ദേവദത്ത 2 (സ്മൃതിസാഗരം) [VICKEY WICK] 138

Views : 6518

വെകുന്നേരമായാൽ ആമകളുടെയെല്ലാം തോടിന് കനം കുറഞ്ഞു പഞ്ഞിക്കെട്ട് ആകുമായിരുന്നു എന്ന് തോന്നും. അതുകൊണ്ടല്ലെ രാവിലെ രണ്ടുകാലിൽ ഇഴഞ്ഞിരുന്ന അവർ വൈകിട്ട് പെരുവിരലിൽ കുത്തി ഓടുമായിരുന്നത്. ബസിൽ ഇരിക്കുമ്പോൾ അത്രെയും ചെലപ്പോട് ചെലപ്പ് തന്നെ.

 

ബസ് ഇറങ്ങിയാൽ ഉടനെ ഓടും വരമ്പു വഴി. ലേഖയും പോരും മിക്കപ്പോഴും കൂടെ. പടിപ്പുര കടക്കുമ്പോഴേ അന്നത്തെ പലഹാരത്തിന്റെ മണം മൂക്കിലങ്ങനെ നിറയും. ഞാനും ലേഖയും പലപ്പോഴും ബാഗ് പോലും ഊരാൻ മറന്നാണ് അടുക്കളയിലേക്ക് ഓടുക.

 

“ആ… അ. പോയി സഞ്ചിയും അഴിച്ച് വെച്ച് കയും കഴുകിട്ട് വാ രണ്ടും. ഇല്ലാതെ ഒരു നുള്ള് പോലും കിട്ടില്ല. എന്റെ കൈന്നു കിട്ടും നുള്ള്. “

 

അമ്മയുടെ ഒച്ചകേൾക്കുന്നതെ ഓടും ഞങ്ങൾ. പോയി കയ്യും കഴുകി വന്നിരിക്കുമ്പോൾ പലഹാരവും മേശയിൽ എടുത്ത് വെച്ചിട്ട് ഉണ്ടാകും. കൂടെ ചൂടുകാപ്പിയും. ഏലക്കായ ഇട്ട കട്ടൻ കാപ്പി… ഓർത്താലേ വരും അതിന്റെ രുചി നാവിൽ. പലഹാരം എന്തുമാകാം ഇലയടയോ, കൊഴുക്കട്ടയോ, പഴംപൊരിയോ, ഉപ്പുമാവോ അങ്ങനെയെന്തും.

 

എന്ത് തന്നെ ആണെങ്കിലും രുചിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ലേഖ പിന്നെ പോകുക ലീലാവതിയമ്മ കൂട്ടാൻ വരുമ്പോഴാണ്. മഞ്ചു ചേച്ചിയുടെ നൃത്തക്ലാസ് ഉണ്ടായിരുന്നു ദിവസവും. അത് കഴിയുമ്പോഴേക്കും സമയം ഒരു 7 മണി എങ്കിലും ആകും.

 

നൃത്തക്ലാസ്സ്‌ കഴിഞ്ഞാൽ ഉടനെ രണ്ടാളും ഓടും. കുഞ്ഞിപ്പാറു മുത്തശ്ശിയുടെ അടുത്തേക്ക് കഥകേൾക്കാൻ. കുഞ്ഞിപ്പാറു മുത്തശ്ശി എന്തെല്ലാം കഥകളാ പറഞ്ഞിരുന്നത്… മേഘക്കാവിലെ മന്ത്രവാദികളുടെ കഥ, മയൂരികാവിലെ വനദേവത, സർപ്പ കഥകൾ, യക്ഷിക്കഥകൾ എന്ന് വേണ്ട…

Recent Stories

The Author

Vickey Wick

22 Comments

  1. വളരെയേറെ ഹൃദ്യം. ദേവദത്തയുടെ ഫീലിങ്ങ്സ് എല്ലാം അതുപോലെ വായനക്കാരൻ കിട്ടുന്ന ശൈലി അപാരം. ഒരുപക്ഷേ, വായിക്കുമ്പോ ദേവദത്തയായി തന്നെ നമ്മൾ മറിപ്പോകുന്നു.എഴുത്ത് നല്ലപോലെ നടക്കട്ടെ. പുതിയ പതിപ്പിനായുള്ള കാത്തിരിപ്പ്…

    1. നന്ദി സുഹൃത്തേ. ഈ ഒരു സാനം മാത്രം എഴുതുമ്പോ എനിക്കും ഒരു സംതൃപ്തിയാണ്. ഇതുപോലെ എനിക്ക് ഇത്‌ തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  2. എന്തെഴുത്താണ് മനുഷ്യാ….!! പറയാതെ വയ്യ… അത്രയ്ക്കും മനോഹരം… ❤
    വളരേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകുകയാണ്… കുളത്തിലെ കുളിയും യക്ഷിക്കഥകളും പരിചയമില്ലെങ്കിലും അവ അനുഭവിച്ചറിഞ്ഞു… സ്മൃതിസാഗരം… 💥 അത്രയും അനുയോജ്യമായ തലക്കെട്ട്… രാവിലെയുണർന്നു ബസ്സിൽ വലിഞ്ഞു കയറി ചുമട്ടു തൊഴിലാളികളെ പോലെ ബാഗും ചുമന്നു സ്കൂളിൽ പോകുന്നതും, ഉച്ചയ്ക്ക് ഭക്ഷണത്തിനൊപ്പം പങ്കു വയ്ക്കുന്ന സ്നേഹവും സൗഹൃദവും മൂല്യങ്ങളുമൊക്കെയും ഒരു വേദന കലർന്ന പുഞ്ചിരിയോടെയാണ് വായിക്കാൻ കഴിഞ്ഞത്… ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര നിഷ്കളങ്ക കാലഘട്ടം….
    വായിക്കുന്ന ഓരോരുത്തരും ദേവദത്തയെ പോലെ സ്മൃതിസാഗരത്തിൽ മുങ്ങി നനഞ്ഞു വിറച്ചായിരിക്കും ഉയർന്നു പൊങ്ങിയത്… ഗ്രേറ്റ്‌.. 🙏

