അങ്ങനെ വെള്ളത്തിൽ നോക്കി നിൽക്കെ വെള്ളവും എന്റെ രൂപവും നിറവും സ്വീകരിച്ചു എന്നെ നോക്കി നിൽക്കുന്നത് കണ്ടു. കണ്ണാടിയിൽ കാണുന്ന അതെ ഞാൻ. പക്ഷെ എന്റെ ഉള്ളിലൂടെ പടവുകളും വെള്ളത്തിന്റെ ആഴവും ഒക്കെ കാണാം.
ഒരുപക്ഷെ എന്റെ തന്നെ ആത്മാവിനെ ആണോ ഈ ജലം പ്രതിഫലിപ്പിക്കുന്നത്. അതാണോ ഉള്ളിലൂടെ അപ്പുറം കാണാൻ കഴിയുന്നത്. ഞാൻ എന്റെ ശരീരത്തിന്റെ പെരുവിരൽ കൊണ്ട് വെള്ളത്തിലെ എന്റെ ആത്മാവിനെ ഒന്ന് തോട്ടു.
ഉടനെ അത് രൂപം മാറി ഓളങ്ങളായി ഒഴുകി. പെരുവിരലിലൂടെ തണുപ്പ് അരിച്ചു കയറി വന്നു. ഇളം വെയിലുണ്ടെങ്കിലും മഞ്ഞ് വെയിലിനെ തോൽപ്പിച്ചു. മരതകക്കുളത്തിന് എന്നും ആ തണുപ്പ് ഉണ്ടായിരുന്നു. അതെ എന്നും…
തണുപ്പിനൊപ്പം അരിച്ചു കയറിയത് ഓർമ്മകൾ കൂടിയാണ്. ചെറുപ്പകാലത്തെ എന്റെ ഒട്ടുമിക്ക ഓർമ്മകളും ഈ കുളവുമായി ബന്ധപ്പെട്ടതാണ്. ലേഖയും, ഞാനും, ഹരിമാഷും അല്ല അന്നത്തെ ഹരിയേട്ടനും, നന്ദുവേട്ടനും, അങ്ങനെ എല്ലാരും ദിനങ്ങൾ അവസാനിപ്പിച്ചിരുന്നതും തുടങ്ങിയിരുന്നതും ഈ കുളത്തിലെ ഒരു കുളിയോടെ ആയിരുന്നു.
അത് കൊണ്ട് തന്നെ ഈ കുളം എല്ലാദിവസത്തേയും ഓർമകളെ കൂട്ടിയിണക്കുന്ന ഒരു ചങ്ങലയായിരുന്നു. അങ്ങനെ നോക്കിയാൽ ഈ കാണുന്നത് ഒരു കുളമല്ല. കടലാണ്… ഓർമകളുടെ ഒരു കടൽ…
വളരെയേറെ ഹൃദ്യം. ദേവദത്തയുടെ ഫീലിങ്ങ്സ് എല്ലാം അതുപോലെ വായനക്കാരൻ കിട്ടുന്ന ശൈലി അപാരം. ഒരുപക്ഷേ, വായിക്കുമ്പോ ദേവദത്തയായി തന്നെ നമ്മൾ മറിപ്പോകുന്നു.എഴുത്ത് നല്ലപോലെ നടക്കട്ടെ. പുതിയ പതിപ്പിനായുള്ള കാത്തിരിപ്പ്…
നന്ദി സുഹൃത്തേ. ഈ ഒരു സാനം മാത്രം എഴുതുമ്പോ എനിക്കും ഒരു സംതൃപ്തിയാണ്. ഇതുപോലെ എനിക്ക് ഇത് തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
എന്തെഴുത്താണ് മനുഷ്യാ….!! പറയാതെ വയ്യ… അത്രയ്ക്കും മനോഹരം… ❤
വളരേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകുകയാണ്… കുളത്തിലെ കുളിയും യക്ഷിക്കഥകളും പരിചയമില്ലെങ്കിലും അവ അനുഭവിച്ചറിഞ്ഞു… സ്മൃതിസാഗരം… ? അത്രയും അനുയോജ്യമായ തലക്കെട്ട്… രാവിലെയുണർന്നു ബസ്സിൽ വലിഞ്ഞു കയറി ചുമട്ടു തൊഴിലാളികളെ പോലെ ബാഗും ചുമന്നു സ്കൂളിൽ പോകുന്നതും, ഉച്ചയ്ക്ക് ഭക്ഷണത്തിനൊപ്പം പങ്കു വയ്ക്കുന്ന സ്നേഹവും സൗഹൃദവും മൂല്യങ്ങളുമൊക്കെയും ഒരു വേദന കലർന്ന പുഞ്ചിരിയോടെയാണ് വായിക്കാൻ കഴിഞ്ഞത്… ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര നിഷ്കളങ്ക കാലഘട്ടം….
