകൾ അമർത്തിത്തുടച്ചു… അന്ന് രാത്രിയിലെ അവളുടെ നിസ്സഹായ അവസ്ഥ …ആ വേദന …അവൾ ഓർത്തെടുത്തു. അതോർക്കുമ്പോൾ അവളുടെ രക്തം ചൂട് പിടിക്കാൻ തുടങ്ങി …
ഇല്ല ..എനിക്ക് അവനെ കാണണം.. ഈ കയ്യാൽ എനിക്ക് അവനെ കൊല്ലണം ..അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു…
അവളിൽ പെട്ടെന്ന് വന്ന മാറ്റം ദക്ഷയെ ഒരു നിമിഷം അമ്പരപ്പിച്ചു.. എന്നാൽ ദേവന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല.. അവൻ ആ റൂമിലേക്കുള്ള ഡോർ വലിച്ചു തുറന്നു …..
അതിൻറെ ഒത്ത നടുക്കായി അവൻ നിൽപ്പുണ്ടായിരുന്നു… ഇരുകൈകളും രണ്ട് സൈഡിലേക്ക് ചങ്ങലയാൽ വലിച്ച് ബന്ധിപ്പിച്ചിരിക്കുന്നു ..കാലുകൾ താഴെ ഉറപ്പിച്ചിരിക്കുന്ന ഒരു സ്റ്റീൽ പൈപ്പിലേക്ക് പിടിച്ചു കെട്ടി വെച്ചിട്ടുണ്ട് ..അവനൊന്ന് അനങ്ങാൻ കൂടി സാധിക്കുന്നുണ്ടായിരുന്നില്ല… അവൻറെ മുഖത്ത് ഒരു കോമാളിയുടെ മുഖംമൂടി ഉണ്ടായിരുന്നു ….ആ മുഖംമൂടി കണ്ടതും വൈദേഹി ദേവന്റെ കൈകളിലേക്ക് അമർത്തിപ്പിടിച്ചു… അന്ന് തനിക്കടുത്തേക്ക് നടന്നടുത്ത ഒരാളുടെ മുഖത്ത് ഇതേ മുഖംമൂടി അവൾ കണ്ടിരുന്നു… അവൻറെ മുഖം മാത്രമാണ് അവൾ തിരിച്ചറിയാതിരുന്നത് …
അന്ന് നിൻറെ അവസ്ഥ എന്തായിരുന്നോ അതുപോലെയാണ് ഇപ്പോൾ അവൻറെ നിലയും.. നിനക്ക് അവനെ എന്ത് വേണമെങ്കിലും ചെയ്യാം ..ദേവൻ അവളോട് പറഞ്ഞു.
അവൾ മെല്ലെ അടി വെച്ചടി വെച്ച് അനിരുദ്ധന്റെ അടുത്തേക്ക് നടന്നു.. അവൻറെ സമീപത്തെത്തി അവൾ കണ്ണുകൾ അടച്ചു,,,,, ഒരു നിമിഷം താൻ അനുഭവിച്ച വേദനകളെ പറ്റി ഓർത്ത് കണ്ണുകൾ അമർത്തിത്തിറന്നു… ആ കണ്ണുകളിൽ രക്ത വർണ്ണം പടർന്നിരുന്നു.. വല്ലാത്ത ഒരു ആവേശത്തോടെ ഒരു സൈഡിൽ നിന്ന് സർജിക്കൽ ബ്ലഡ് എടുത്ത് അവൻറെ നെഞ്ചിലൂടെ വീണ്ടും വീണ്ടും അവൾ അമർത്തി വരഞ്ഞു… അപ്രതീക്ഷിതമായി തന്റെ ശരീരത്തിലേറ്റ മുറിവുകൾ അബോധാവസ്ഥയിൽ നിന്നും അവനെ ഉണർത്തി… അവൻ പലതും പറഞ്ഞുകൊണ്ട് അലറിക്കരഞ്ഞു.. എന്നാൽ ആ സ്വരം കേട്ട് വൈദേഹി ഒരു നിമിഷം സ്തംഭിച്ച് നിന്നു …അതിവേഗം തന്നെ അവളുടെ കൈകൾ ആ മുഖംമൂടി പറിച്ചെടുത്തു
……….അനിയേട്ടൻ………..
അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അനിയേട്ടൻ എങ്ങനെ ഇവിടെ??? അവളുടെ ഉള്ളിൽ ഒരു ചോദ്യം ഉയർന്നുപൊങ്ങി ….പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ തിരികെ ഓടി ദേവന്റെ അടുത്തെത്തി .
ഇയാളാണോ എന്നെ…. ഇയാളും…ഇയാളും ഉണ്ടായിരുന്നോ???? അവൾ ദേവൻറെ ഷർട്ടിൽ അമർത്തിപ്പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു ….
ഉണ്ടായിരുന്നു …ഇവനാണ് തറവാട്ടിൽ നിന്ന് നിന്നെ കടത്താനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തതും… അവൻ വൈദേഹിയുടെ മുഖത്ത് നോക്കാതെ അനുരുദ്ധനെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു…
Ithinte baki ee aduthenganum varo
Bro one month ayi