    1. നന്ദി നിള. എല്ലാം എടുത്തു വായിക്കുമെന്ന് പ്രതീക്ഷിച്ചില്ല. 🥰 നിങ്ങൾക്ക് ഒക്കെ ഞാൻ ഉദ്ദേശിക്കുന്ന അതെ ഫീലിംഗ് കിട്ടുന്നുണ്ട് എന്നറിയുമ്പോൾ വല്ലാത്ത സന്തോഷമാണ്.

      1. സ്നേഹം ❤ എഴുത്ത്.. 💥
        ഹൊററിൽ കൈ വച്ചിട്ടില്ല… അത്രയ്ക്ക് ധൈര്യം ഇല്ല…. 😬

        1. Athrakk pedikkan onnum undennu thonnunnilla. Dhairyamayit angeduth vaayikkanam.

          1. എന്നാൽ ഓക്കേ…. ഏതായാലും പകൽ വായിക്കാം…😁 എസ്ര കണ്ടു 2 ആഴ്ച രാത്രി പുറത്തിറങ്ങാത്ത എന്നോടോ ബാലാ… അതിശയോക്തി അല്ലാ സത്യം ആണ്… 😬

  3. വളരെ നന്നായിട്ടുണ്ട്..

    1. വളരെ നന്ദി ഹർഷൻ സാർ. എന്നാണോ ഞാൻ നിങ്ങളുടെ അപരാജിതൻ പോലൊന്നു എഴുതുന്നത്.

  4. വിശ്വനാഥ്

    തൊണ്ണൂറിന്റെ തുടക്ക കാലത്തു ജനിച്ചവരുടെ കുട്ടിക്കാലം ഓർമിപ്പിച്ചു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണത ഇനിയുള്ള കാലം ഒരു nostalgic feeling ആയി അവശേഷിക്കും. Super എഴുത്ത്. ആശംസകൾ 🌹🌹🌹🌹🌹🌹

    1. താങ്ക് യു. നൊസ്റ്റാൾജിയ വല്ലാത്തൊരു ഫീൽ ആണ്. മനസിനു വല്ലാത്തൊരു സന്തോഷവും സമാധാനവും ഒപ്പം ചെറിയൊരു വേദനയും. 🥰

  5. കൈലാസനാഥൻ

    ദേവദത്തയുടെ സ്മൃതി സാഗരം കുട്ടിക്കാലത്തിന്റെ മധുര സ്മരണകൾ ഉണർത്തി. പ്രത്യേകിച്ചും കുളത്തിലെ കുളിയും യക്ഷിക്കഥയും ഒക്കെ .

    1. നന്ദി സുഹൃത്തേ. 🥰

  6. Uff….. Same question ഇതൊക്കെ എങ്ങനെ വരണു ……

    ഞാൻ ഒന്ന് എഴുതാൻ ചിന്തിച്ചാൽ ഫുൾ ഉടായിപ്പു മാറ്റാത്രമേ വരത്തൊള്ളൂ ഇങ്ങനെ ഒന്നും സ്വാപ്നത്തിൽ പോലും
    വരില്ല 😑

    1. ആ ചോദ്യത്തിന് മാത്രം ഉത്തരം ഇല്ല. ഇതൊക്കെ എന്തോ ആണെന്ന് തോന്നുന്നത് തന്നെ ഓരോത്തർ പറയുമ്പോളാ. എന്നായാലും DK ടെ ഫാൻ ബേസ് ഒന്നും നമുക്ക് ഇല്ലല്ലോ. ഉടായിപ്പ് ആണേൽ അത്രേം ഫാൻസ്‌ ഉണ്ടാകുവോ?

      1. 🤣🤣🤣🤣

  7. വീണ്ടുമൊരു കുട്ടിയായതുപോലെ ❣️❣️
    പഴയകാലത്തിന്റെ ഓർമ്മകൾ അതേപോലെ മനസിലേക്ക് വന്നു 🤗🤗🤗🤗🤗🤗

    1. താങ്ക് യു. ഒക്കെയും imagination ആണ്. എന്റെ കുട്ടിക്കാലം ഇത്പോലെ ഒരു തറവാട്ടിൽ ഒന്നും ആയിരുന്നില്ല.

  8. നിധീഷ്

    ഒറ്റയടിക്ക് കുട്ടികാലത്തേക്ക് ഒരു ടൈം ട്രാവൽ നടത്തിയ ഫീൽ…. 💖💖💖💖💖💖💖

    1. Thank you🥰

  9. Republish ചെയ്തത് എന്തിനാ, കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ? വീണ്ടും വായിക്കണോന്ന് അറിയാനാ.

    1. ഇല്ല. മെയിൻ തീം എല്ലാം സെയിം ആണ്. ഇൻട്രോഡക്ഷൻ ഇൽ ഉം മറ്റും ചെറിയ മാറ്റങ്ങളെ ഉള്ളു.വായിച്ചെങ്കിൽ ഇനി വായിക്കേണ്ടത് ഇല്ല.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com