ദീപങ്ങൾ സാക്ഷി 1 [MR. കിംഗ് ലയർ] 704

ഹായ് ഫ്രണ്ട്‌സ്,

 

വീണ്ടും ഒരു കഥയുമായി ഞാൻ വന്നിരിക്കുകയാണ്‌.. .എന്താവോ എന്തോ….എന്തായാലും എന്തെങ്കിലുമൊക്കെ ആവും….!

 

ഇതൊരു തുടക്കം മാത്രം ആണ്….തുടർ ഭാഗങ്ങൾ ഓരോ ആഴ്ച കൂടുമ്പോൾ സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും…

 

അപ്പൊ ഹൃദയം നിറയുന്ന സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു…..

 

★★★★★★★★★★★★★★★★★★★★★★★

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി

Deepangal Sakshi | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

★★★★★★★★★★★★★★★★★★★★★★★

 

 

നാളെയാണ് ആ ദിവസം…. കണ്ട അന്നുമുതൽ മനസ്സിൽ കൊണ്ടുനടന്നവളുടെ കല്യാണം…….. വീട്ടിൽ നിന്നും കിട്ടാതിരുന്ന  സ്നേഹം അവളിൽ നിന്നും എന്റെ ജീവിതാവസാനം വരെ  കിട്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചു…. പക്ഷെ എന്റെ ആഗ്രഹങ്ങൾ എല്ലാ വിഫലമാക്കുക എന്നതാണല്ലോ ദൈവത്തിന്റെ പ്രധാന വിനോദം. 

 

ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന അഞ്ജലി… എന്റെ അല്ലി നാളെ എന്റെ ഏട്ടന്റെ ഭാര്യ ആവുകയാണ്… അല്ലങ്കിലും അതിൽ എന്താ തെറ്റ് ഞാൻ അവളോട്‌ എന്റെ ഇഷ്ടം പറഞ്ഞാട്ടൊന്നും ഇല്ലല്ലോ… എന്തായാലും എന്നെക്കാളും നൂറ് ശതമാനം ഭേദം ഏട്ടൻ തന്നെയാണ്…… 

 

ഓരോന്ന് ഓർത്ത് നിൽക്കേ ആണ് അച്ഛൻ എന്റെ അരികിലേക്ക് വന്നത്. 

 

“”””ആദി….. നീ.. ആ പാചകക്കാർക്ക് എന്ത്  സഹായം വേണമെന്ന് വെച്ചാലും ചെയ്ത് കൊടുത്തേക്കണം ഒരു കുറവും വരരുത്….. “””””

 

അച്ഛൻ എന്നെ നോക്കി കട്ടായം പറഞ്ഞു… തിരികെ അകത്തേക്ക് പോയി. 

 

പണ്ടും പുള്ളി എന്നോട് ഇങ്ങനെയാണ്, എന്റെ ഒരു അഭിപ്രായവും ചോദിക്കില്ല… എല്ലാം പുള്ളിടെ ഇഷ്ടം. 

 

നാളെ ഏട്ടന്റെയും അഞ്ജലിയുടെയും കല്യാണം. 

 

ഈ തറവാട്ടിൽ വെച്ചു…. സാധാരണ കല്യാണദിവസം വധുവിന്റെ ഗൃഹത്തിൽ പോയി ആണ് കല്യാണം കൂടേണ്ടത് പക്ഷെ ഞങ്ങളുടെ കുടുംബക്ഷേത്ര ആചാരപ്രകാരം.. വധുവും വരനും തലേ രാത്രി ഒരു ഗൃഹത്തിൽ കഴിയണമത്രേ… അതുകൊണ്ട് തന്നെ സിറ്റിയിൽ നിന്നും മാറി തറവാട്ടിൽ വെച്ചാണ് വിവാഹം… 

 

രാവിലെ മുതൽ ഉള്ള ഓട്ടം ആണ്… ഇന്നേരം നന്നേ ക്ഷീണിച്ചു ഞാൻ… എന്നാലും ഒരിടത്തു ഇരിക്കാൻ ഒട്ടും സമയം ലഭിക്കുന്നില്ല… 

 

Updated: May 9, 2021 — 3:36 pm

108 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️?ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒരുപാട് സന്തോഷം…. സഹോ ❣️

  2. sambhavam ithaanu.. chettanu vere oru pennine ishtam aayirunnu. chettan vannillenkil aa pennu chaakum ennu parayunnu. chettan rathri thanne sthalam vidunnu. chettanu pakaram aniyane anjalye kondu kalyanam kazhipppikkunnu.. baaaki subham

    1. അതെ…. ബാക്കി ശുഭം… ഇതിപ്പോ ഞാൻ ഇങ്ങളോട് കഥ പറഞ്ഞോ… ഏയ്‌… കഥ ഫുൾ പറഞ്ഞില്ലേ അപ്പൊ ഇനി സസ്പെൻസ് ഒന്നും ഇല്ല….!

