ദി തേർഡ് ഐ [Neethu M Babu] 125

Views : 6702

‘‘സർ, എന്റെ പേര് അരുൺ. സുമയുടെ ഭർത്താവാണ്. വീട്ടിലെത്തുമ്പോ ഇവിടെ വന്ന് സാറിനെ കാണാൻ പറഞ്ഞിരുന്നു.’’

‘‘മ്, അരുൺ ഇരിക്ക്. സുമയുടെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചോദിച്ചറിയാനാണ് നിങ്ങളോട് വരാൻ പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുമയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സഹചര്യത്തെളിവുകളും അത് തന്നെയാണ് ശരി വയ്ക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അരുൺ നാട്ടിലില്ലെന്നറിയാം എന്നാലും ഈ മരണവുമായി ബന്ധപ്പെട്ട് അരുണിന് ആരെയെങ്കിലും സംശയമുണ്ടോ? സുമയ്ക്ക് ആരോടെങ്കിലും മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നതായോ മറ്റോ ആരെങ്കിലും പറയുകയോ? അങ്ങനെ എന്തെങ്കിലും…’’

‘‘ഇല്ല സർ, അവളൊരിക്കലും അങ്ങനെയൊന്നും ചെയ്യില്ല. അവൾക്കൊരു കാമുകനുമില്ല. അതെല്ലാം മെനഞ്ഞെടുത്ത കഥകളാണ് സർ. എട്ട് വർഷമായി ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട്. എനിക്കറിയാം എന്റെ ഭാര്യയെ.. വാട്സപ്പോ ഫെയ്‌സ്ബുക്കോ ഒന്നും അവളുപയോഗിക്കാറില്ല. എന്തിന് ഫോണിലൊരു മെസ്സേജ് വന്നാൽ അതൊന്ന് നോക്കാൻ പോലും അവൾക്കറിയില്ല. അങ്ങനെയുള്ള എന്റെ ഭാര്യ സ്വന്തമായി വീഡിയോ എടുത്ത് കാമുകന് അയച്ചു കൊടുത്തൊന്നൊക്കെ പറഞ്ഞാൽ… ആരൊക്കെയോ ചേർന്ന് അവളെ ചതിച്ചതാണ് സർ. ദയവായി സാറിത് അന്വേഷിക്കണം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മറ്റാരെയും വിശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും എനിക്കെന്റെ മക്കളുടെ മുന്നിലെങ്കിലും അവൾ നിരപരാധിയാണെന്ന് തെളിയിക്കണം…’’

‘‘റിലാക്സ് അരുൺ … സീ, നിങ്ങളുടെ അവസ്‌ഥയെനിക്ക് മനസ്സിലാക്കാൻ സാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ലെന്നുമറിയാം. പക്ഷേ ഇത് ഞങ്ങളുടെ ഡ്യൂട്ടിയാണ്.’’

‘‘ക്ഷമിക്കണം സർ, എനിക്ക് മനസ്സിലാവും. പെട്ടെന്ന് ഇതൊക്കെ കേട്ടപ്പോ ഞാൻ…’’

‘‘ഓക്കെ അരുൺ ലീവ് ഇറ്റ്, അരുണിപ്പോൾ പറഞ്ഞല്ലോ ഭാര്യക്കൊരു മെസ്സേജ് നോക്കാൻ പോലുമറിയില്ല, സോഷ്യൽ മീഡിയ ഉപയോഗിക്കല്ല എന്നൊക്കെ. ഇന്നത്തെക്കാലത്തും ഇതൊക്കെ അറിയാത്തവരുണ്ടെന്ന് പറഞ്ഞാൽ…’’

