ദേവദത്ത 2 (സ്മൃതിസാഗരം) [VICKEY WICK] 138

Views : 6518

പൊന്തിവന്നപ്പോൾ കണ്ട കാഴ്ച… നന്ദുവേട്ടനും ഹരിയേട്ടനും ലേഖയും നിൽക്കുന്നു. കുഞ്ഞുങ്ങളാണെല്ലാം. അവർ എണ്ണുകയാണ്.

 

“ആ… 64. ഇത്‌ വളരെ ചെറുതായി പോയല്ലോ. ഒരു 100 എങ്കിലും ഉണ്ടെങ്കിലേ ഒരു രസമുള്ളൂ.”

 

നന്ദുവേട്ടൻ ഒരു ചിരിയോടെ എന്നെ നോക്കി പറഞ്ഞു.

 

“എന്നാ നന്ദു തന്നെ മുങ്ങിക്കോ. “

 

ഹരിയേട്ടൻ പറഞ്ഞു.

 

“ആട്ടെ, എണ്ണിക്കോ… “

 

നന്ദുവേട്ടൻ വീരത്തം കാട്ടാൻ മുങ്ങി.

 

“ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്… “

 

അന്നത്തെ കളികൾ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും സ്കൂളിൽ പോകാൻ പിരിഞ്ഞു. ഞാനും ലേഖയും 5 ലും ഹരിയേട്ടൻ 8 ലും നന്ദുവേട്ടൻ 7 ലും പഠിക്കുന്ന സമയം. കുളത്തിലെ കുളിയും കഴിഞ്ഞ് പിന്നെ ഒരു തിരക്കാണ്. കാരണം കുളിയും കളിയുമാകുമ്പോൾ കാലം കടന്നുപോയാലും അറിയില്ല.

 

അമ്മയെപ്പോലെ തന്നെ ഇവരുടെയെല്ലാം വീട്ടിലെ അമ്മമാരും നല്ല പാചകക്കാരായിരുന്നു. എല്ലാവരും ഒരു പുസ്തകത്തിന്നു ആണോ പഠിച്ചത്? ഏയ്‌, വഴിയില്ല. കാരണം നാല് അമ്മമാരുടെയും ഒരേ കറിക്കുപോലും നാല് രുചിയായിരുന്നു.

 

തീറ്റയും കഴിഞ്ഞ് സ്കൂൾ കുപ്പായവും അണിഞ്ഞു ഇരുവശവും പായല് പിടിച്ച കല്ല് പതിച്ച ഇടവഴിയിലൂടെ ഒരൊട്ടമാണ്. പഴക്കം കൂടുമ്പോൾ സാധാരണ ഭംഗി കുറയുകയാണ് എല്ലാത്തിനും. എന്നാൽ ഈ ഇടവഴി… എത്ര പഴയത് ആകുന്നോ അത്രേം ഭംഗി കൂടുന്നു. പ്രകൃതിയോട് അടുക്കുന്നത് കൊണ്ട് ആകും.

 

ഇന്നത്തെ അപ്പൂപ്പൻ ഒക്കെ അന്ന് ചെറുപ്പമാണ്. അതുകൊണ്ട് വേഗം വന്നുപോകും. ഈ കുറുക്കുവഴിയോടി എങ്ങനെയെങ്കിലും ആൾടെ പള്ളയിൽ കയറിപ്പറ്റിയാൽ മതി. ബാക്കി അങ്ങേരു നോക്കോളും.

Recent Stories

The Author

Vickey Wick

22 Comments

  1. വളരെയേറെ ഹൃദ്യം. ദേവദത്തയുടെ ഫീലിങ്ങ്സ് എല്ലാം അതുപോലെ വായനക്കാരൻ കിട്ടുന്ന ശൈലി അപാരം. ഒരുപക്ഷേ, വായിക്കുമ്പോ ദേവദത്തയായി തന്നെ നമ്മൾ മറിപ്പോകുന്നു.എഴുത്ത് നല്ലപോലെ നടക്കട്ടെ. പുതിയ പതിപ്പിനായുള്ള കാത്തിരിപ്പ്…

    1. നന്ദി സുഹൃത്തേ. ഈ ഒരു സാനം മാത്രം എഴുതുമ്പോ എനിക്കും ഒരു സംതൃപ്തിയാണ്. ഇതുപോലെ എനിക്ക് ഇത്‌ തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  2. എന്തെഴുത്താണ് മനുഷ്യാ….!! പറയാതെ വയ്യ… അത്രയ്ക്കും മനോഹരം… ❤
    വളരേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകുകയാണ്… കുളത്തിലെ കുളിയും യക്ഷിക്കഥകളും പരിചയമില്ലെങ്കിലും അവ അനുഭവിച്ചറിഞ്ഞു… സ്മൃതിസാഗരം… 💥 അത്രയും അനുയോജ്യമായ തലക്കെട്ട്… രാവിലെയുണർന്നു ബസ്സിൽ വലിഞ്ഞു കയറി ചുമട്ടു തൊഴിലാളികളെ പോലെ ബാഗും ചുമന്നു സ്കൂളിൽ പോകുന്നതും, ഉച്ചയ്ക്ക് ഭക്ഷണത്തിനൊപ്പം പങ്കു വയ്ക്കുന്ന സ്നേഹവും സൗഹൃദവും മൂല്യങ്ങളുമൊക്കെയും ഒരു വേദന കലർന്ന പുഞ്ചിരിയോടെയാണ് വായിക്കാൻ കഴിഞ്ഞത്… ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര നിഷ്കളങ്ക കാലഘട്ടം….
    വായിക്കുന്ന ഓരോരുത്തരും ദേവദത്തയെ പോലെ സ്മൃതിസാഗരത്തിൽ മുങ്ങി നനഞ്ഞു വിറച്ചായിരിക്കും ഉയർന്നു പൊങ്ങിയത്… ഗ്രേറ്റ്‌.. 🙏

