ദി തേർഡ് ഐ [Neethu M Babu] 125

Views : 6696

ദി തേർഡ് ഐ

Author : Neethu M Babu

 

‘‘കാമുകന് അയച്ചു കൊടുത്ത നഗ്നദൃശ്യങ്ങൾ പുറത്തായി. പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു…’’
സ്വ ലേ : ഓൺലൈൻ ചാറ്റിങ്ങിലൂടെ കാമുകന് അയച്ചു കൊടുത്ത നഗ്നദൃശ്യങ്ങൾ പുറത്തായതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. വിദേശത്ത് നിന്നും ഈ മാസം നാട്ടിലെത്തിയ ഭർത്താവ് ക്വാറന്റൈൻ കാലാവധി കഴിഞ്ഞെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് യുവതിയുടെ ആത്മഹത്യ. സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

‘‘വല്ലോന്റേം കൂടെ കറങ്ങി നടന്നിട്ട് വീഡിയോ പുറത്തായി പോലും. ഇവളൊന്നും ജീവിച്ചിരിന്നിട്ട് ഒരു കാര്യവുമില്ല. മലയാളികളെ പറയിക്കാനായിട്ട്.’’

‘‘കാശും സ്വർണവുമൊക്കെ നേരത്തെ തന്നെ കാമുകന് കാഴ്ച വച്ച് കാണും. നേരാംവണ്ണം ജീവിക്കുന്ന ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങളെക്കൂടി പറയിക്കാനായിട്ട്…’’

‘‘ഭർത്താവ് ഗൾഫീന്ന് വരുന്നത് വരെ കാക്കാനുള്ള ഇരിക്കപ്പൊറുതി ഉണ്ടായിക്കാണില്ല.’’

‘‘കണ്ടവന്റെയൊക്കെ മുന്നില് നിന്ന് കൊടുത്തിട്ട് കെട്ട്യോനും നാട്ടുകാരുമറിഞ്ഞപ്പോ ആത്മഹത്യ. എന്നാലും ഇവളുടെയൊക്കെ ഒരു ധൈര്യമേ.. കുഞ്ഞ് മുന്നില് നിൽക്കുന്നത് പോലും ഇവൾക്കൊന്നുമൊരു പ്രശ്നമേ അല്ല. ത്ഫൂ നാണം കെട്ടവള്..’’

‘‘പാവം ഭർത്താവ് ഇവൾക്കൊക്കെ വേണ്ടി മണലാരണ്യത്തിൽക്കിടന്ന് കഷ്ടപ്പെടുന്നു. ഇവളൊക്കെ ആ കാശും വാങ്ങി തോന്നിയ പോലെ ജീവിക്കുന്നു…’’

പൊടിപ്പും തൊങ്ങലും ചേർത്ത മസാലക്കഥകളും, ഊഹാപോഹങ്ങളും, ഇന്റലിജൻസ് ബ്യുറോയെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ കേസിന്റെ അന്വേഷണച്ചുമതല സ്വയം ഏറ്റെടുത്ത ഓൺലൈൻ സിബിഐ സംഘങ്ങളുടെ അന്വേഷണറിപ്പോർട്ടും കൊണ്ട് ചാനലുകളുടെ കമന്റ് ബോക്‌സ് നിറഞ്ഞു.

‘‘ടാ നീ ന്യൂസ് വായിച്ചില്ലേ? അവൾക്കൊരു കാമുകൻ ഉണ്ടായിരുന്നെന്ന്, അവനയച്ചു കൊടുത്ത വീഡിയോകളാണ് ലീക്കായത്. ഭർത്താവ് നാട്ടിലെത്തിയത് അറിഞ്ഞപ്പോ മിക്കവാറും കാമുകൻ മുങ്ങിക്കാണും..’’

‘‘ആരാടാ അവൻ? പിക്ക് ഉണ്ടോ?’’