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  3. മന്നാഡിയാർ

    ❤❤❤❤❤❤❤

  4. കിങ് ബ്രോ,
    തുടക്കം പൊളിച്ചു, ലളിതമായ ശൈലിയിൽ കഥ പറഞ്ഞു തുടങ്ങി, അടുത്തഭാഗം വേഗം തരണേ, മറ്റൊരു സൈക്കോ ആകാനാണോ ഭാവം സസ്പെൻസിൽ കൊണ്ട് നിർത്തുകയും ചെയ്തു…

    1. ജ്വാല,

      അടുത്ത ഭാഗം അടുത്ത ആഴ്ച… തിരക്കുകൾ കൂടുതൽ ആണ്… അതിനിടയിൽ ആണ് എഴുത്ത്…!

      ഏയ്‌ വലിയ സസ്പെൻസ് ഒന്നും ഇല്ല…ഇത് ഒരു ചെറിയ കഥ.

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  5. നുണയാ ♥️♥️♥️

    ” അല്ലി ? ആദി ” അങ്ങിനെ കാത്തിരുന്നു വായിക്കാൻ മറ്റൊരു പ്രണയ കാവ്യം കൂടി…അതും രാജ നുണയന്റെ കയ്യിൽ നിന്നും… ആ കൈകളിൽ ഈ സൃഷ്ടി ഭദ്രമാണെന്ന് അറിയാം. എങ്കിലും ഓർമിപ്പിക്കുന്നു ” അപൂർവ്വ ജാതകം ” പോലെ വൈകിപ്പിക്കരുത്…കാത്തിരുന്നു വായിക്കുന്നവരെ നിരാശാരാക്കരുത്

    തുടക്കം ഗംഭീരം ആയി… നല്ല സസ്പെൻസിൽ തന്നെ ആണ്‌ നിർത്തിയത് bt കഥാപാത്രങ്ങളെ പറ്റി കുറച്ചുകൂടെ വിശദീകരണം ആവശ്യമാണെന്ന് തോന്നി… പ്രതേകിച്ചും ചേട്ടന്റെ പേര് പോലും പറഞ്ഞില്ല…സാധരണ എല്ലാ കഥകളിലും നായകനെയും അവന്റെ കുടുംബത്തെയും പറ്റി ഒരു ഔട്ട്‌ ലൈൻ നൽകാറുണ്ടല്ലോ… ഇനി വെറൈറ്റി ആണ്‌ ഉദേശിച്ചത്‌ എങ്കിൽ ok.

    “ചേട്ടന് നാട്ടിലെ മറ്റൊരു പെൺകുട്ടിയും ആയി അടുപ്പമുണ്ടായിരുന്നു. അവർ രണ്ട് പേരും അന്നു രാത്രി ഒളിച്ചോടി… കല്യണം മുടങ്ങിയാൽ പെൺകുട്ടിയും വീട്ടുകാരും അപമാനിക്കപ്പെടും എന്നുള്ളതിനാൽ ചേട്ടന് പകരം അനുജൻ കല്യാണ പയ്യൻ ആയി…” സ്ഥിരം ക്ളീഷേ…???

    അപ്പോ ബുധനാഴ്ച്ച കാണാ… കാണണം ?

    സ്നേഹപൂർവ്വം… മേനോൻ കുട്ടി

    1. മൈ ഡിയർ ഡ്രാഗൺ ബോയ്,

      ഇല്ലടാ ഇത് അധികം ലാഗ് അടിപ്പിക്കാതെ സബ്‌മിറ്റ് ചെയ്യും…!.. ഇത് എന്റെ ഉറപ്പ്… ഈ കഥ കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഞാൻ പിന്നെ ഒരു കഥയും ആയി ഇങ്ങോട്ടോ kk യിലേക്കോ വരില്ല…!

      കഥാപാത്രങ്ങളെ കുറിച്ച് വിശദീകരക്കാൻ ഒരു ഗ്യാപ് കിട്ടിയില്ല… പിന്നെ ഒരു പുകമറ അത് ആവിശ്യം എന്ന് തോന്നി…!

