ദീപങ്ങൾ സാക്ഷി 1 [MR. കിംഗ് ലയർ] 704

ഹായ് ഫ്രണ്ട്‌സ്,

 

വീണ്ടും ഒരു കഥയുമായി ഞാൻ വന്നിരിക്കുകയാണ്‌.. .എന്താവോ എന്തോ….എന്തായാലും എന്തെങ്കിലുമൊക്കെ ആവും….!

 

ഇതൊരു തുടക്കം മാത്രം ആണ്….തുടർ ഭാഗങ്ങൾ ഓരോ ആഴ്ച കൂടുമ്പോൾ സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും…

 

അപ്പൊ ഹൃദയം നിറയുന്ന സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു…..

 

★★★★★★★★★★★★★★★★★★★★★★★

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി

Deepangal Sakshi | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

★★★★★★★★★★★★★★★★★★★★★★★

 

 

നാളെയാണ് ആ ദിവസം…. കണ്ട അന്നുമുതൽ മനസ്സിൽ കൊണ്ടുനടന്നവളുടെ കല്യാണം…….. വീട്ടിൽ നിന്നും കിട്ടാതിരുന്ന  സ്നേഹം അവളിൽ നിന്നും എന്റെ ജീവിതാവസാനം വരെ  കിട്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചു…. പക്ഷെ എന്റെ ആഗ്രഹങ്ങൾ എല്ലാ വിഫലമാക്കുക എന്നതാണല്ലോ ദൈവത്തിന്റെ പ്രധാന വിനോദം. 

 

ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന അഞ്ജലി… എന്റെ അല്ലി നാളെ എന്റെ ഏട്ടന്റെ ഭാര്യ ആവുകയാണ്… അല്ലങ്കിലും അതിൽ എന്താ തെറ്റ് ഞാൻ അവളോട്‌ എന്റെ ഇഷ്ടം പറഞ്ഞാട്ടൊന്നും ഇല്ലല്ലോ… എന്തായാലും എന്നെക്കാളും നൂറ് ശതമാനം ഭേദം ഏട്ടൻ തന്നെയാണ്…… 

 

ഓരോന്ന് ഓർത്ത് നിൽക്കേ ആണ് അച്ഛൻ എന്റെ അരികിലേക്ക് വന്നത്. 

 

“”””ആദി….. നീ.. ആ പാചകക്കാർക്ക് എന്ത്  സഹായം വേണമെന്ന് വെച്ചാലും ചെയ്ത് കൊടുത്തേക്കണം ഒരു കുറവും വരരുത്….. “””””

 

അച്ഛൻ എന്നെ നോക്കി കട്ടായം പറഞ്ഞു… തിരികെ അകത്തേക്ക് പോയി. 

 

പണ്ടും പുള്ളി എന്നോട് ഇങ്ങനെയാണ്, എന്റെ ഒരു അഭിപ്രായവും ചോദിക്കില്ല… എല്ലാം പുള്ളിടെ ഇഷ്ടം. 

 

നാളെ ഏട്ടന്റെയും അഞ്ജലിയുടെയും കല്യാണം. 

 

ഈ തറവാട്ടിൽ വെച്ചു…. സാധാരണ കല്യാണദിവസം വധുവിന്റെ ഗൃഹത്തിൽ പോയി ആണ് കല്യാണം കൂടേണ്ടത് പക്ഷെ ഞങ്ങളുടെ കുടുംബക്ഷേത്ര ആചാരപ്രകാരം.. വധുവും വരനും തലേ രാത്രി ഒരു ഗൃഹത്തിൽ കഴിയണമത്രേ… അതുകൊണ്ട് തന്നെ സിറ്റിയിൽ നിന്നും മാറി തറവാട്ടിൽ വെച്ചാണ് വിവാഹം… 

 

രാവിലെ മുതൽ ഉള്ള ഓട്ടം ആണ്… ഇന്നേരം നന്നേ ക്ഷീണിച്ചു ഞാൻ… എന്നാലും ഒരിടത്തു ഇരിക്കാൻ ഒട്ടും സമയം ലഭിക്കുന്നില്ല… 

 

Updated: May 9, 2021 — 3:36 pm

108 Comments

  1. ❤️❤️❤️❤️❤️

Comments are closed.