ദേവദത്ത 2 (സ്മൃതിസാഗരം) [VICKEY WICK] 138

അന്നൊക്കെ ബസിൽ കേറിയാൽ സ്കൂൾ എത്തുന്നത് അറിയില്ല. നാവിനു വിശ്രമം കൊടുക്കാതെ ചിലച്ചു കൊണ്ടിരിക്കും. കുട്ടികളെല്ലാം ആരോ എഴുതിക്കൂട്ടിയത് മുഴുവൻ കാണാതെ പഠിച്ച് വലിയ ആളുകാളാവാൻ അവരുടെ പുറത്തേക്കാൾ വലിയ സഞ്ചിയും ചുമന്നു ബസിൽ തൂങ്ങിപ്പിടിച്ചു യാത്ര തുടർന്നു.

 

സ്കൂളെത്തി ഇറങ്ങിയാൽ പിന്നത്തെ കാഴ്ച വലിയ പുറംതോടും ചുമന്നു രണ്ടുകാലിൽ പോകുന്ന ആമകളെ പോലെ ബാഗും തോളിൽ തൂക്കി പോണ കുട്ടികളെയാണ്. സ്കൂളിലെത്തിയാൽ പിന്നെ തലേ ദിവസത്തെ ഹോം വർക്ക്‌ ചെയ്യാനുള്ള പങ്കപ്പാടാണ്. കണക്കു ക്ലാസ്സ്‌ മാത്രം എല്ലാവരുടെയും അനിഷ്ടം പിടിച്ചു വാങ്ങി.

 

എല്ലാവർക്കും ഇഷ്ടമുള്ളതും സ്വസ്ഥതയും സമാധാനവും കളിയാടിയിരുന്നതുമായ പീരീഡ്കൾ ആയിരുന്നു മലയാളത്തിന്റെ പീരിയഡും പി ടി പീരിയഡും. മലയാളം ടീച്ചർ ന്റെ ഫാൻ ആയിരുന്നത് കൊണ്ടാകാം ഞാനും ഒരു മലയാളം ടീച്ചർ ആയി മാറിയത്. പി ടി പീരിയഡ് ആൺകുട്ടികൾ എല്ലാം ഓരോ കളിക്ക് പോകും.

 

പെൺകുട്ടികൾക്ക് കാല്പന്തും ക്രിക്കറ്റും കബഡിയും  ഒക്കെ നിഷിദ്ധമായിരുന്നല്ലോ. ഞങ്ങളിലെ കലാകാരികൾ ഉണരുന്ന സന്ദർഭമായിരുന്നു അത്. ആദ്യസമയത്തെ, മിമിക്രിയും, മോണോ ആക്റ്റും, പാട്ടും, ഡാൻസും ഒക്കെ കഴിഞ്ഞാൽ പിന്നെ അന്താക്ഷരിയാണ് അരങ്ങേറുക.ചില ദിവസം ഇതൊന്നും കാണില്ല. വെറുതെ വർത്തമാനം പറഞ്ഞു സമയം കളയും.

 

ഉച്ചയായാൽ രുചിഭേതങ്ങളുടെ സമയമാണ്. തീണ്ടലും തൊടീലുമില്ലാത്ത തീന്മേശകളായി പാഠപുസ്തകശയ്യകളായ ഡെസ്ക്കുകൾ മാറുന്ന സമയം. ഓരോ അമ്മമാരും തങ്ങളുടെ കൈപ്പുണ്ണ്യത്തിന്റെ രുചി നിറച്ച പാത്രങ്ങൾ എല്ലാം തുറക്കപ്പെടും.

 

ദേവകി അമ്മയുടെ കൈപുണ്യം ലേഖയും ലീലാവതി അമ്മയുടെ കൈപ്പുണ്യം ദേവദത്തയും ആസ്വദിച്ചിരുന്ന കാലം. അന്നൊന്നും പാത്രങ്ങളുടെ ഉടമകൾ ആയിരുന്നില്ല അതിലെ ഭക്ഷണത്തിന്റെ ഉടമകൾ. അത് കഴിച്ചു കഴിഞ്ഞാൽ കൈകഴുകാനായി ഒരു പാച്ചിൽ ആണ്.

22 Comments

  1. വളരെയേറെ ഹൃദ്യം. ദേവദത്തയുടെ ഫീലിങ്ങ്സ് എല്ലാം അതുപോലെ വായനക്കാരൻ കിട്ടുന്ന ശൈലി അപാരം. ഒരുപക്ഷേ, വായിക്കുമ്പോ ദേവദത്തയായി തന്നെ നമ്മൾ മറിപ്പോകുന്നു.എഴുത്ത് നല്ലപോലെ നടക്കട്ടെ. പുതിയ പതിപ്പിനായുള്ള കാത്തിരിപ്പ്…

