പട്ടി കളിയാക്കി ചിരിക്കുവാ….
അവൻ നീങ്ങി ഇരുന്നതും ഞാൻ വേഗം ബെഞ്ചിൽ അസനാസ്ഥനായി…. ഹോ സമാധാനം…. പക്ഷെ മുഖം ഉയർത്തി അഞ്ജലിയെ നോക്കിയില്ല… എന്തോ അതിനുള്ള ധൈര്യം വന്നില്ല…
“”””എന്താടാ…. ഒന്നും മിണ്ടാത്തെ…. “”””
അവന്റെ ഷോൾഡർ വെച്ച് ഇടിച്ചുകൊണ്ട് ചോദിച്ചു…
“”””ദേ… മൈ%# മിണ്ടാതെ ഇരുന്നോ… ഇല്ലേൽ ഞാൻ ചവിട്ടികൂട്ടും “””””
ഞാൻ അവന്റെ കാലിൽ ചവിട്ടി കൊണ്ട് കലിയോടെ പറഞ്ഞു….
“””ഓ പിന്നെ….. ഇതൊന്നും അവിടെ കണ്ടില്ലല്ലോ…. “”””
അവൻ പുച്ഛത്തോടെ എന്നെ പച്ചക്ക് ആട്ടി…
പക്ഷെ ഞാൻ പ്രതികരിച്ചില്ല…. പ്രതികരിച്ചാൽ അവൻ എന്നെ വീണ്ടും തളർത്തും….
“”””അങ്ങനെ…. അളിയന്റെ വാൽ ആദ്യമായി മുറിഞ്ഞു…. ഹോ എനിക്ക് തൃപ്തതിയായി…. “”””
അവൻ ആത്മഗതം എന്നപോലെ എന്തൊക്കെയോ പിറുപിറുത്തു…
പക്ഷെ ഞാൻ അന്നേരവും അവളുടെ പൂനിലാവ് പേലെയുള്ള നിറസൗന്ദര്യത്തിൽ ലയിച്ചിരിക്കുകയായിരുന്നു…. എന്റെ മനസിനുള്ളിലേക്ക് അവളുടെ മുഖം പച്ച കുത്തിയത് പോലെ തെളിഞ്ഞു നിന്നു…
********************************************
“””””എന്റെ ആദി നീ ഇവിടെ ആണോ കിടന്നത്… ഞാൻ ഇത് എവിടെയൊക്കെ നോക്കി….. ദേ വേഗം എഴുന്നേറ്റ് വാ… അച്ഛൻ അനേഷിക്കുന്നു നിന്നെ… “”””
വരാന്തയിലെ മൂലയിൽ ഇരുന്നു ഉറങ്ങി പോയ എന്നെ കുലിക്കി വിളിച്ചുകൊണ്ട് ചേച്ചി ആതിര എന്നോട് പറഞ്ഞു…
ഞാൻ ഉറക്കച്ചുവയോടെ ചേച്ചിയെ നോക്കി കണ്ണുമിഴിച്ചു…
“”””എന്തായേച്ചി….കാര്യം… “”””
ഞാൻ ഒന്നും മനസിലാവാതെ ചേച്ചിയോട് ചോദിച്ചു….
❤️❤️❤️❤️❤️