വായിക്കുന്ന ഓരോരുത്തരും ദേവദത്തയെ പോലെ സ്മൃതിസാഗരത്തിൽ മുങ്ങി നനഞ്ഞു വിറച്ചായിരിക്കും ഉയർന്നു പൊങ്ങിയത്… ഗ്രേറ്റ്.. ?
നന്ദി നിള. എല്ലാം എടുത്തു വായിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ? നിങ്ങൾക്ക് ഒക്കെ ഞാൻ ഉദ്ദേശിക്കുന്ന അതെ ഫീലിംഗ് കിട്ടുന്നുണ്ട് എന്നറിയുമ്പോൾ വല്ലാത്ത സന്തോഷമാണ്.
സ്നേഹം ❤ എഴുത്ത്.. ?
ഹൊററിൽ കൈ വച്ചിട്ടില്ല… അത്രയ്ക്ക് ധൈര്യം ഇല്ല…. ?
Athrakk pedikkan onnum undennu thonnunnilla. Dhairyamayit angeduth vaayikkanam.
എന്നാൽ ഓക്കേ…. ഏതായാലും പകൽ വായിക്കാം…? എസ്ര കണ്ടു 2 ആഴ്ച രാത്രി പുറത്തിറങ്ങാത്ത എന്നോടോ ബാലാ… അതിശയോക്തി അല്ലാ സത്യം ആണ്… ?
വളരെ നന്നായിട്ടുണ്ട്..
വളരെ നന്ദി ഹർഷൻ സാർ. എന്നാണോ ഞാൻ നിങ്ങളുടെ അപരാജിതൻ പോലൊന്നു എഴുതുന്നത്.
തൊണ്ണൂറിന്റെ തുടക്ക കാലത്തു ജനിച്ചവരുടെ കുട്ടിക്കാലം ഓർമിപ്പിച്ചു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണത ഇനിയുള്ള കാലം ഒരു nostalgic feeling ആയി അവശേഷിക്കും. Super എഴുത്ത്. ആശംസകൾ ??????
താങ്ക് യു. നൊസ്റ്റാൾജിയ വല്ലാത്തൊരു ഫീൽ ആണ്. മനസിനു വല്ലാത്തൊരു സന്തോഷവും സമാധാനവും ഒപ്പം ചെറിയൊരു വേദനയും. ?
ദേവദത്തയുടെ സ്മൃതി സാഗരം കുട്ടിക്കാലത്തിന്റെ മധുര സ്മരണകൾ ഉണർത്തി. പ്രത്യേകിച്ചും കുളത്തിലെ കുളിയും യക്ഷിക്കഥയും ഒക്കെ .
നന്ദി സുഹൃത്തേ. ?
Uff….. Same question ഇതൊക്കെ എങ്ങനെ വരണു ……
ഞാൻ ഒന്ന് എഴുതാൻ ചിന്തിച്ചാൽ ഫുൾ ഉടായിപ്പു മാറ്റാത്രമേ വരത്തൊള്ളൂ ഇങ്ങനെ ഒന്നും സ്വാപ്നത്തിൽ പോലും
വരില്ല ?
ആ ചോദ്യത്തിന് മാത്രം ഉത്തരം ഇല്ല. ഇതൊക്കെ എന്തോ ആണെന്ന് തോന്നുന്നത് തന്നെ ഓരോത്തർ പറയുമ്പോളാ. എന്നായാലും DK ടെ ഫാൻ ബേസ് ഒന്നും നമുക്ക് ഇല്ലല്ലോ. ഉടായിപ്പ് ആണേൽ അത്രേം ഫാൻസ് ഉണ്ടാകുവോ?
????
വീണ്ടുമൊരു കുട്ടിയായതുപോലെ ❣️❣️
പഴയകാലത്തിന്റെ ഓർമ്മകൾ അതേപോലെ മനസിലേക്ക് വന്നു ??????
താങ്ക് യു. ഒക്കെയും imagination ആണ്. എന്റെ കുട്ടിക്കാലം ഇത്പോലെ ഒരു തറവാട്ടിൽ ഒന്നും ആയിരുന്നില്ല.
ഒറ്റയടിക്ക് കുട്ടികാലത്തേക്ക് ഒരു ടൈം ട്രാവൽ നടത്തിയ ഫീൽ…. ???????
Thank you?
Republish ചെയ്തത് എന്തിനാ, കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ? വീണ്ടും വായിക്കണോന്ന് അറിയാനാ.
ഇല്ല. മെയിൻ തീം എല്ലാം സെയിം ആണ്. ഇൻട്രോഡക്ഷൻ ഇൽ ഉം മറ്റും ചെറിയ മാറ്റങ്ങളെ ഉള്ളു.വായിച്ചെങ്കിൽ ഇനി വായിക്കേണ്ടത് ഇല്ല.