      Exactly…. ആ സ്ഥിരം ക്ലീഷേ തന്നെയാണ് സസ്പെൻസ്…!… ഇതിൽ കൂടുതൽ ഒന്നും തന്നെ ഉണ്ടാവില്ല….???

      സ്നേഹത്തോടെ
      കിംഗ് ലയർ

  6. മാലാഖയെ തേടി

    പൊന്നു നുണയ വേറെ ലെവൽ തനിക്കീ പേജ് പിശകുന്ന പരിപാടി നിർത്തിക്കൂടെ.?

    “ജാതകം” നിർത്തിവെച്ച പോലെ ഇതും നിർത്തരുത്.?

    നല്ല സസ്പെൻസിലാണ് കൊണ്ടുനിർത്തിയത്.?

    ആ ആറാംതമ്പുരാൻ സ്റ്റ്റൈൽ പൊളിച്ചു.?

    അല്ലി ടീച്ചറുടെയും നായകന്റെയും പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ❤

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. പേജ് പിശുക്കനോ ഞാനോ… നീ എന്താ ചെക്കാ ഈ പറയുന്നേ….!

      ജാതകം നിർത്തിയിട്ടൊന്നും ഇല്ല… അത് ക്ലൈമാക്സ്‌ എഴുതുവാ… എല്ലാം കഴിഞ്ഞു ഒരുമിച്ചു പോസ്റ്റാം എന്ന് കരുതി…!

      സസ്പെൻസ് ഒന്നും ഇല്ലടാ…. ഫുൾ ക്ലീഷേ..!

      ലാലേട്ടൻ ഇഷ്ടം ❣️

      അപ്പൊ കാണാം…

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      കിംഗ് ലയർ

  7. ?ᎷᎡ. ᎫႮΝᏆϴᎡ

    ഡാ… നുണയാ…. ഇജ്ജിങ്ങനെ പിശുക്ക് കാണിക്കല്ലേ…. അങ്ങട്ട് പേജ് കൂട്ടി പൊലിപ്പിച്ചടിക്ക് ….. കാത്തിരിപ്പാണ് അടുത്ത ഭാഗത്തിന്❤️❤️❤️❤️

    1. തുടക്കം അല്ലെ സേട്ടാ… അപ്പൊ കുറച്ചു പേജ് മതി എന്ന് തോന്നി… അധികം ആയാൽ ചിലപ്പോൾ മടിപ്പ് തോന്നിയാലോ…

      അപ്പൊ കാണാം…

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  8. ഏട്ടോ ?…
    സംഭവം സെറ്റ്. അല്ലി കൂടെപ്പടിച്ച കുട്ടിയാണെന്നാ കരുതിയെ… ടീച്ചർ ആയിപ്പോയി.
    മറ്റേ ആറാം തമ്പുരാൻ സീൻ കളിച്ചത് കിടുക്കി ?.
    ടീച്ചറോടാണല്ലോ ചെക്കൻ നിന്ന് ഡയലോഗ് അടിച്ചത്.
    പേജ് കുറച്ചൂടെ വേണം ?
    ഹർഷേട്ടൻ പറഞ്ഞപോലെ നാല് പേജ് ഒറ്റപ്പേജാക്കി ഒരു 8 പേജ്ങ്ങോട്ട് പെടക്ക് ?.
    ഏട്ടൻ മുങ്ങിയോ എന്നോരു സംശയം ?… എന്തായാലും ബാക്കി അറിയാൻ കാത്തിരിക്കുന്നു.
    അടുത്ത ബുധനാഴ്ച തന്നെ തന്നേക്കണേ ?

    1. കുട്ടു,

      വലിയ ട്വിസ്റ്റ്‌ ഒന്നും ഇല്ലടാ.. ഒരു സിംപിൾ സ്റ്റോറി.. ഇപ്പൊ തന്നെ എല്ലാവർക്കും എന്താ നടക്കാൻ പോകുന്നത് എന്നൊക്കെ പിടികിട്ടി… അതുകൊണ്ട് സസ്പെൻസ് ഒക്കെ പൊളിഞ്ഞു…

      എന്തായാലും അടുത്ത ബുധനയിച്ചക്ക് മുന്നെ അടുത്ത ഭാഗം വരും..

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  9. Adipoli????

