ഒപ്പം കറുപ്പ് ചുരിദാർ ടോപ്പും സ്കിൻ ഫിറ്റ് പാന്റും… കണ്ടമാത്രിയിൽ ഇത്രയും സ്കാൻ ചെയ്യാൻ പറ്റിയുള്ളൂ…
“””ഏതാ ഈ അപ്സരസ്സ്….ആദ്യം മണ്ടയിൽ ഉദിച്ച ചോദ്യം ഇതാണ്…… പുതിയ അഡ്മിഷൻ ആണെന്ന് തോന്നുന്നു “””””””
ഞാൻ എന്റെ മുന്നിൽ നിറഞ്ഞു തുളുബുന്ന നാഗാസൗന്ദ്യര്യത്തെ കണ്ണിമ ചിമ്മാതെ നോക്കി വയയും പൊളിച്ചു നിന്നു.
“”””ഇയാള് പൊട്ടനാണോ….ചോദിച്ചത് കേട്ടില്ലേ….ആരാന്ന്….””””
ഓള് മഞ്ജുവാര്യർ സ്റ്റൈയിലിൽ ചോദിച്ചപ്പോൾ….. ഞാൻ ലാലേട്ടൻ സ്റ്റൈയിലിൽ തിരിച്ചു ചോദിച്ചു…
“”””നമ്മളാരാണാവോ….. ഇവിടെങ്ങും മുന്നെ കണ്ടിട്ടില്ല….”””””
“””” ..ഞാനാരാന്ന് വഴിയേമനസിലായിക്കോളും….. താൻ ഞഞ്ചോയിച്ചതിനു ആദ്യംമറുപിടിപറ….!!….
പെണ്ണ് എന്നെ നോക്കി കലിപ്പിൽ പറഞ്ഞു….
“”””എന്നാ ഞാനാരാന്നും വഴിയേ മനസിലായിക്കോളും….””””
ഞാൻ പുച്ഛചിരിയോടെ പറഞ്ഞുകൊണ്ട് എന്റെ സീറ്റിലേക്ക് പോകാൻ ഒരുങ്ങിയതും പെണ്ണ് കയറി വട്ടം നിന്നു…
“”””ആരാന്ന് പറഞ്ഞിട്ട്….ഇയാൾ പോയാൽ മതി….”””””
അവൾ അൽപ്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.
ക്ലാസ്സിൽ ഉള്ളവർ മുഴുവൻ ഞങ്ങൾക്ക് നേരെ കണ്ണുനീട്ടി ഇരിക്കുകയാണ്….
“”ഒന്ന് മാറിനിക്കടി… പെണ്ണെ….ആ സൗദാമിനി….വരുന്നതിനു മുന്നെ കയറി ഇരിക്കട്ടെ….. “”””
ഞാൻ ക്ലാസ്സ് ടീച്ചർ വരുന്നതിന് മുന്നെ സീറ്റിൽ ഇരിക്കാൻ ഉള്ള ആവേശത്തിൽ പറഞ്ഞു… ശേഷം അതിനെ മറികടന്നു പോകാൻ ഒരുങ്ങിയതും… അവൾ വേഗം എന്നെ കവർ ചെയ്‌തു…
“”””ഈ പെണ്ണ് എന്റേന്ന് മേടിക്കും “”””
മനസ്സിൽ പല്ലിറുമ്മി കൊണ്ട് ദേഷ്യത്തോടെ ഞാൻ അവളെ നോക്കി…
“”””ഞമ്പറഞ്ഞത് കേട്ടില്ലേ… ആരാന്നുപറഞ്ഞിട്ട് പോയിരുന്നാമതി… “”””
❤️❤️❤️❤️❤️