    1. നന്ദി നിള. എല്ലാം എടുത്തു വായിക്കുമെന്ന് പ്രതീക്ഷിച്ചില്ല. 🥰 നിങ്ങൾക്ക് ഒക്കെ ഞാൻ ഉദ്ദേശിക്കുന്ന അതെ ഫീലിംഗ് കിട്ടുന്നുണ്ട് എന്നറിയുമ്പോൾ വല്ലാത്ത സന്തോഷമാണ്.

      1. സ്നേഹം ❤ എഴുത്ത്.. 💥
        ഹൊററിൽ കൈ വച്ചിട്ടില്ല… അത്രയ്ക്ക് ധൈര്യം ഇല്ല…. 😬

        1. Athrakk pedikkan onnum undennu thonnunnilla. Dhairyamayit angeduth vaayikkanam.

          1. എന്നാൽ ഓക്കേ…. ഏതായാലും പകൽ വായിക്കാം…😁 എസ്ര കണ്ടു 2 ആഴ്ച രാത്രി പുറത്തിറങ്ങാത്ത എന്നോടോ ബാലാ… അതിശയോക്തി അല്ലാ സത്യം ആണ്… 😬

  3. വളരെ നന്നായിട്ടുണ്ട്..

    1. വളരെ നന്ദി ഹർഷൻ സാർ. എന്നാണോ ഞാൻ നിങ്ങളുടെ അപരാജിതൻ പോലൊന്നു എഴുതുന്നത്.

  4. വിശ്വനാഥ്

    തൊണ്ണൂറിന്റെ തുടക്ക കാലത്തു ജനിച്ചവരുടെ കുട്ടിക്കാലം ഓർമിപ്പിച്ചു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണത ഇനിയുള്ള കാലം ഒരു nostalgic feeling ആയി അവശേഷിക്കും. Super എഴുത്ത്. ആശംസകൾ 🌹🌹🌹🌹🌹🌹

    1. താങ്ക് യു. നൊസ്റ്റാൾജിയ വല്ലാത്തൊരു ഫീൽ ആണ്. മനസിനു വല്ലാത്തൊരു സന്തോഷവും സമാധാനവും ഒപ്പം ചെറിയൊരു വേദനയും. 🥰

  5. കൈലാസനാഥൻ

    ദേവദത്തയുടെ സ്മൃതി സാഗരം കുട്ടിക്കാലത്തിന്റെ മധുര സ്മരണകൾ ഉണർത്തി. പ്രത്യേകിച്ചും കുളത്തിലെ കുളിയും യക്ഷിക്കഥയും ഒക്കെ .

    1. നന്ദി സുഹൃത്തേ. 🥰

  6. Uff….. Same question ഇതൊക്കെ എങ്ങനെ വരണു ……

    ഞാൻ ഒന്ന് എഴുതാൻ ചിന്തിച്ചാൽ ഫുൾ ഉടായിപ്പു മാറ്റാത്രമേ വരത്തൊള്ളൂ ഇങ്ങനെ ഒന്നും സ്വാപ്നത്തിൽ പോലും
    വരില്ല 😑

    1. ആ ചോദ്യത്തിന് മാത്രം ഉത്തരം ഇല്ല. ഇതൊക്കെ എന്തോ ആണെന്ന് തോന്നുന്നത് തന്നെ ഓരോത്തർ പറയുമ്പോളാ. എന്നായാലും DK ടെ ഫാൻ ബേസ് ഒന്നും നമുക്ക് ഇല്ലല്ലോ. ഉടായിപ്പ് ആണേൽ അത്രേം ഫാൻസ്‌ ഉണ്ടാകുവോ?

      1. 🤣🤣🤣🤣

  7. വീണ്ടുമൊരു കുട്ടിയായതുപോലെ ❣️❣️
    പഴയകാലത്തിന്റെ ഓർമ്മകൾ അതേപോലെ മനസിലേക്ക് വന്നു 🤗🤗🤗🤗🤗🤗

    1. താങ്ക് യു. ഒക്കെയും imagination ആണ്. എന്റെ കുട്ടിക്കാലം ഇത്പോലെ ഒരു തറവാട്ടിൽ ഒന്നും ആയിരുന്നില്ല.

  8. നിധീഷ്

    ഒറ്റയടിക്ക് കുട്ടികാലത്തേക്ക് ഒരു ടൈം ട്രാവൽ നടത്തിയ ഫീൽ…. 💖💖💖💖💖💖💖

    1. Thank you🥰

  9. Republish ചെയ്തത് എന്തിനാ, കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ? വീണ്ടും വായിക്കണോന്ന് അറിയാനാ.

    1. ഇല്ല. മെയിൻ തീം എല്ലാം സെയിം ആണ്. ഇൻട്രോഡക്ഷൻ ഇൽ ഉം മറ്റും ചെറിയ മാറ്റങ്ങളെ ഉള്ളു.വായിച്ചെങ്കിൽ ഇനി വായിക്കേണ്ടത് ഇല്ല.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com