    1. നന്ദി സുഹൃത്തേ. ഈ ഒരു സാനം മാത്രം എഴുതുമ്പോ എനിക്കും ഒരു സംതൃപ്തിയാണ്. ഇതുപോലെ എനിക്ക് ഇത്‌ തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  2. എന്തെഴുത്താണ് മനുഷ്യാ….!! പറയാതെ വയ്യ… അത്രയ്ക്കും മനോഹരം… ❤
    വളരേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകുകയാണ്… കുളത്തിലെ കുളിയും യക്ഷിക്കഥകളും പരിചയമില്ലെങ്കിലും അവ അനുഭവിച്ചറിഞ്ഞു… സ്മൃതിസാഗരം… ? അത്രയും അനുയോജ്യമായ തലക്കെട്ട്… രാവിലെയുണർന്നു ബസ്സിൽ വലിഞ്ഞു കയറി ചുമട്ടു തൊഴിലാളികളെ പോലെ ബാഗും ചുമന്നു സ്കൂളിൽ പോകുന്നതും, ഉച്ചയ്ക്ക് ഭക്ഷണത്തിനൊപ്പം പങ്കു വയ്ക്കുന്ന സ്നേഹവും സൗഹൃദവും മൂല്യങ്ങളുമൊക്കെയും ഒരു വേദന കലർന്ന പുഞ്ചിരിയോടെയാണ് വായിക്കാൻ കഴിഞ്ഞത്… ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര നിഷ്കളങ്ക കാലഘട്ടം….
    വായിക്കുന്ന ഓരോരുത്തരും ദേവദത്തയെ പോലെ സ്മൃതിസാഗരത്തിൽ മുങ്ങി നനഞ്ഞു വിറച്ചായിരിക്കും ഉയർന്നു പൊങ്ങിയത്… ഗ്രേറ്റ്‌.. ?

    1. നന്ദി നിള. എല്ലാം എടുത്തു വായിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ? നിങ്ങൾക്ക് ഒക്കെ ഞാൻ ഉദ്ദേശിക്കുന്ന അതെ ഫീലിംഗ് കിട്ടുന്നുണ്ട് എന്നറിയുമ്പോൾ വല്ലാത്ത സന്തോഷമാണ്.

      1. സ്നേഹം ❤ എഴുത്ത്.. ?
        ഹൊററിൽ കൈ വച്ചിട്ടില്ല… അത്രയ്ക്ക് ധൈര്യം ഇല്ല…. ?

        1. Athrakk pedikkan onnum undennu thonnunnilla. Dhairyamayit angeduth vaayikkanam.

          1. എന്നാൽ ഓക്കേ…. ഏതായാലും പകൽ വായിക്കാം…? എസ്ര കണ്ടു 2 ആഴ്ച രാത്രി പുറത്തിറങ്ങാത്ത എന്നോടോ ബാലാ… അതിശയോക്തി അല്ലാ സത്യം ആണ്… ?

  3. വളരെ നന്നായിട്ടുണ്ട്..

    1. വളരെ നന്ദി ഹർഷൻ സാർ. എന്നാണോ ഞാൻ നിങ്ങളുടെ അപരാജിതൻ പോലൊന്നു എഴുതുന്നത്.

  4. വിശ്വനാഥ്

    തൊണ്ണൂറിന്റെ തുടക്ക കാലത്തു ജനിച്ചവരുടെ കുട്ടിക്കാലം ഓർമിപ്പിച്ചു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണത ഇനിയുള്ള കാലം ഒരു nostalgic feeling ആയി അവശേഷിക്കും. Super എഴുത്ത്. ആശംസകൾ ??????

    1. താങ്ക് യു. നൊസ്റ്റാൾജിയ വല്ലാത്തൊരു ഫീൽ ആണ്. മനസിനു വല്ലാത്തൊരു സന്തോഷവും സമാധാനവും ഒപ്പം ചെറിയൊരു വേദനയും. ?

  5. കൈലാസനാഥൻ

    ദേവദത്തയുടെ സ്മൃതി സാഗരം കുട്ടിക്കാലത്തിന്റെ മധുര സ്മരണകൾ ഉണർത്തി. പ്രത്യേകിച്ചും കുളത്തിലെ കുളിയും യക്ഷിക്കഥയും ഒക്കെ .

    1. നന്ദി സുഹൃത്തേ. ?

  6. Uff….. Same question ഇതൊക്കെ എങ്ങനെ വരണു ……

    ഞാൻ ഒന്ന് എഴുതാൻ ചിന്തിച്ചാൽ ഫുൾ ഉടായിപ്പു മാറ്റാത്രമേ വരത്തൊള്ളൂ ഇങ്ങനെ ഒന്നും സ്വാപ്നത്തിൽ പോലും
    വരില്ല ?

    1. ആ ചോദ്യത്തിന് മാത്രം ഉത്തരം ഇല്ല. ഇതൊക്കെ എന്തോ ആണെന്ന് തോന്നുന്നത് തന്നെ ഓരോത്തർ പറയുമ്പോളാ. എന്നായാലും DK ടെ ഫാൻ ബേസ് ഒന്നും നമുക്ക് ഇല്ലല്ലോ. ഉടായിപ്പ് ആണേൽ അത്രേം ഫാൻസ്‌ ഉണ്ടാകുവോ?

  7. വീണ്ടുമൊരു കുട്ടിയായതുപോലെ ❣️❣️
    പഴയകാലത്തിന്റെ ഓർമ്മകൾ അതേപോലെ മനസിലേക്ക് വന്നു ??????

    1. താങ്ക് യു. ഒക്കെയും imagination ആണ്. എന്റെ കുട്ടിക്കാലം ഇത്പോലെ ഒരു തറവാട്ടിൽ ഒന്നും ആയിരുന്നില്ല.

  8. നിധീഷ്

    ഒറ്റയടിക്ക് കുട്ടികാലത്തേക്ക് ഒരു ടൈം ട്രാവൽ നടത്തിയ ഫീൽ…. ???????

    1. Thank you?

  9. Republish ചെയ്തത് എന്തിനാ, കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ? വീണ്ടും വായിക്കണോന്ന് അറിയാനാ.

    1. ഇല്ല. മെയിൻ തീം എല്ലാം സെയിം ആണ്. ഇൻട്രോഡക്ഷൻ ഇൽ ഉം മറ്റും ചെറിയ മാറ്റങ്ങളെ ഉള്ളു.വായിച്ചെങ്കിൽ ഇനി വായിക്കേണ്ടത് ഇല്ല.

Comments are closed.