    1. ഒരുപാട് സന്തോഷം ബ്രോ ❣️

  10. രാഹുൽ പിവി

    ഇത് വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി. അപ്പുറത്ത് മതിയായിരുന്നു.അതാണ് നിനക്ക് കൂടുതൽ വിളയാടാൻ കഴിയുന്ന പ്ലാറ്റ്ഫോം✌️✌️?

    ആദ്യം കരുതിയത് ഒന്നിച്ചു പഠിച്ച പെണ്ണിനെ ഏട്ടൻ പ്രണയിക്കുന്നത് ആണെന്നാ.എന്തായാലും ടീച്ചറെ തന്നെ പ്രണയിച്ചല്ലോ. പെട്ടന്ന് തീർക്കാൻ നോക്കണ്ട.പതിയെ പോയാ മതി. ജാതകത്തിൻ്റെ ഇടയിൽ ടച്ചിങ്സ് ആയി ഇത് കിട്ടിയത് നന്നായി.ഇടക്കാല ആശ്വാസം ആയി???

    എന്തായാലും ആദിത്യൻ്റെയും അഞ്ജലിയുടെയും കോളേജ് ജീവിതവും പിന്നീടുള്ള ജീവിതവും എല്ലാം കാണാൻ കാത്തിരിക്കുന്നു ??

    1. Pv?

      അപ്പുറത്ത് ഇനി തുടർകഥകൾ ഒന്നും ഉണ്ടാവില്ല…
      പെട്ടന്ന് തീർക്കില്ല കുറച്ചു കൂടുതൽ പറയാൻ ഉണ്ട്… ഇത് അധികം ലാഗ് ഇല്ലാതെ സബ്‌മിറ്റ് ചെയ്യാം…

      എന്തായാലും കാണാം മകനെ…

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  11. നുണയാ…………
    എവിടെ അപൂർവജാതകം

    1. എന്റെ പൊന്നുടാവേ… അതിന്റെ ക്ലൈമാക്സ്‌ എഴുതുവാ…!

  12. ചെമ്പരത്തി

    ❤❤❤❤❤?????

  13. ♨♨ അർജുനൻ പിള്ള ♨♨

    Daaa തുടക്കം സൂപ്പർ ?. അടുത്ത ബുധൻ കഥ വരുമോ ?? നിന്നെ വിശ്വസിക്കാൻ പറ്റില്ല അതാണ് ?. ജാതകം ഒന്ന് നോക്കണേ ?

    സ്നേഹം മാത്രം ♥️♥️♥️

    1. മാമ….❣️

      അടുത്ത ബുധൻ കഥ വരും…. ഉറപ്പാണ്…!
      ജാതകം നോക്കാൻ ഒന്നും ഇല്ല ശനിയുടെ ദൃഷ്ടി നല്ലോണം ഉണ്ട്….

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  14. നന്നായിട്ടുണ്ട് ?
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part❤️

    1. എപ്പോ തന്നു എന്ന് ചോദിച്ചാൽ മതി….

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      കിംഗ് ലയർ

  15. വിരഹ കാമുകൻ???

    നമ്മുടെ ചെറുക്കനെ ഒരു കെവിൻ ആക്കിയാലോ❤❤❤

    1. അത്രക്ക് വേണോ….?

      ❣️❣️❣️❣️❣️❣️❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  16. ഏക - ദന്തി

    രാജാവേ തുടക്കം നന്നായി …..അങ്ങ് സസ്പെൻസ് വെച്ച് അടിയങ്ങളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത് …അടുത്ത ഭാഗം കുറച്ച് നേരത്തെ ഇടാനുള്ള ദയവുണ്ടാകണം …….അങ്ങുന്ന് കൽപ്പിച്ച് ഒരാഴ്ച്ചക്ക് മുൻപേ അടുത്ത അദ്ധ്യായം പ്രസിദ്ധീകരിക്കാൻ ഉത്തരവുണ്ടാക്കണം…
    അങ്ങയുടെ ” അപൂർവജാതകം ” എന്ന കാവ്യം കൂടി ഉത്സാഹിച്ച് പ്രസിദ്ധീകരിക്കാൻ ദയവുണ്ടാകണം …..

    ശ്രീമാൻ രാജ നുണയ ചക്രവർത്തി തിരുമനസ്സ് നീണാൾ വാഴട്ടെ

    1. നല്ല കാറ്റ്….?.. ഇതുപോലെ ഒന്നും ഊതരുത് കേട്ടോ….!