‘‘എയ് ഇല്ല. ന്യൂസിന്റെ കമന്റിൽ വായിച്ചതാ. ഉണ്ടാവും അതുറപ്പല്ലേ, നീ വീഡിയോ കണ്ടില്ലേ? നെറ്റ് ഓണാക്ക് ഞാൻ സെന്റ് ചെയ്യാം. ഏതവനായാലും ഭാഗ്യവനാണ്. നമ്മളൊക്കെയിവിടെ ആണെന്നും പറഞ്ഞ് നടന്നിട്ട് എന്താടാ കാര്യം? ഇപ്പൊ വല്ലോനും കൊണ്ടോയില്ലേ…’’

വഴി പിഴച്ചവൾ ചത്തു തൊലഞ്ഞത് നാടിനും വീടിനും നന്നായെന്ന തീരുമാനത്തിൽ നാട്ടുകാരും, ബന്ധുക്കളും പിരിഞ്ഞു പോയി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം, സൗത്ത് പൊലീസ് സ്റ്റേഷൻ…

‘‘സർ എന്റെ പേര് അരുൺ. സ്റ്റേഷനിൽ വന്ന് കാണണമെന്ന് എസ് ഐ സാറ് അറിയിച്ചിരുന്നു.’’

‘‘മ്, ചെല്ല് ചെല്ല്, സാർ അകത്തുണ്ട്.’’

Recent Stories

The Author

Neethu M Babu

24 Comments

  1. Very good story ✌

  2. Kollam bro adipoli aayitund…nalla Oru msg und…👌👌

  3. വിനോദ് കുമാർ ജി ❤

  4. തൃശ്ശൂർക്കാരൻ 🖤

  5. Ith njan evideyo vayichittundu..

    Nannayirunu

  6. തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ട്‌ ഇരിക്കുന്ന ഒരു കാര്യം.
    വളരെ നല്ല ഒരു രചന ❤️❤️❤️
    നമ്മുടെ ഒക്കെ ജീവിതത്തില്‍ ഇത് സംഭവിക്കും വരെ ഇത് എവിടെയോ നടന്ന പേരറിയാത്ത സ്ഥലം അറിയാത്ത കഥകൾ മാത്രമാണ്
    ഇന്നു ഏറ്റവും പ്രൈവസി ഉണ്ടെന്ന് നമ്മൾ കരുതുന്ന എല്ലാ സമൂഹ മാധ്യമങ്ങളും ശെരിക്കും അങ്ങനെ ആണോ.
    എല്ലാവരും ശ്രദ്ധിക്കുക സ്വയം സൂക്ഷിക്കുക

    1. ശെരിക്കും കഥയുടെ പേര്‌ അര്‍ത്ഥവത്ത് ആണ് എല്ലാം കാണുന്ന ഒരു മൂന്നാം കണ്ണ് പണ്ട്‌ ശിവന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് എല്ലാവരുടെയും കയ്യില്‍

  7. ശരിക്കും വളരെ ആവശ്യമായ ഒരു സബ്ജക്ടിനെ കുറിച്ച് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ഭംഗിയായി അവതരിപ്പിച്ചു.

  8. ഇപ്പോഴും പഴയ ആൾക്കാർക്ക് ഇപ്പോഴത്തെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അറിയില്ല.ഇത് മറ്റുള്ളവർ മുത്തമുതലാക്കുന്നു .വെറുതെയല്ല കാലത്തിനൊപ്പം സഞ്ചരിക്കണമെന്നു പറയുന്നത് .

  9. Superb!!
    Very much informative!!!

    1. സ്നേഹം,, 😊

  10. ഇന്നത്തെ സമൂഹത്തിൽ വളരെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം നന്നായി അവതരിപ്പിച്ചു ഈ കഥയിൽ കൂടി നന്നായിട്ടുണ്ട്

    1. സ്നേഹം 😊😊

  11. Super story good message

  12. നല്ല കഥ

    1. സ്നേഹം ❤️

  13. Nalla message ulla story.
    Ishtapettu

    1. സ്നേഹം ❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. നിധീഷ്

    ❤❤❤❤

    1. First
      വായിച്ചിട്ട് വരാം

    2. വളരെ നല്ല എഴുത്ത്… സമൂഹത്തിൽ ഇന്ന് ഒട്ടുംതന്നെ ചർച്ച ചെയ്യപ്പെടാത്ത എന്നാൽ ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയം… നന്നായി 👍

      1. സ്നേഹം 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com