‘‘ഞാൻ പറഞ്ഞത് സത്യമാണ് സർ, അവൾക്കെന്തോ അതിനോടൊന്നും വല്യ താൽപര്യമില്ലായിരുന്നു. എന്നെ വിളിക്കുന്നതൊഴിച്ചാൽ പാട്ട് കേൾക്കാനും ഫിലിം കാണാനും വേണ്ടി മാത്രമാണ് അവൾ ഫോൺ ഉപയോഗിക്കുന്നതെന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്. മക്കൾക്ക് ഓൺലൈൻ ക്‌ളാസ് തുടങ്ങിയപ്പോഴും അവർക്ക് ട്യൂഷനെടുക്കുന്ന കുട്ടിയാണ് ക്ലാസ് അറ്റൻഡ് ചെയ്യുന്നതും മറ്റും അവൾക്ക് പറഞ്ഞു കൊടുത്തത്. ക്ലാസ് തുടങ്ങിയ ശേഷം അവളുടെ ഫോൺ കൂടുതൽ സമയവും കുട്ടികളുടെ കയ്യിലായിരുന്നു. അത് കൊണ്ട് കഴിഞ്ഞ മാസം എന്റെ ഒരു സുഹൃത്ത് നാട്ടിൽ വന്നപ്പോൾ ഞാനവൾക്ക് പുതിയൊരു ഫോൺ കൊടുത്തയച്ചിരുന്നു. അതിന്റെ ഫങ്ങ്ഷൻസ് പോലും എത്രയോ വട്ടം പറഞ്ഞു കൊടുത്തിട്ടാണ് അവൾക്ക് കുറച്ചെങ്കിലും മനസ്സിലായത് തന്നെ..’’

Recent Stories

The Author

Neethu M Babu

24 Comments

  1. Very good story ✌

  2. Kollam bro adipoli aayitund…nalla Oru msg und…👌👌

  3. വിനോദ് കുമാർ ജി ❤

  4. തൃശ്ശൂർക്കാരൻ 🖤

  5. Ith njan evideyo vayichittundu..

    Nannayirunu

  6. തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ട്‌ ഇരിക്കുന്ന ഒരു കാര്യം.
    വളരെ നല്ല ഒരു രചന ❤️❤️❤️
    നമ്മുടെ ഒക്കെ ജീവിതത്തില്‍ ഇത് സംഭവിക്കും വരെ ഇത് എവിടെയോ നടന്ന പേരറിയാത്ത സ്ഥലം അറിയാത്ത കഥകൾ മാത്രമാണ്
    ഇന്നു ഏറ്റവും പ്രൈവസി ഉണ്ടെന്ന് നമ്മൾ കരുതുന്ന എല്ലാ സമൂഹ മാധ്യമങ്ങളും ശെരിക്കും അങ്ങനെ ആണോ.
    എല്ലാവരും ശ്രദ്ധിക്കുക സ്വയം സൂക്ഷിക്കുക

    1. ശെരിക്കും കഥയുടെ പേര്‌ അര്‍ത്ഥവത്ത് ആണ് എല്ലാം കാണുന്ന ഒരു മൂന്നാം കണ്ണ് പണ്ട്‌ ശിവന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് എല്ലാവരുടെയും കയ്യില്‍

  7. ശരിക്കും വളരെ ആവശ്യമായ ഒരു സബ്ജക്ടിനെ കുറിച്ച് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ഭംഗിയായി അവതരിപ്പിച്ചു.

  8. ഇപ്പോഴും പഴയ ആൾക്കാർക്ക് ഇപ്പോഴത്തെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അറിയില്ല.ഇത് മറ്റുള്ളവർ മുത്തമുതലാക്കുന്നു .വെറുതെയല്ല കാലത്തിനൊപ്പം സഞ്ചരിക്കണമെന്നു പറയുന്നത് .

  9. Superb!!
    Very much informative!!!

    1. സ്നേഹം,, 😊

  10. ഇന്നത്തെ സമൂഹത്തിൽ വളരെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം നന്നായി അവതരിപ്പിച്ചു ഈ കഥയിൽ കൂടി നന്നായിട്ടുണ്ട്

    1. സ്നേഹം 😊😊

  11. Super story good message

  12. നല്ല കഥ

    1. സ്നേഹം ❤️

  13. Nalla message ulla story.
    Ishtapettu

    1. സ്നേഹം ❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. നിധീഷ്

    ❤❤❤❤

    1. First
      വായിച്ചിട്ട് വരാം

    2. വളരെ നല്ല എഴുത്ത്… സമൂഹത്തിൽ ഇന്ന് ഒട്ടുംതന്നെ ചർച്ച ചെയ്യപ്പെടാത്ത എന്നാൽ ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയം… നന്നായി 👍

      1. സ്നേഹം 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com