      വലിയ സസ്‌പെൻസോ… ട്വിസ്‌റ്റോ ഒന്നും തന്നെ ഇല്ല…. ചെറിയൊരു കഥ… പിന്നെ അടുത്ത ആഴ്ച അതിന് മുന്നെ അടുത്ത ഭാഗം വരും… ജാതകം ക്ലൈമാക്സ്‌ എഴുതുവാ… അതാണ് സമയം എടുക്കുന്നത്…

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      കിംഗ് ലയർ

  17. ഇങ്ങൾ ആ അപൂർവജാതകം ഉപേക്ഷിച്ചോ?

    1. ഏയ്‌ അത് ക്ലൈമാക്സ്‌ എഴുതുവാ…

  18. തുടക്കം നന്നായിട്ടുണ്ട് വളരെ ഇഷ്ടമായി ♥️♥️
    എന്തായിരിക്കും അവന്റെ ജീവിതം മാറ്റിമറിച്ച ആ ചടങ്ങ് അഞ്ജലിയെ കൊണ്ട് ഇവനെ കെട്ടിക്കാൻ വല്ലോം ആയിരിക്കുമോ എന്തോ??അടുത്ത ഭാഗത്തിൽ നോക്കാം എന്താവും എന്ന്.

    1. വൈഷ്ണവ്

      അത് ഒരു old theme അല്ലെ..
      വെറൈറ്റി കാണും നുണയൻ അല്ലെ….

      1. ഇപ്പോഴാ ഓർത്തെ അവന്റെ ചേട്ടൻ അവിടെ തന്നെ ഉണ്ടല്ലോ അപ്പോ എന്തായാലും കല്യാണം അല്ല.

        1. വൈഷ്ണവ്

          ആയിരിക്കാം അടുത്ത ആഴ്ച കണ്ടറിയാം

      2. @വൈഷ്ണവ്

        ഓൾഡ് തീം ആണ്… ഒരു പുതുമയും ഉണ്ടാവില്ല…!

        സ്നേഹത്തിന് നന്ദി ബ്രോ ❣️

        സ്നേഹത്തോടെ
        കിംഗ് ലയർ

    2. ഫുൾ ക്ലിഷേ ആണ് ബ്രോ…. ഒരു ട്വിസ്റ്റും ഉണ്ടാവില്ല…. നോർമൽലി പോകുന്ന ഒരു പ്രണയ കഥ… അത്രയും ഞാൻ ഉദ്ദേശിച്ചിട്ടുള്ളു…

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി സഹോ…

      സ്നേഹത്തോടെ
      കിംഗ് ലയർ

      1. കഥ ക്ലിഷേ ആയാലും എന്താ നമ്മടെ നുണയൻ അല്ലെ എഴുതുന്നെ അപ്പോ ആ ഒരു ഫീൽ കാണും

        1. ഉവ്വേ….. കാണാം…!

  19. 8 page…
    Bhrugu…
    Nee adutha bhagam oru pejil oru nalu page aakki oru ettu page id.
    Appp 32 page..
    Next page kurachu adichaa mathiyallo..

    Ithu nannayittund.
    Anjali….
    Aval oru midukkiyaa…
    ……

    Nee …nee oru kizhanganaa..
    Peru raja nunayan

    Oru vaka rajapart kathapathram..
    Haa…oru bhrugu..

    1. 32 പേജ് അല്ലെ…. നുമ്മക്ക് സെറ്റ് ആക്കാം…!

      ഈ അലവലാതി വാ തുറക്കുന്നത് എന്നെ കളിയാക്കാൻ ആണോ ന്റെ ദേവീ….

      അഞ്ജലി ആ പേര് എനിക്ക് മറക്കാൻ ആവില്ല…!

      അപ്പൊ കാണാം മോനെ ഹർഷാപ്പി…❣️

  20. മന്നാഡിയാർ

    ❤❤❤❤

  21. മുള്ളു റീഡർ

    അതെന്താണ് ആ ജീവിതം മാറ്റിമറിച്ച ആ സംഭവം…നാളെ നടക്കേണ്ട കല്യാണം രാത്രി തന്നെ നടന്നോ…??

    1. എനിക്ക് അറിയത്തില്ലടാ എന്താ സംഭവം എന്ന്…. എന്തായാലും കണ്ടറിയാം….!

      സ്നേഹത്തോടെ
      കിംഗ് ലയർ

  22. ♥️♥️♥️

  23. ♥️♥️♥️

  24. ❤️❤️

Comments are closed.